Sub Lead

അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്ക് 56.7 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കും: കേന്ദ്ര ആരോഗ്യമന്ത്രാലയം

. രാജ്യവ്യാപക വാക്‌സിനേഷന്‍ പദ്ധതിയില്‍ ഇതുവരെ 26,55,19,251 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായും പാഴായിപ്പോയതുള്‍പ്പെടെ 25,10,03,417 ഡോസ് വാക്‌സിനുകളാണ് ഉപയോഗിച്ചിട്ടുള്ളതെന്നും കേന്ദ്രം വ്യക്തമാക്കി.

അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്ക് 56.7 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കും: കേന്ദ്ര ആരോഗ്യമന്ത്രാലയം
X

ന്യൂഡല്‍ഹി: അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും 56.7 ലക്ഷത്തിലധികം ഡോസ് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 56,70,350 ലധികം വാക്‌സിന്‍ ഡോസുകള്‍ നിലവില്‍ ലഭ്യമാണ്. അടുത്ത 3 ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും ഇത് ലഭ്യമാക്കും. സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും പക്കല്‍ ഇപ്പോള്‍ കേന്ദ്രം സൗജന്യമായി നല്‍കിയ 2,18,28,483 ഡോസ് വാക്‌സിന്‍ സ്റ്റോക്കുണ്ട്.

രാജ്യവ്യാപക വാക്‌സിനേഷന്‍ പദ്ധതിയില്‍ ഇതുവരെ 26,55,19,251 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായും പാഴായിപ്പോയതുള്‍പ്പെടെ 25,10,03,417 ഡോസ് വാക്‌സിനുകളാണ് ഉപയോഗിച്ചിട്ടുള്ളതെന്നും കേന്ദ്രം വ്യക്തമാക്കി. ജനുവരി 16നാണ് രാജ്യത്ത് വാക്‌സിനേഷന്‍ കാംപയിന്‍ ആരംഭിച്ചത്. ഘട്ടം ഘട്ടമായിരുന്നു വാക്‌സിന്‍ വിതരണം. ആദ്യഘട്ടം ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഫെബ്രുവരി രണ്ടിന് കൊവിഡ് മുന്‍നിര തൊഴിലാളികള്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നടത്തി. അടുത്ത ഘട്ടം മാര്‍ച്ച് 1 മുതല്‍ 60 വയസ്സിനു മുകളിലുള്ളവര്‍ക്കും 45 വയസ്സിനും അതിനുമുകളിലും പ്രായമുള്ള രോഗമുള്ളവര്‍ക്കും ആരംഭിച്ചു. ഏപ്രില്‍ 1 മുതല്‍ 45 വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കുമായി ഇന്ത്യയില്‍ വാക്‌സിനേഷന്‍ ആരംഭിച്ചു. 18-44 വയസ്സിനിടയിലുള്ളവര്‍ക്കായി വാക്‌സിനേഷന്‍ ഡ്രൈവിന്റെ മൂന്നാം ഘട്ടം മെയ് 1 നാണ് ആരംഭിച്ചത്.

Next Story

RELATED STORIES

Share it