Top

You Searched For "govt"

തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് കെട്ടിട വാടക ഇളവ് അനുവദിക്കാന്‍ സര്‍ക്കാര്‍ അനുമതി

29 Jun 2020 12:51 PM GMT
ലോക്ക്ഡൗണ്‍ കലയളവില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവാദമില്ലാതിരുന്ന സ്ഥാപനങ്ങളെ ഇളവിനായി പരിഗണിക്കും.

ആനക്കൊമ്പ്: മോഹന്‍ലാലിനെ കേസില്‍ നിന്നൊഴിവാക്കാന്‍ സര്‍ക്കാര്‍ നീക്കം

23 Jun 2020 11:12 AM GMT
പെരുമ്പാവൂര്‍ ഒന്നാംക്ലാസ് മുന്‍സിഫ് കോടതിയില്‍ കേസ് പിന്‍വലിക്കാനുള്ള അപേക്ഷ ഈ ആഴ്ച നല്‍കും.

ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് അനുമതി

22 May 2020 11:52 AM GMT
വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഒസിഐ കാര്‍ഡ് ഉടമകളെ തിരിച്ചുകൊണ്ടുവരാന്‍ വിന്യസിച്ചിരിക്കുന്ന ഏതെങ്കിലും വിമാനം, കപ്പല്‍, ട്രെയിന്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും വാഹനങ്ങള്‍ക്ക് നേരത്തെ ഉത്തരവ് വഴി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ബാധകമല്ലെന്നും മന്ത്രാലയം അറിയിച്ചു.

ഹാന്‍ഡ് സാനിറ്റൈസറുകളുടെ കയറ്റുമതി നിരോധിച്ച് കേന്ദ്രം

7 May 2020 1:14 AM GMT
ആഭ്യന്തര വിപണിയില്‍ ലഭ്യത ഉറപ്പാക്കുകയാണ് നിരോധനം കൊണ്ട് ലക്ഷ്യമിടുന്നത്. ഇതു സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് വിജ്ഞാപനം ഇറക്കി.

ജെഎന്‍യു: കേന്ദ്രസര്‍ക്കാരിന് തിരിച്ചടി; ഫീസ് വര്‍ധന വേണ്ട, പൊതു വിഭ്യാഭ്യാസം സര്‍ക്കാരിന്റെ ബാധ്യതയെന്നും ഡല്‍ഹി ഹൈക്കോടതി

24 Jan 2020 2:04 PM GMT
അടുത്ത സെമസ്റ്ററിന് രജിസ്റ്റര്‍ ചെയ്യാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അതിനുള്ള സൗകര്യം ഒരുക്കാനും ഒരാഴ്ച്ചയ്ക്കകം എല്ലാ സാങ്കേതിക കാര്യങ്ങളും പൂര്‍ത്തിയാക്കാനും കോടതി നിര്‍ദേശം നല്‍കി.

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം: മുഖ്യമന്ത്രി പദത്തിന് ചരട് വലിച്ച് ശിവസേന; ശിവസേനയെ പാട്ടിലാക്കാന്‍ കോണ്‍ഗ്രസ്

26 Oct 2019 1:47 PM GMT
രണ്ടര വര്‍ഷം വീതം ഇരു പാര്‍ട്ടികളും മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന 50: 50 ഫോര്‍മുലയില്‍ ഉറച്ചുനില്‍ക്കുകയാണ് ശിവസേന. രണ്ടര വര്‍ഷത്തിനു ശേഷം മുഖ്യമന്ത്രി സ്ഥാനം ശിവസേനയ്ക്കു നല്‍കാമെന്ന് ബിജെപി എഴുതി നല്‍കണമന്ന നിര്‍ദേശം സേന മുന്നോട്ടുവച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കും: അമിത് ഷാ

18 Sep 2019 1:25 PM GMT
രാജ്യത്തെ എല്ലാ പൗരന്‍മാരുടെയും വിവരങ്ങളടങ്ങിയ സമഗ്രമായ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുവെന്നും അമിത് ഷാ വ്യക്തമാക്കി

കശ്മീര്‍ വിഷയം യുഎന്നില്‍: നയതന്ത്രപരമായി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കോണ്‍ഗ്രസ്

16 Aug 2019 3:14 PM GMT
കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും കശ്മീര്‍ വിഷയത്തില്‍ യു.എന്‍ നടത്താനിരിക്കുന്ന യോഗം റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്‌വി ആവശ്യപ്പെട്ടു.

ഫയല്‍ കെട്ടികിടന്നാല്‍ അറിയാന്‍ പുതിയ സംവിധാനം വരുന്നു

2 Aug 2019 11:35 AM GMT
ഫയല്‍ തീര്‍പ്പാക്കല്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ജില്ലാതലം മുതല്‍ സെക്രട്ടേറിയറ്റ് വരെ ഓണ്‍ലൈനില്‍ ലഭിക്കുന്നതിന് വെബ്‌പോര്‍ട്ടല്‍ തയ്യാറാക്കും. ഇതിനായി നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിനേയും ഐ. ടി മിഷനേയും സര്‍ക്കാര്‍ ചുമതലപ്പെടുത്തി.

