You Searched For "article 370"

പ്രത്യേക പദവി റദ്ദാക്കിയ നടപടി; ജമ്മു കശ്മീരിന്റെ സമ്പദ് വ്യവസ്ഥയിൽ 15,000 കോടി നഷ്ടം

6 Dec 2019 6:41 AM GMT
കരകൗശലം, വിനോദ സഞ്ചാരം, ഇ-കൊമേഴ്സ് സെക്ടറുകളിലാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത്. ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് വ്യവസായത്തിൽ 30,000 പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു.

ഇന്റർനെറ്റ് ​സേവനങ്ങൾ നിഷേധിച്ച് 122 ദിവസം; കശ്മീരികൾക്ക് വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ നഷ്‌ടപ്പെട്ടു

5 Dec 2019 11:45 AM GMT
നിഷ്‌ക്രിയ അക്കൗണ്ടുകളെക്കുറിച്ചുള്ള കമ്പനിയുടെ നയത്തിന്റെ ഫലമാണ് വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ നഷ്‌ടപ്പെടുന്നതെന്ന് ഫേസ്ബുക്ക് വക്താവ് പറഞ്ഞതായി ബസ്സ്ഫീഡ് ന്യൂസ് സ്ഥിരീകരിച്ചു.

ആഗസ്റ്റ് 5 മുതല്‍ ജമ്മു കശ്മീരില്‍ പോലിസ് വെടിവെപ്പില്‍ ഒരാള്‍ പോലും മരിച്ചിട്ടില്ലെന്ന് അമിത് ഷാ

21 Nov 2019 2:03 AM GMT
ആഗസ്റ്റ് 5 ന് കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന അനുച്ഛേദം 370 പിന്‍വലിച്ചതിനു ശേഷം കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നത്.

കശ്മീരില്‍ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം; തടവിലിട്ടിരിക്കുന്ന നേതാക്കളെ വിട്ടയക്കുക; കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് രാജ്യസഭ എംപിയുടെ കത്ത്

19 Nov 2019 5:54 PM GMT
''ആഗസ്റ്റ് 5 നു ശേഷം കശ്മീരില്‍ സുരക്ഷാസേനയുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. താഴ്‌വരയില്‍ കടുത്ത മനുഷ്യാവകാശലംഘനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.''- അമിത് ഷാക്കുള്ള കത്തില്‍ ഫയസ് എഴുതി.

കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം അറസ്റ്റിലായത് 765 പ്രതിഷേധക്കാരെന്ന് കേന്ദ്ര മന്ത്രി

19 Nov 2019 4:19 PM GMT
ക്രമസമാധാനം തടസ്സപ്പെടുത്തിയതിനും കല്ലെറിഞ്ഞുകൊണ്ട് പ്രതിഷേധിച്ചതിനുമാണ് മിക്കവരെയും അറസ്റ്റ്‌ചെയ്തത്. ജനുവരി 1 മുതല്‍ ആഗസ്റ്റ് വരെ ഇത്തരത്തില്‍ 361 കേസുകളാണ് ചാര്‍ജ്ജ് ചെയ്തിട്ടുള്ളത്.

'എല്ലാ സംസ്ഥാനങ്ങളും പ്രത്യേക പദവി ആവശ്യപ്പെടണം'

18 Nov 2019 4:29 PM GMT
സത്യത്തിൽ ഇന്ത്യയിലെ എല്ലാസംസ്ഥാനങ്ങളും 370ാം വകുപ്പ്, 35 എ അനുച്ഛേദം എന്നിവ ആവശ്യപ്പെടുകയാണ് ചെയ്യേണ്ടതെന്ന് പ്രമുഖ ആക്റ്റിവിസ്റ്റ് സന്ദീപ് പാണ്ഡെ.

ആര്‍ട്ടിക്കിള്‍ 370 നെ കുറിച്ചുള്ള ലേഖനത്തിന് പോണ്ടിച്ചേരി സര്‍വ്വകലാശാല ന്യൂസ് ലെറ്ററില്‍ വിലക്ക്

16 Nov 2019 2:29 AM GMT
ഒരു സ്ഥാപനത്തില്‍ പഠിക്കുമ്പോള്‍ അവിടത്തെ നിയമങ്ങള്‍ അനുസരിക്കണമെന്നാണ് നിരസിച്ചതിനു കാരണമായി വകുപ്പ് തലവന്‍ നല്‍കിയ മറുപടി.

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകര്‍ക്കും ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും കശ്മീര്‍ മീഡിയ ഫെസിലിറ്റേഷന്‍ സെന്ററില്‍ നിരോധനം

11 Nov 2019 2:34 PM GMT
ശ്രീനഗര്‍: കശ്മീരില്‍ മാധ്യപ്രവര്‍ത്തകരുടെ ഏക ആശ്വാസമായ മീഡിയ ഫെസിലിറ്റേഷന്‍ സെന്ററില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതില്‍ സ്വതന്ത്ര...

കശ്മീരില്‍ ട്രയിന്‍ ഗതാഗതം പുനരാരംഭിക്കുന്നു

11 Nov 2019 1:58 PM GMT
ഫിറോസ്പൂര്‍ ഡിവിഷനില്‍ 10 നും 3 നും ഇടയില്‍ രണ്ട് ട്രയിനുകളാണ് സര്‍വ്വീസ് നടത്തുക.

ഇന്റര്‍നെറ്റ് സംവിധാനങ്ങളില്ല: വിദ്യാര്‍ത്ഥികള്‍ ശ്രീനഗര്‍ എന്‍ഐടിയില്‍ നിന്ന് പുറത്തേക്ക്

9 Nov 2019 7:22 AM GMT
കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിനുശേഷം ഒക്ടോബര്‍ 3 ന് അടച്ച എന്‍ഐടി ഒക്ടോബര്‍ 15 നാണ് തുറന്നത്.

കശ്മീരിന്റെ പ്രത്യേക പദവി എടുത്ത കളഞ്ഞ നടപടിയെ പ്രശംസിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധി

1 Nov 2019 3:36 PM GMT
യുഎസ്-ഇന്ത്യ സൈനികസഹകരണത്തിന്റെ ഉറച്ച വക്താവാണ് ഹോര്‍ഡിങ്.

കശ്മീർ സന്ദർശിച്ച വിദേശഎംപിമാർ ആരുടെ പ്രതിനിധികൾ?

1 Nov 2019 1:30 PM GMT
കേന്ദ്രസർക്കാരോ രാഷ്ട്രീയനേതാക്കളോ കശ്മീരിലെ ജനപ്രതിനിധികളോ ക്ഷണിച്ചിട്ടില്ല. പിന്നെ ആരാണ് യൂറോപ്പിലെ 23 പാർലമെന്റംഗ സംഘത്തെ ക്ഷണിച്ചുവരുത്തിയത്? അവരുടെ ലക്ഷ്യം എന്തായിരുന്നു? ചെലവ് ആരു വഹിച്ചു?

ഭീകരവാദം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പൂര്‍ണമായും പിന്തുണയ്ക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ എംപിമാര്‍

30 Oct 2019 10:28 AM GMT
ദാല്‍ തടാകത്തില്‍ ബോട്ടില്‍ സഞ്ചരിച്ച എംപിമാരുടെ സംഘം സൈനിക ഓഫീസര്‍മാരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

പരീക്ഷകള്‍ നടത്തി കശ്മീര്‍ സാധാരണ നിലയിലെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം. വിദ്യാര്‍ത്ഥികളെ രാഷ്ട്രീയ ആയുധമാക്കുന്നുവെന്ന് പരാതി

29 Oct 2019 6:05 PM GMT
ഇതുവരെയും കശ്മീരിലെ വിദ്യാലയങ്ങളില്‍ പൊതുവെ 60 ശതമാനം പാഠഭാഗങ്ങള്‍ മാത്രമാണ് എടുത്തു തീര്‍ത്തിട്ടുള്ളതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

