റേഷന്‍ വിതരണ മേഖലയിലെ പ്രതിസന്ധി സര്‍ക്കാര്‍ ഉടന്‍ പരിഹരിക്കണം: പി ആര്‍ സിയാദ്

തിരുവനന്തപുരം: റേഷന്‍ വിതരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ്. കഴിഞ്ഞ മാസത്തെ കമ്മീഷന്‍ തുകയില്‍ 49 ശതമാനം മാത്രമേ നല്‍കാനാകൂവെന്ന സര്‍ക്കാര്‍ ഉത്തരവ് റേഷന്‍ വ്യാപാരികളെ കടയടച്ചുള്ള സമരത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. പൊതുവിപണിയില്‍ അരി വില കുതിച്ചുയരുമ്പോള്‍ റേഷന്‍ കടകള്‍ അടച്ചിട്ടാല്‍ സംസ്ഥാനത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ കുടുംബം പട്ടിണിയിലാവും.
കമ്മീഷന്‍ ഇനത്തില്‍ 51 ശതമാനം സര്‍ക്കാര്‍ തടഞ്ഞുവെച്ചാല്‍ റേഷന്‍ വ്യാപാരികള്‍ക്ക് മുന്നോട്ട് പോകാനാവില്ല എന്ന് സര്‍ക്കാരിന് അറിയാഞ്ഞിട്ടല്ല. മറിച്ച് കുത്തക അരി വ്യാപാരികളെ സഹായിക്കാനുള്ള കോര്‍പറേറ്റ് ദാസ്യമാണ് ഇതിലൂടെ പ്രകടമാകുന്നത്. ഖജനാവില്‍ പണമില്ലാത്തതിനാലാണെങ്കില്‍ സര്‍ക്കാര്‍ ധൂര്‍ത്ത് അവസാനിപ്പിക്കുകയാണ് വേണ്ടത്. റേഷന്‍ വ്യാപാരികളുടെ കഴിഞ്ഞ മാസത്തെ മുഴുവന്‍ കമ്മീഷന്‍ തുകയും ഉടന്‍ കൊടുത്തുവീട്ടാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും പി ആര്‍ സിയാദ് ആവശ്യപ്പെട്ടു.
RELATED STORIES
കണ്ണൂരില്‍ കൊവിഡ് ബാധിതന് മരണപ്പെട്ടു
24 March 2023 9:50 AM GMTഒരു 'ലൗ ജിഹാദ്' കെട്ടുകഥ കൂടി പൊളിഞ്ഞു; കോഴിക്കോട് സ്വദേശിയെ കോടതി...
24 March 2023 9:42 AM GMTകണ്ണൂര്‍ കോട്ടയിലെ ലൈറ്റ് ആന്റ് സൗണ്ട് ഷോ അഴിമതിക്കേസ്: എ പി...
24 March 2023 12:32 AM GMTസംസ്ഥാനത്ത് മൂന്ന് ദിവസം മഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന്...
23 March 2023 4:31 PM GMTസംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; അതീവ ജാഗ്രത തുടരണമെന്ന്...
23 March 2023 4:22 PM GMTബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMT