- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗുജറാത്തില്‍ ഭീതിവിതച്ച് ബ്ലാക്ക് ഫംഗസ് ബാധ; പ്രത്യേക വാര്‍ഡ് സര്‍ജ്ജീകരിക്കാന്‍ നിര്‍ദേശം
കൊവിഡ് ബാധിച്ച് രോഗമുക്തി നേടിയവരിലാണ് ബ്ലാക്ക് ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

അഹമ്മദാബാദ്: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നതിനിടെ ഗുജറാത്തില്‍ ഭീതി പടര്‍ത്തി ബ്ലാക്ക് ഫംഗസ് ബാധയും വര്‍ധിക്കുന്നു. സംസ്ഥാനത്ത് ഇതിനകം നൂറോളം കേസുകളാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്.
കൊവിഡ് ബാധിച്ച് രോഗമുക്തി നേടിയവരിലാണ് ബ്ലാക്ക് ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച കോര്‍ കമ്മറ്റി യോഗം വിളിച്ചു ചേര്‍ത്തു. അഹമ്മദാബാദ്, വഢോദര, ഗുജറാത്ത്, സൂറത്ത്, ഭാവ്‌നഗര്‍, ജാംനഗര്‍, രാജ്‌കോട്ട് എന്നിവിടങ്ങളിലെ സര്‍ക്കാര്‍ സിവില്‍ ആശുപത്രികളില്‍ ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്ക് വേണ്ടി പ്രത്യേകം വാര്‍ഡുകള്‍ സജ്ജീകരിക്കാന്‍ യോഗത്തില്‍ നിര്‍ദേശം നല്‍കി.
സര്‍ക്കാര്‍ ആശുപത്രികളിലും ഗുജറാത്ത് മെഡിക്കല്‍ എഡ്യുക്കേഷന്‍ റിസര്‍ച്ച് സൊസൈറ്റിയിലുമായി 100നടുത്ത് കേസുകളാണ് ഗുജറാത്തില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സൈഡസ് ആശുപത്രിയില്‍ 40 രോഗികളാണ് ബ്ലാക്ക് ഫംഗസ് ബാധയെത്തുടര്‍ന്ന് പ്രവേശിപ്പിച്ചിട്ടുള്ളത്. വഢോദരയിലെ എസ്എസ്ജി ആശുപത്രിയില്‍ 35 പേരും ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതിന് എല്ലാം പുറമേ അഹമ്മദാബാദിലെ ആസര്‍വയിലെ സിവില്‍ ആശുപത്രിയില്‍ 19 പേരും ചികിത്സയിലുണ്ട്.
്ഏപ്രില്‍ 22 ന് ഗാന്ധിനഗറിലെ മെഡിക്കല്‍ വിദഗ്ധരുടെ സംസ്ഥാന ടാസ്‌ക് ഫോഴ്‌സ് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അഹമ്മദാബാദിലെ സൈഡസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. വി.എന്‍ ഷായാണ് ആശുപത്രിയില്‍ ചികിത്സ തേടിയ വൈറസ് ബാധിതരെക്കുറിച്ച് വെളിപ്പെടുത്തിയത്. രണ്ട് ദിവസത്തിനുള്ളില്‍ ആശുപത്രിയില്‍ പത്തോളം രോഗികള്‍ ചികിത്സ തേടിയിരുന്നു. ഫംഗസ് അണുബാധയ്‌ക്കെതിരേ ആംഫോട്ടെറിസിന്‍ബി കുത്തിവയ്ക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. 3.12 കോടി രൂപ ചെലവില്‍ 5,000 ഡോസ് ഫംഗസ് ആന്റിഫംഗല്‍ മരുന്നിനും ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.
കൊവിഡ് മുക്തരിലാണ് ഈ വൈറസ് ബാധ കണ്ടെത്തിയിട്ടുള്ളത്. ബ്ലാക്ക് ഫംഗസ് (മ്യൂക്കര്‍മൈക്കോസിസ്) ബാധയാണ് കൊവിഡ് ബാധിച്ച് രോഗമുക്തി നേടിയവരില്‍ സ്ഥിരീകരിച്ചത്. വൈറസ് ബാധയെ അവഗണിച്ചാല്‍ മരണം വരെ സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് മുന്നറിയിപ്പ് നല്‍കി. കൊവിഡ് ബാധിതരിലും രോഗമുക്തി നേടിയവരിലും രോഗ പ്രതിരോധ ശേഷി കുറഞ്ഞവരിലുമാണ് ബ്ലാക്ക് ഫംഗസ് ബാധയ്ക്ക് സാധ്യത.
