ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
കൊല്ലം: ഭാര്യയെയും മകളെയും വിഷംകൊടുത്ത ശേഷം കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഭര്‍ത്താവും മകനും ഗുരുതരാവസ്ഥയില്‍. പരവൂര്‍ പൂതക്കുളം കൃഷിഭവനു സമീപം വേപ്പിന് മൂട് തെങ്ങില്‍ വീട്ടില്‍ ശ്രീജു(46) ആണ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇയാളുടെ ഭാര്യ പ്രീത(39), മകള്‍ ശ്രീനന്ദ(14) എന്നിവരാണ് മരിച്ചത്. മകന് ശ്രീരാഗും(17) ശ്രീജുവും ഗുരുതരാവസ്ഥയിലാണ്. ശ്രീരാഗിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും ഗുരുതരാവസ്ഥയിലുള്ള ശ്രീജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ഭാര്യയ്ക്കും മക്കള്‍ക്കും വിഷം നല്കിയ ശേഷം കഴുത്തറുക്കുകയായിന്നു. ചൊവ്വാഴ്ച രാവിലെ വീട് തുറക്കാത്തതിനെ തുറന്ന് സമീപത്ത് താമസിക്കുന്ന സഹോദരനെത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.പൂതക്കുളം ബാങ്കിലെ കലക്ഷന്‍ ഏജന്റായ പ്രീതയ്ക്ക് ഈയിടെ അര്‍ബുദം സ്ഥിരീകരിച്ചിരുന്നു. സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.
RELATED STORIES
മാരകായുധങ്ങളുമായി എത്തിയ സംഘത്തെ നാട്ടുകാർ പിടികൂടി
19 May 2024 3:58 PM GMTഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ...
19 May 2024 2:46 PM GMTഇറാന് പ്രസിഡന്റ് ഇബ്രാഹിം റൈസി സഞ്ചരിച്ചിരുന്ന ഹെലിക്കോപ്റ്റര്‍...
19 May 2024 2:41 PM GMTഇസ് ലാം: ഗവേഷണങ്ങൾക്കും ആധുനികതയ്ക്കും വഴി കാണിച്ച മതം: വിസ്ഡം യൂത്ത്
19 May 2024 1:14 PM GMTതൊഴിലാളി ചൂഷണത്തിനെതിരേ എസ് ഡിടിയു പോരാടും: അഡ്വ. എ എ റഹീം
19 May 2024 12:01 PM GMTഇസ്രായേലിന്റെ സാന്നിധ്യം; ഫിഫ വാര്‍ഷികാഘോഷത്തില്‍ നിന്നും ഇറങ്ങിപ്പോയി ...
19 May 2024 11:15 AM GMT