റഫേല്‍ പുനപ്പരിശോധന ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

10 May 2019 5:28 AM GMT
റഫേല്‍ യുദ്ധ വിമാന ഇടപാടില്‍ സിഎജി റിപോര്‍ട്ട് ഉണ്ടെന്നു വാദിച്ചതു ചെറിയ പിഴവാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ സത്യവാങ് മൂലം ഫയല്‍ ചെയ്തിരുന്നു.

കോടികളുടെ മണല്‍ക്കടത്ത്: മുന്‍ സിഡ്‌കോ എംഡി സജി ബഷീറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

28 April 2019 6:49 AM GMT
സിഡ്‌കോ ഡെപ്യൂട്ടി മാനേജര്‍ അജിത്തിനെയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഭൂമിയില്‍നിന്ന് കരാറുകാരുമായി ഒത്തുകളിച്ച് അനുവദിച്ചതിലും കൂടുതല്‍ മണല്‍ കടത്തിയെന്നാണ് കേസ്. സജി ബഷീര്‍ ഉള്‍പ്പെടെ 6 പേരാണ് കേസിലെ പ്രതികള്‍.

വ്യോമ സേനയ്ക്ക് അഭിനന്ദനം; സര്‍ക്കാര്‍ നടപടിക്ക് പൂര്‍ണ പിന്തുണയെന്ന് സര്‍വകക്ഷി യോഗം

26 Feb 2019 5:58 PM GMT
യോഗത്തില്‍ വ്യോമാക്രമണത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തി

ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

18 Jan 2019 9:23 AM GMT
51 യുവതികളുടെ ആധാര്‍ കാര്‍ഡും വിലാസവും വയസും പിഎന്‍ആര്‍ നമ്പറുമടക്കമുള്ള വിവരങ്ങളാണു സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചത്. ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, തെലങ്കാന, ഗോവ സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് പട്ടികയില്‍ കൂടുതലും. ബിന്ദുവും കനകദുര്‍ഗയും പ്രവേശിക്കുന്നതിന് മുമ്പ് 51 സ്ത്രീകള്‍ ദര്‍ശനം നടത്തിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്.

അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരിന് ഇച്ഛാശക്തിയില്ലെന്ന് ഹൈക്കോടതി

15 Jan 2019 3:10 PM GMT
സര്‍ക്കാര്‍ സ്‌പോണ്‍സര്‍ പരിപാടികളുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് തുടരുകയാണെന്നും ഇവ നീക്കംചെയ്യാന്‍ തയ്യാറാവുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി.

യുവതി പ്രവേശനം: ശബരിമലയിലെത്തുന്ന ഭക്തരുടെ വിശ്വാസം പരിശോധിക്കാന്‍ സംവിധാനമില്ലെന്ന് സര്‍ക്കാര്‍

15 Jan 2019 8:04 AM GMT
ഹൈക്കോടതിയുടെ ചോദ്യങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിശദമായ സത്യവാങ്മൂലമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ആരുടെയും വിശ്വാസം പരിശോധിക്കാന്‍ സംവിധാനമില്ല. ശബരിമലയിലെത്തുന്ന ഭക്തന്‍മാരായ പുരുഷന്‍മാരുടെയും സ്ത്രീകളുടെയും വിശ്വാസം പരിശോധിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പ്; കെഎഎസ് അന്തിമവിജ്ഞാപനം മരവിപ്പിക്കാന്‍ നീക്കം

12 Jan 2019 6:41 PM GMT
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് വിജ്ഞാപനം പുറപ്പെടുവിക്കരുതെന്ന് എല്‍ഡിഎഫ് നേതൃത്വം സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായാണ് വിവരം. മുസ്്‌ലിം സംഘടനകള്‍ ഒന്നടങ്കം ശക്തമായ സമരപരിപാടികളുമായി രംഗത്തെത്തിയത് തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിക്ക് കാരണമാവുമെന്നാണ് എല്‍ഡിഎഫിന്റെ വിലയിരുത്തല്‍.

എന്‍എസ്എസ്സിനെ കടന്നാക്രമിച്ച് സര്‍ക്കാരും സിപിഎമ്മും; സുകുമാരന്‍നായരുടെ പ്രസ്താവന കലാപകാരികളെ സംരക്ഷിക്കുന്നത്

6 Jan 2019 8:46 AM GMT
സുകുമാരന്‍നായരുടെ വാക്കുകള്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്നതുപോലെയാണെന്ന് കടകംപള്ളി സുരേന്ദ്രന്‍ തിരുവനന്തപുരത്ത് കുറ്റപ്പെടുത്തി. ഇത് തന്നെ അത്ഭുതപ്പെടുത്തി. വിശ്വാസം സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
Share it