- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
16 കാരിയെ കൂട്ടബലാല്‍സംഗം ചെയ്ത പ്രതികളുടെ വീടുകള്‍ ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചുനിരത്തി (വീഡിയോ)

ഭോപാല്‍: 16കാരിയെ കൂട്ടബലാല്‍സംഗം ചെയ്ത പ്രതികളുടെ വീടുകള്‍ ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചുനിരത്തി മധ്യപ്രദേശ് സര്‍ക്കാര്‍. മധ്യപ്രദേശിലെ രേവ ജില്ലയിലാണ് 16കാരിയെ ആറുപേര്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്തത്. അറസ്റ്റിലായ ആറു പ്രതികളില്‍ മൂന്നുപേരുടെ വീടുകളാണ് തകര്‍ത്തത്. ഇന്ന് രാവിലെയാണ് ലോക്കല്‍ പോലിസും ജില്ലാ ഭരണകൂടവും ബുള്‍ഡോസര്‍ കൊണ്ട് പ്രതികളുടെ വീട്ടിലെത്തിയത്. മറ്റ് മൂന്ന് പ്രതികളുടെ സ്വത്തുക്കള്‍ കണ്ടെത്താനും ഭരണകൂടം ശ്രമിക്കുന്നുണ്ട്. അതിനുശേഷം അവരുടെ വീടുകളിലും നടപടിയെടുക്കും- എഎസ്പി അനില്‍ സോങ്കര്‍ പറഞ്ഞു.
#WATCH | MP: Bulldozer demolishes the house of the 3 arrested accused in the Rewa gang rape case. The search is also on for the other 3 accused in the case, the administrative is locating their assets, after which action will also be taken on their homes: ASP Anil Sonkar, Rewa pic.twitter.com/gvJhDbvKtr
— ANI MP/CG/Rajasthan (@ANI_MP_CG_RJ) September 19, 2022
ശനിയാഴ്ച ഉച്ചയ്ക്കാണ് രേവ ജില്ലയിലെ പ്രശസ്തമായ അഷ്ടഭുജി ക്ഷേത്രത്തിന് സമീപത്ത് വച്ച് പ്രതിശ്രുത വരന്റെ മുന്നില്‍വച്ച് രണ്ട് പ്രായപൂര്‍ത്തിയാവാത്തവര്‍ ഉള്‍പ്പെടെ ആറ് പേര്‍ പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്തത്. വീട്ടിലെത്തിയപ്പോള്‍ ഇരുവരും സംഭവം പറഞ്ഞു. എന്നാല്‍, മാനഹാനി ഭയന്ന് ആദ്യം പരാതി നല്‍കാന്‍ അതിജീവിതയുടെ കുടുംബം തയ്യാറായിരുന്നില്ല. സംഭവം എങ്ങനയോ പോലിസറിഞ്ഞു. വനിതാ ഉദ്യോഗസ്ഥര്‍ ഇവരുടെ വീട്ടിലെത്തി കൗണ്‍സിലിങ് നടത്തിയതിന് ശേഷമാണ് പരാതി നല്‍കാന്‍ കുടുംബം തയ്യാറായതെന്നും എസ്പി നവനീത് ഭാസിന്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു.
24 മണിക്കൂറിനുള്ളില്‍ തന്നെ അഞ്ച് പ്രതികളെയും പ്രതികളെ അറസ്റ്റുചെയ്തു. ഒരാള്‍ ഒളിവിലാണെന്നും ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണെന്നും പോലിസ് അറിയിച്ചു. പെണ്‍കുട്ടി അപകടനില തരണം ചെയ്തു. പ്രതികള്‍ക്കെതിരേ പോക്‌സോ നിയമപ്രകാരവും ഐപിസി പ്രകാരവും കേസെടുത്തിട്ടുണ്ടെന്നും എസ്പി പറഞ്ഞു. പ്രതികളില്‍ മൂന്നുപേരെ ശനിയാഴ്ച രാത്രി രേവയില്‍ നിന്ന് പിടിച്ചത്. മറ്റ് രണ്ട് പേരെ ഞായറാഴ്ച വൈകുന്നേരം മുംബൈയില്‍ നിന്ന് പിടികൂടിയത്.
RELATED STORIES
മഹാരാഷ്ട്രയില് ബഹുനില കെട്ടിടം തകര്ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില് പാറമടയില് പൊട്ടിത്തെറി; രണ്ട് അന്തര്സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില് കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്കടകള്ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില് ഓറഞ്ച് അലര്ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്; കോട്ടയം ജില്ലയില് ആകെ 32...
21 Sep 2020 12:50 AM GMT


















