കശ്മീര്‍: വിഷയം ആഭ്യന്തര കാര്യമെന്ന് യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യ; പാകിസ്ഥാനെ പിന്തുണച്ച് ചൈന
ന്യൂയോര്‍ക്ക്: കശ്മീര്‍ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യുഎന്‍ രക്ഷാസമിതി യോഗം അവസാനിച്ചു. കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന രക്ഷാസമിതിയിലെ സ്ഥിരാംഗമായ ചൈനയുടെ ആവശ്യം പരിഗണിച്ചായിരുന്നു ചര്‍ച്ച. കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്കുന്ന ഭരണഘടനയിലെ 370ാം അനുച്ഛേദം റദ്ദാക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആഭ്യന്തര വിഷയമാണെന്ന് യോഗത്തില്‍ ഇന്ത്യ വ്യക്തമാക്കി. പുറത്തു നിന്നുള്ള ശക്തികള്‍ വിഷയത്തില്‍ ഇടപെടേണ്ടതില്ല. പാകിസ്ഥാന് ഭീകരവാദം അവസാനിപ്പിച്ചാല്‍ ചര്‍ച്ചക്ക് തയ്യാറാണെന്നും ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ പ്രതിനിധി സയ്യിദ്ദ് അക്ബറുദ്ദീന്‍ വ്യക്തമാക്കി.
കശ്മീര്‍ പ്രശ്നം ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നായിരുന്നു യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാഗംങ്ങളായ റഷ്യ, ബ്രിട്ടന്, ഫ്രാന്‍സ്, യുഎസ് എന്നീ രാജ്യങ്ങളുടെ നിലപാട്. എന്നാല്‍ പാകിസ്താനെ പിന്തുണക്കുന്നതായിരുന്നു ചൈനയുടെ നിലപാട്. കശ്മീരിലെ സാഹചര്യം അപകടകരമാണ്. വിഷയം പാകിസ്താനുമായി ഇന്ത്യ ചര്‍ച്ച ചെയ്യേണ്ടിയിരുന്നെന്നും ചൈന അഭിപ്രായപ്പെട്ടു. ഐക്യരാഷ്ട്ര രക്ഷാസമിതി തര്‍ക്ക പ്രദേശമായി പ്രഖ്യാപിച്ച കശ്മീരില്‍ ഇന്ത്യക്ക് ഏകപക്ഷീയ നിലപാട് എടുക്കാനാവില്ലെന്നായിരുന്നു ചൈനയുടെ അഭിപ്രായം.
അതേസമയം യോഗത്തിന് മുന്‍പ് പാക്ക് പ്രധാനമന്ത്രി ഇമ്രാന് ഖാന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഫോണില്‍ വിളിച്ചു പിന്തുണ ആവശ്യപ്പെട്ടു. പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി ഇക്കാര്യം സ്ഥിരീകരിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഉള്‍പ്പെടെ രക്ഷാസമിതിയിലെ നാലു രാഷ്ട്രങ്ങളുടെ തലവന്മാരെ ബന്ധപ്പെടാന്‍ ശ്രമിച്ചതായും ഖുറേഷി പറഞ്ഞു.
ഈ മാസം അഞ്ചിനാണ് കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്കുന്ന ഭരണഘടനയിലെ 370ാം അനുച്ഛേദം ഇന്ത്യ റദ്ദാക്കിയത്.
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT