കര്‍ണാടകയില്‍ 24 മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്തു

ബെംഗളൂരു: കര്‍ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാരിന്റെ മന്ത്രിസഭാ വിപുലീകരണം പൂര്‍ത്തിയായി. 24 നിയമസഭാംഗങ്ങള്‍ കൂടി ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11.45 ഓടെ ബെംഗളൂരുവിലെ രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്. ഇതോടെ കര്‍ണാടക സര്‍ക്കാരിന്റെ മന്ത്രിമാരുടെ എണ്ണം 34 ആയി. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും ഉള്‍പ്പെടെ 10 പേര്‍ മെയ് 20ന് സത്യപ്രതിജ്ഞ ചെയ്തിരുന്നു. ദിനേശ് ഗുണ്ടു റാവു, കൃഷ്ണ ബൈരെ ഗൗഡ, ഈശ്വര്‍ ഖന്ദ്രെ, റഹീം ഖാന്‍, സന്തോഷ് ലാഡ്, കെ എന്‍ രാജണ്ണ, കെ വെന്റകേഷ്, എച്ച് സി മഹാദേവപ്പ, ബൈരതി സുരേഷ്, ശിവരാജ് തങ്ങാടി, ആര്‍ ബി തിമ്മുപൂര്‍, ബി നാഗേന്ദ്ര, ലക്ഷ്മി ഹെബ്ബാള്‍ക്കര്‍, മധു ബംഗാരപ്പ, ഡി സുധാകര്‍, ചെലുവരയ്യ സ്വാമി, മങ്കുള്‍ വൈദ്യ, എം സി സുധാകര്‍ എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. ഈ 24 മന്ത്രിമാരില്‍ 9 പേര്‍ ആദ്യമായി മന്ത്രിസ്ഥാനത്തെത്തുന്നവരും ഒരു വനിതാ മന്ത്രിയുമാണുളളത്.
സത്യപ്രതിജ്ഞാ ചടങ്ങിനിനോടനുബന്ധിച്ച് രാജ്ഭവനിലും പരിസരത്തും സുരക്ഷ ശക്തമാക്കിയിരുന്നു. ആറ് വൊക്കലിഗ നേതാക്കളും എട്ട് ലിംഗായത്ത് നേതാക്കളുമാണ് ഇന്ന് മന്ത്രിസഭയിലെത്തിയത്. മന്ത്രിമാര്‍ക്കുളള വകുപ്പുകള്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. വൈകീട്ടോടെ വകുപ്പുകള്‍ പ്രഖ്യാപിക്കുമെന്നാണ് മന്ത്രി കെ എച്ച് മുനിയപ്പ അറിയിച്ചത്.
RELATED STORIES
വോട്ടര്‍പട്ടികയില്‍ പേര്‍ ചേര്‍ക്കാന്‍ ആധാര്‍ നിര്‍ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTവനിതാ സംവരണ ബില്‍: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMTകാനഡയിലുള്ള ഇന്ത്യക്കാര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം
20 Sep 2023 11:39 AM GMTപൈലറ്റുമാരുടെ കൂട്ടരാജി; 700 ഓളം സര്‍വീസുകള്‍ റദ്ദാക്കേണ്ടി വരുമെന്ന്...
20 Sep 2023 10:46 AM GMTവനിത സംവരണ ബില്ല്; ലോക്സഭയില്‍ ചര്‍ച്ച തുടങ്ങി
20 Sep 2023 6:24 AM GMT