കശ്മീര്‍ സന്ദര്‍ശിക്കുന്ന ഇയു എംപിമാരില്‍ 22 പേരും ഫാഷിസ്റ്റ് അനുകൂലികള്‍; മുഖംമിനുക്കല്‍ തന്ത്രമെന്ന് നാഷനല്‍ കോണ്‍ഫറന്‍സ്

29 Oct 2019 9:50 AM GMT
ബിജെപിയുമായി ബന്ധമുള്ള ഫാഷിസ്റ്റ് അനുകൂലികളാണ് കശ്മീരിലെത്തിയ എംപിമാരില്‍ ഭൂരിപക്ഷവുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി പറഞ്ഞു. പൊതുജനങ്ങളുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും കണ്ണില്‍പ്പൊടിയിടാനുള്ള തന്ത്രം മാത്രമാണ് എംപിമാരുടെ സന്ദര്‍ശനമെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് ആരോപിച്ചു.

കശ്മീർ: മൂന്ന് മാസത്തിനിടെ വ്യാപാര സമൂഹത്തിന് നഷ്ടം 10,000 കോടി

28 Oct 2019 4:43 AM GMT
കശ്മീരിലെ പ്രധാന വിപണികൾ എല്ലാം തന്നെ ഇപ്പോഴും പൂർണമായി അടഞ്ഞുകിടക്കുമായാണ്. ശ്രീനഗറിലെ ലാൽ ചൗക്കിൻറെ ചില പ്രദേശങ്ങളിൽ ചില കടകൾ അതിരാവിലെയും വൈകുന്നേരവും തുറക്കുന്നു എന്നല്ലാതെ പൂർവസ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയിട്ടില്ല.

എന്തു നഷ്ടം വന്നാലും ഒരു മണിക്കൂറില്‍ കൂടുതല്‍ തുറക്കില്ല; ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിനെതിരേ കശ്മീരി തെരുവുകച്ചവടക്കാരുടെ വ്യത്യസ്ത പ്രതിഷേധം

26 Oct 2019 5:31 AM GMT
കൂടുതല്‍ സമയം തുറന്നാല്‍ കശ്മീരില്‍ ജനജീവിതം സാധാരണരീതിയിലേക്ക് മാറിയെന്ന് കേന്ദ്രം പ്രചാരണം നടത്തുമെന്നാണ് അവരുടെ ഭയം. അതവര്‍ ഇഷ്ടപ്പെടുന്നില്ല. പലരുടെ ഏക സമ്പാദ്യം ഇത്തരം തെരുവുകച്ചവടസ്ഥാപനങ്ങളാണെങ്കിലും അത് കൂടുതല്‍ സമയം തുറക്കേണ്ടെന്നു തന്നെയാണ് അവരുടെ തീരുമാനം.

കശ്മീരിന്റെ പ്രത്യേകഅവകാശം എടുത്തു കളഞ്ഞശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വമ്പന്‍ പരാജയം

25 Oct 2019 10:46 AM GMT
സംസ്ഥാനത്തെ പ്രമുഖ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നിന്ന സാഹചര്യത്തില്‍ സ്വതന്ത്രരും ബിജെപിയും തമ്മില്‍ നേരിട്ടായിരുന്നു മത്സരം. തെരഞ്ഞെുപ്പു ഫലം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനോടുള്ള ജനകീയപ്രതികരണമായി വേണം കണക്കാക്കാന്‍.

കശ്മീർ കേരളത്തിലും ആവർത്തിക്കാം...

