Sub Lead

ഒമാനില്‍ തൃശൂര്‍ സ്വദേശി വെട്ടേറ്റ് മരിച്ചു; കൂടെ താമസിച്ചിരുന്നയാള്‍ കസ്റ്റഡിയില്‍

ഒമാനില്‍ തൃശൂര്‍ സ്വദേശി വെട്ടേറ്റ് മരിച്ചു; കൂടെ  താമസിച്ചിരുന്നയാള്‍ കസ്റ്റഡിയില്‍
X

മസ്‌കത്ത്: ഒമാനിലെ ബുറൈമിയില്‍ മലയാളി യുവാവ് വെട്ടേറ്റ് മരിച്ചു. തൃശൂര്‍ പാവറട്ടി കാക്കശ്ശേരി സ്വദേശി രാജേഷ് കൊന്ദ്രപ്പശ്ശേരി(35)യാണ് കൊല്ലപ്പെട്ടത്. തലയ്‌ക്കേറ്റ മാരകമായ മുറിവാണ് മരണകാരണം. തലയുടെ വലതുഭാഗത്തും നെറ്റിയിലും കൈകളിലും നെഞ്ചിലും ആഴത്തിലുള്ള മുറിവുകളുണ്ട്.

ശനിയാഴ്ച രാത്രി 11ഓടെയാണ് കൊലപാതകം. സംഭവവുമായി ബന്ധപ്പെട്ട് രാജേഷിനൊപ്പം മുറിയില്‍ താമസിച്ചിരുന്ന പാകിസ്താന്‍ സ്വദേശിയെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം ബുറൈമി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. റോയല്‍ ഒമാന്‍ പോലിസ് അന്വേഷണം തുടങ്ങി.




Next Story

RELATED STORIES

Share it