Sub Lead

മഹാരാഷ്ട്രയില്‍ ഒറ്റദിവസം 40,414 പേര്‍ക്ക് കൊവിഡ്; രാത്രികാല കര്‍ഫ്യൂ നിലവില്‍വന്നു

മഹാരാഷ്ട്രയില്‍ ഒറ്റദിവസം 40,414 പേര്‍ക്ക് കൊവിഡ്; രാത്രികാല കര്‍ഫ്യൂ നിലവില്‍വന്നു
X

മുംബൈ: മഹാരാഷ്ട്രയില്‍ ഒറ്റ ദിവസം 40,414 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഒരു സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്യുന്ന എറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണിത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം 27.13 ലക്ഷമായി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ നിലവില്‍ വന്നു. രാത്രി എട്ടുമുതല്‍ രാവിലെ ഏഴ് വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

അതിനിടെ, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 17,784 പേര്‍ രോഗമുക്തരായി. 108 പേര്‍ മരണപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 54,181 ആയി. മുംബൈ നഗരത്തില്‍ മാത്രം ഒറ്റ ദിവസം 6923 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. എട്ടുപേര്‍ മരിച്ചു. ഇതോടെ നഗരത്തിലെ കൊവിഡ് ബാധിതര്‍ 3,98,674 ആയി. മരണം 11,649 ആയി.

Maharashtra reports 40,000 Covid cases


Next Story

RELATED STORIES

Share it