21 Oct 2019 2:54 PM GMT
-ഇന്ത്യയുടെ ഏത് സംസ്ഥാനത്തും ഏകപക്ഷീയമായി ഇടപെടാൻ കഴിയുമെന്ന സൂചനയാണ് മോദി നൽകിയിരിക്കുന്നത്. -കശ്മീരിലെ പ്രശ്നങ്ങൾക്ക് ശ്വാശ്വത പരിഹാരമെന്നു കൊട്ടിഘോഷിച്ച നടപടി താഴ്വരയിലെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കിയിരിക്കുകയാണ്. ജമ്മു കശ്മീർ മനുഷ്യാവകാശ പ്രവർത്തകരായ രൂപ് ചന്ദ് മഖ്നോത്രയും, സജ്ജൻകുമാറും തേജസ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖം.

പോസ്റ്റ്പെയ്ഡ് വരിക്കാരോട് നിയന്ത്രണ കാലയളവിലെ കുടിശ്ശിക അടക്കാൻ ആവശ്യപ്പെട്ട് മൊബൈൽ കമ്പനികൾ

14 Oct 2019 12:10 PM GMT
നാൽപ്പത് ലക്ഷത്തോളം പോസ്റ്റ്പെയ്ഡ് മൊബൈൽ ഫോണുകൾ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം പ്രവർത്തന സജ്ജമാകുമെന്ന് ജമ്മുകശ്മീർ പ്രിൻസിപ്പൽ സെക്രട്ടറി രോഹിത് കൻസാൽ അറിയിച്ചിരുന്നു.

എവിടെവേണമെങ്കിലും കശ്മീര്‍ വിഷയം ഉന്നയിച്ചോളൂ, ഒന്നും സംഭവിക്കാന്‍ പോകുന്നില്ല: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്

13 Oct 2019 6:02 PM GMT
കര്‍ണാല്‍: ഭീകരവാദത്തിനെതിരേ പോരാടണമെന്ന് പാകിസ്താന്‍ ഗൗരവമായി ആലോചിക്കുന്നുണ്ടെങ്കില്‍ അതിനായി ഇന്ത്യന്‍ സൈന്യത്തെ പാകിസ്താനിലേയ്ക്ക് അയയ്ക്കാന്‍...

കശ്‌മീര്‍ വിഷയത്തില്‍ മൗനം പാലിക്കുന്നവർ രാജ്യദ്രോഹികള്‍: കണ്ണന്‍ ഗോപിനാഥന്‍

13 Oct 2019 4:56 PM GMT
പ്രതികരണങ്ങള്‍ക്കുപോലും സ്വയം സെന്‍സര്‍ഷിപ് നടത്തുന്ന പ്രവണതയേറുകയാണ് ഇപ്പോള്‍. നാം സ്വപ്നം കാണുന്ന ഇന്ത്യ യാഥാര്‍ഥ്യമാക്കേണ്ടത് നമ്മളോരോരുത്തരുമാണ്.

കശ്മീരികൾ സർക്കാരിനെ 'സത്യാഗ്രഹത്തിലൂടെ' ചെറുക്കുകയാണെന്ന് വസ്തുതാന്വേഷണ റിപോർട്ട്

13 Oct 2019 3:37 PM GMT
ഒക്ടോബർ 5 മുതൽ 9 വരെ അഭിഭാഷക നിത്യ രാമകൃഷ്ണനും സോഷ്യോളജിസ്റ്റ് നന്ദിനി സുന്ദറും കശ്മീരിൽ നടത്തിയ വസ്തുതാന്വേഷണ പഠന റിപോർട്ട് പുറത്തുവിട്ടു.

കശ്മീർ സാധാരണ സ്ഥിതിയിലല്ല; സ്ഥിരീകരണവുമായി പത്രങ്ങളിൽ കശ്മീർ സർക്കാരിൻറെ പരസ്യം

12 Oct 2019 2:09 PM GMT
ഓരോ പരസ്യത്തിനും സർക്കാരിന് 50,000 രൂപയാണ് ചിലവ്. ഇതിന് മുമ്പ് പ്രത്യേക പദവി എടുത്തുകളയുമ്പോഴുണ്ടാകുന്ന നേട്ടങ്ങളെ കുറിച്ചും പരസ്യം വന്നിരുന്നു.

