കോടിയേരിയുടെ മൃതദേഹം ഉച്ചയോടെ കണ്ണൂരില്‍; മുഖ്യമന്ത്രി തലശ്ശേരിയിലേക്ക്

കണ്ണൂര്‍: അന്തരിച്ച സമുന്നത സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം പന്ത്രണ്ടരയോടെ ചെന്നൈയില്‍ നിന്ന് എയര്‍ ആംബുലന്‍സില്‍ കണ്ണൂരിലെത്തിക്കും. കോടിയേരിയുടെ ഭാര്യയും മക്കളും വിമാനത്തില്‍ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. ചെന്നൈയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ വിമാനത്താവളത്തിന് സമീപം കോടിയേരിക്ക് അന്ത്യാഭിവാദ്യം അര്‍പിച്ചു. കണ്ണൂര്‍ വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ഏറ്റുവാങ്ങും. തുടര്‍ന്ന് മട്ടന്നൂരില്‍ നിന്ന് വിലാപയാത്രയായി തലശേരിയിലെത്തിക്കും. വിലാപയാത്രയ്ക്കിടെ പതിനാലിടങ്ങളില്‍ അന്തിമോപചാരം അര്‍പിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. തുടര്‍ന്ന് തലശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം.
നാളെ രാവിലെ 11 ന് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസില്‍ പൊതുദര്‍ശം. തുടര്‍ന്ന് വൈകിട്ട് മൂന്നിന് കണ്ണൂര്‍ പയ്യാമ്പലത്താണ് സംസ്‌കാരം. തിങ്കളാഴ്ച്ച തലശേരി, ധര്‍മടം, കണ്ണൂര്‍ മണ്ഡലങ്ങളിലും മാഹിയിലും ഹര്‍ത്താല്‍ ആചരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്ന് തലശേരിയിലെത്തും.
RELATED STORIES
ഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര് ഫ്രണ്ട് മുന് പ്രവര്ത്തകര്ക്കു...
27 Sep 2023 11:10 AM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്ദ്ദിച്ച് മുതുകില് 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMTപാനായിക്കുളം സിമി കേസ്: എന്ഐഎയുടെ ഹരജി സുപ്രിംകോടതി തള്ളി
21 Sep 2023 9:32 AM GMT