Latest News

എല്‍പിജി പ്രതിസന്ധിയില്‍ ഡല്‍ഹിയില്‍ മഹിളാ കോണ്‍ഗ്രസ് പ്രതിഷേധം

എല്‍പിജി പ്രതിസന്ധിയില്‍ ഡല്‍ഹിയില്‍ മഹിളാ കോണ്‍ഗ്രസ് പ്രതിഷേധം
X

ന്യൂഡല്‍ഹി: എല്‍പിജി പ്രതിസന്ധിയില്‍ ഡല്‍ഹിയില്‍ മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധം. മഹിളാ കോണ്‍ഗ്രസ് ദേശായ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പഴയ എഐസിസി ആസ്ഥാനത്താണ് പ്രതിഷേധമുണ്ടായത്. തലയില്‍ എല്‍പിജി സിലിണ്ടര്‍ ചുമന്നു കൊണ്ടും പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചു.

'ദി പിഎം ഈസ് കോംപ്രമൈസ്ഡ്' എന്ന പ്ലക്കാര്‍ഡുയര്‍ത്തി പ്രതിഷേധിക്കു്‌നന പ്രവര്‍ത്തകരെ പോലിസ് തടഞ്ഞു. വരും ദിവസങ്ങളില്‍ പ്രതിഷേധം വ്യാപിപ്പിക്കാനാണ് മഹിളാ കോണ്‍ഗ്രസിന്റെ തീരുമാനം. രാജ്യവ്യാപകമായി പ്രതിഷേധം നടത്തും.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ അവശ്യവസ്തു നിയമം (1995) നടപ്പില്‍ വരുത്തിയത്. പെട്രോളിയം, പ്രകൃതിവാതകം എന്നിവയ്ക്കാണ് നടപടി ബാധകമാകുക. ഇതിന്റെ ഭാഗമായി 2026 ലെ പ്രകൃതിവാതക (വിതരണ നിയന്ത്രണം) ഉത്തരവ് സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. 2026 മാര്‍ച്ച് 9-ന് പുറത്തിറക്കിയ ഉത്തരവ്, ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച ഉടന്‍ പ്രാബല്യത്തില്‍ വന്നതായി സര്‍ക്കാര്‍ അറിയിച്ചു.

വിജ്ഞാപനം പ്രകാരം ഗ്യാസ് ഉപഭോക്താക്കളെ വ്യത്യസ്ത മുന്‍ഗണനാ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഓരോ മേഖലയിലേക്കുമുള്ള വിതരണം അവരുടെ മുന്‍കാല ഉപഭോഗത്തെ അടിസ്ഥാനമാക്കി നിശ്ചയിക്കുന്നു. ദൈനംദിന ഉപയോഗത്തിനും ഊര്‍ജ്ജ വിതരണത്തിനും അത്യാവശ്യമായി കണക്കാക്കപ്പെടുന്ന മേഖലകള്‍ക്കാണ് ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്‍കിയിരിക്കുന്നത്. ഗാര്‍ഹിക പൈപ്പ് നാച്ചുറല്‍ ഗ്യാസ് (PNG), ഗതാഗതത്തില്‍ ഉപയോഗിക്കുന്ന കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് (CNG), LPG ഉത്പാദനം, പൈപ്പ്‌ലൈന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഇന്ധനം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

Next Story

RELATED STORIES

Share it