'ഇന്നേക്ക് 65 ദിവസമായിരിക്കുന്നു, ഉമ്മയുടെ മുഖം കണ്ടിട്ട്'; കശ്മീര്‍ മാധ്യമ പ്രവര്‍ത്തകന്‍ ഇര്‍ഫാന്‍ റാഷിദ്

11 Oct 2019 9:47 AM GMT
'ഇന്നേക്ക് 65 ദിവസമായിരിക്കുന്നു ഞാന്‍ എന്റെ ഉമ്മയുടെ മുഖമൊന്ന് കണ്ടിട്ട്. സഹോദരിമാരുടെ സങ്കടങ്ങളില്‍ ആശ്വാസം പകര്‍ന്നിട്ട് ഇന്നേക്ക് 65 രാത്രികള്‍ കടന്നു പോയിരിക്കുന്നു. ഭയം നിഴലിക്കുന്ന ഉപ്പയുടെ മുഖം കണ്ടിട്ട് 1560 മണിക്കൂറുകള്‍ പിന്നിടുന്നു. ആഗസ്ത് അഞ്ച് മുതല്‍ ന്യൂഡല്‍ഹിയില്‍ ഞാന്‍ തനിച്ചാണ്.' ഇര്‍ഫാന്‍ റാഷിദ് കുറിച്ചു.

കശ്മീർ ശാന്തമല്ലെന്ന് ഉദ്യോഗസ്ഥർ; ഇതിനെ സാധാരണ നിലയെന്ന് വിളിക്കരുത്

10 Oct 2019 6:17 PM GMT
പ്രത്യേകപദവി റദ്ദാക്കിയതിന്‌ പിന്നാലെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അറുപത്തഞ്ച് ദിവസം കഴിഞ്ഞിട്ടും തുടരുകയാണ്‌. മൊബൈൽ, ഇന്റർനെറ്റ്‌ ബന്ധം പുനസ്ഥാപിച്ചിട്ടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നിട്ടില്ല.

എൻറെ ജനതയെ ക്രൂരമായി അടിച്ചമർത്തുന്നതിൽ പങ്കാളിയാകാൻ കഴിയില്ല; ഷെഹ്‌ല റാഷിദ് തിരഞ്ഞെടുപ്പ് രാഷ്ട്രീയം ഉപേക്ഷിച്ചു

9 Oct 2019 1:27 PM GMT
മുഖ്യധാരയിൽ ആയിരിക്കുക എന്നതിനർത്ഥം ജനങ്ങളുടെ അടിസ്ഥാന താൽപര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യുകയാണെങ്കിൽ, ഒരാൾക്ക് അത്തരമൊരു മുഖ്യധാരയുടെ ഭാഗമാകാൻ കഴിയില്ല. ജമ്മു കശ്മീരിലെ യുവാക്കൾ മുഖ്യധാരയിലേക്ക് വരണമെന്ന് ഭരണകൂടം ശരിക്കും ആഗ്രഹിക്കുന്നുവെങ്കിൽ, ജനങ്ങൾക്ക് നീതി ലഭ്യമാക്കുവാൻ കഴിവുള്ളതാണ് ആ ഭരണകൂടമെന്ന് ആദ്യം അവർ തന്നെ തെളിയിക്കേണ്ടതുണ്ട്

കശ്മീരില്‍ ജനാധിപത്യം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ പ്രതിഷേധാഗ്നി

5 Oct 2019 4:24 PM GMT
ഒക്ടോബര്‍ 18ന് കോഴിക്കോട് നടക്കുന്ന പരിപാടിയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കും

കശ്മീരിൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിന് നേരെ ഗ്രനേഡ് ആക്രമണം; 10 പേർക്ക് പരിക്ക്

5 Oct 2019 9:32 AM GMT
കശ്മീരിൻറെ പ്രത്യേക പദവി നീക്കിയതിന് ശേഷം സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരേ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണ് ഇത്. ആക്രമണത്തെ തുടർന്ന് സുരക്ഷാ സൈന്യത്തിൻറെ വലയത്തിലാണ് പ്രദേശം.

