Sub Lead

ബാബറി മസ്ജിദ് തകര്‍ത്ത് രാമക്ഷേത്രം നിര്‍മിക്കുന്നതിന്റെ ദൃശ്യാവിഷ്‌ക്കാരവുമായി വിദ്യാര്‍ഥികള്‍; ആര്‍എസ്എസ് സ്‌കൂളിലെ നാടകം വിവാദത്തില്‍ (വീഡിയോ)

ആര്‍എസ്എസ് നേതാവ് ദക്ഷിണ മധ്യമേഖല എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗവുമായ കല്ലടക പ്രഭാകര ഭട്ടിന്റെ ഉടമസ്ഥതയിലുള്ള ശ്രീ റാം വിദ്യാകേന്ദ്ര ഹൈസ്‌കൂളിലാണ് സംഭവം.

ബാബറി മസ്ജിദ് തകര്‍ത്ത് രാമക്ഷേത്രം നിര്‍മിക്കുന്നതിന്റെ ദൃശ്യാവിഷ്‌ക്കാരവുമായി വിദ്യാര്‍ഥികള്‍; ആര്‍എസ്എസ് സ്‌കൂളിലെ നാടകം വിവാദത്തില്‍ (വീഡിയോ)
X

ബെംഗളൂരു: സ്‌കൂള്‍ കലാമല്‍സരത്തിനിടെ ബാബറി മസ്ജിദ് തകര്‍ത്ത്് രാമക്ഷേത്രം നിര്‍മ്മിക്കുന്ന രംഗങ്ങളുടെ ദൃശ്യാവിഷ്‌ക്കാരവുമായി വിദ്യാര്‍ഥികള്‍. ആര്‍എസ്എസ് നേതാവ് ദക്ഷിണ മധ്യമേഖല എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗവുമായ കല്ലടക പ്രഭാകര ഭട്ടിന്റെ ഉടമസ്ഥതയിലുള്ള ശ്രീ റാം വിദ്യാകേന്ദ്ര ഹൈസ്‌കൂളിലാണ് സംഭവം. സ്‌കൂള്‍ ദിനത്തോട് അനുബന്ധിച്ച് പ്ലസ് വണ്‍, പ്ലസ് ടു ക്ലാസിലെ നൂറിലേറെ കുട്ടികളെ പങ്കെടുപ്പിച്ച് നടത്തിയ നാടകത്തിനിടയില്‍ വെള്ള, കാവി വസ്ത്രമണിഞ്ഞ നിരവധി വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്ഥാപിച്ച ബാബറി മസ്ജിദിന്റെ കൂറ്റന്‍ പോസ്റ്റര്‍ പൊളിക്കുകയും തുടര്‍ന്ന് രാമക്ഷേത്രം നിര്‍മിക്കുന്നതുമാണ് ആവിഷ്‌ക്കരിച്ചത്. കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ, പുതുച്ചേരി ഗവര്‍ണര്‍ കിരണ്‍ ബേദി, കര്‍ണാടകത്തിലെ നിരവധി പ്രമുഖര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി.

വേദിയില്‍ ബാബരി മസ്ജിദിന്റെ രൂപത്തിലുള്ള വലിയ ചിത്രം പ്രത്യക്ഷപ്പെടുന്നതും നിങ്ങള്‍ക്കാവുന്ന തരത്തില്‍ മസ്ജിദ് തകര്‍ക്കാന്‍ ഒരാള്‍ ഉച്ചഭാഷിണിയിലൂടെ ആഹ്വാനം ചെയ്യുകയുമാണ്. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ അത്യൂല്‍സാഹത്തോടെ മസ്ജിദ് തകര്‍ക്കുന്നു. പ്രതീകാത്മകമായി ബാബറി മസ്ജിദ് തകര്‍ത്ത് തല്‍സ്ഥാനത്ത് രാമക്ഷേത്രം നിര്‍മ്മിക്കുന്നിടത്താണ് നാടകം അവസാനിക്കുന്നത്. സ്‌കൂളിലെ പരിപാടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ സംഭവം വിവാദമായി.

ബാബരി മസ്ജിദിനെ സംബന്ധിച്ച് സുപ്രീം കോടതി നിരീക്ഷണങ്ങള്‍ക്കെതിരായാണ് നാടകമെന്ന് സൂചിപ്പിച്ചപ്പോള്‍ സുപ്രീം കോടതി നിരീക്ഷണങ്ങളോട് യോജിപ്പില്ലെന്നായിരുന്നു കല്ലടക പ്രഭാകര ഭട്ട് ഓണ്‍ലൈന്‍ മാധ്യമമായ ദ ന്യൂസ് മിനിട്ടിനോട് പ്രതികരിച്ചത്.


Next Story

RELATED STORIES

Share it