കൊവിഡ് ബാധിച്ച് രോഗമുക്തി നേടിയവരില്‍ ചര്‍മ്മത്തില്‍ പ്രത്യക്ഷപ്പെടുകയും ശ്വാസകോശത്തെയും തലച്ചോറിനെയും ബാധിക്കുകയും ചെയ്യുന്നതാണ് ബ്ലാക്ക് ഫംഗസ് ബാധ. രോഗം അപൂര്‍വ്വമാണെങ്കിലും രോഗബാധിതരില്‍ ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. പരിസ്ഥിതിയില്‍ സ്വാഭാവികമായി കാണപ്പെടുന്ന മ്യൂക്കോമിസൈറ്റുകളാണ് രോഗത്തിനുള്ള കാരണം. എന്നാല്‍ രോഗപ്രതിരോധ ശേഷിയുള്ളവരെ അപേക്ഷിച്ച് മറ്റ് ഗുരുതരമായ രോഗങ്ങളുള്ളവരും ചികിത്സ തേടുന്നവര്‍ക്കുമാണ് രോഗത്തിന്റെ ഭീഷണിയുള്ളത്.
മൂക്കില്‍ നിന്നും കറുത്ത നിറത്തിലുള്ളതോ രക്തം കലര്‍ന്നതോ ആയ സ്രവം പുറത്തേക്കു വരിക, മൂക്ക് അടഞ്ഞതായോ തടസം തോന്നുകയോ ചെയ്യുക, മുഖത്തിന്റെ ഒരു ഭാഗത്ത് മാത്രം വേദന അനുഭവപ്പെടുക, മുഖത്ത് തരിപ്പ്, വീക്കം എന്നിവ ഉണ്ടാവുക എന്നീ സാഹചര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതാണ്. കൂടാതെ, പല്ലുവേദന, പല്ല് കൊഴിയല്‍, കാഴ്ച മങ്ങല്‍, താടിയെല്ലിന് വേദന, അണ്ണാക്ക്, മൂക്കിന്റെ പാലം എന്നിവിടങ്ങില്‍ കറുപ്പ് കലര്‍ന്ന നിറവ്യത്യാസം, തൊലിപ്പുറത്ത് ക്ഷതം, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, നെഞ്ച് വേദന തുടങ്ങിയവയാണ് ബ്ലാക്ക് ഫംഗസിന്റെ ലക്ഷണങ്ങള്‍. രോഗ പ്രതിരോധശേഷി കുറഞ്ഞവര്‍ക്കൊപ്പം പ്രമേഹ രോഗികളിലും ഫംഗസ് ഭീഷണി നിലനില്‍ക്കുന്നുണ്ട്.
RELATED STORIES
''ഇന്ത്യക്കാര് വസുധൈവ കുടുംബകത്തില് വിശ്വസിക്കുന്നു; പക്ഷേ, അടുത്ത...
27 March 2025 2:26 PM GMT''ബിജെപിക്ക് ദുര്ഗന്ധം ഇഷ്ടമായതിനാല് പശുത്തൊഴുത്തുകള് പണിയുന്നു'':...
27 March 2025 2:08 PM GMTദര്ഗയ്ക്ക് മുകളില് കാവിക്കൊടി കെട്ടി ഹിന്ദുത്വര് (വീഡിയോ)
27 March 2025 1:47 PM GMTഭാര്യയെ കാമുകന് വിവാഹം ചെയ്ത് നല്‍കി യുപി സ്വദേശിയായ യുവാവ്;...
27 March 2025 1:23 PM GMTആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര് ചമഞ്ഞ് പണവും സ്വര്ണവും തട്ടിയ...
27 March 2025 1:09 PM GMTഅഡ്വ. സഫര് അലിയ്ക്ക് ഇടക്കാല ജാമ്യമില്ല; കോടതി വളപ്പില്...
27 March 2025 12:26 PM GMT