കശ്മീര്‍: 144 കുട്ടികള്‍ അറസ്റ്റിലായതായി ജുവനൈല്‍ ജസ്റ്റിസ് കമ്മിറ്റി

2 Oct 2019 4:20 PM GMT
അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഒമ്പതിനും 11നും ഇടയില്‍ പ്രായമുള്ളവരുമുണ്ട്. ജമ്മു കശ്മീരില്‍ അന്യായമായി കുട്ടികളെ തടവിലാക്കുന്നുവെന്ന് ആരോപിച്ചുള്ള ഹര്‍ജിയിലാണ് കോടതി റിപ്പോര്‍ട്ട് തേടിയത്.

ബിജെപി വിമതന്‍ ലാല്‍ സിങ് ഉള്‍പ്പെടെ ജമ്മു നേതാക്കളെ വീട്ടുതടങ്കലില്‍ നിന്ന് വിട്ടയച്ചു

2 Oct 2019 3:31 PM GMT
തങ്ങള്‍ക്കു മേല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ നീക്കം ചെയ്തതായി ചൊവ്വാഴ്ച്ച രാത്രിയാണ് പോലിസ് അറിയിച്ചതെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് റാണ പറഞ്ഞു. സഹപ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്ത ശേഷം ഭാവി പരിപാടികള്‍ തീരുമാനിക്കും. പാര്‍ട്ടി എന്ന നിലയില്‍ എന്തൊക്കെയാണ് ചെയ്യാന്‍ പോകുന്നതെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമ്പത്തേഴ് ദിവസം; കശ്മീരിലെ സ്ഥിതിക്കു ഒരു മാറ്റവുമില്ല

1 Oct 2019 3:31 AM GMT
ജമ്മു കശ്മീരിൻറെ പ്രത്യേക ഭരണഘടനാ പദവി എടുത്തുകളഞ്ഞതിനെതിരായ ഹരജികളെല്ലാം ഇന്ന് സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്

രാഷ്ട്രീയ നേതാക്കൾ തടവിൽ; കശ്‌മീരിൽ തിരഞ്ഞെടുപ്പ്‌ പ്രഹസനം

29 Sep 2019 7:09 AM GMT
ഭരണഘടനാ ഭേദഗതിക്ക് പിന്നാലെ നിയന്ത്രണം തുടരുന്നതിനാല്‍ പ്രതിനിധികൾക്ക്‌ ഗ്രാമങ്ങൾ സന്ദർശിക്കാനാകുന്നില്ല. പലരും പോലിസ് അകമ്പടിയിൽ ഹോട്ടലുകളിലാണ്‌ താമസം.

കശ്മീര്‍: നിയന്ത്രണങ്ങള്‍ ഉടന്‍ നീക്കണം; തടവിലിട്ടവരെ വിട്ടയക്കണമെന്നും അമേരിക്ക

27 Sep 2019 11:39 AM GMT
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഇന്ത്യ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഉടന്‍ നീക്കണമെന്നും ഇതിനുള്ള നടപടികള്‍ ഉടന്‍ കൈക്കൊള്ളണമെന്നും അമേരിക്ക. കശ്മീരില്‍...

കശ്മീരി സ്ത്രീകളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു; മുപ്പത് രാജ്യങ്ങളിൽ നിന്നുള്ള ഫെമിനിസ്റ്റുകളുടെ പൊതുപ്രസ്താവന

26 Sep 2019 3:46 PM GMT
നിലവിൽ കശ്മീരിൽ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളിൽ നിന്ന് പിന്മാറാനും സൈനികവൽക്കരണം അവസാനിപ്പിക്കാനും എഴുത്തുകാരും ആക്ടിവിസ്റ്റുകളുമടങ്ങുന്ന കൂട്ടായ്മ ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിച്ചു.
Share it
Top