Sub Lead

ഫലസ്തീന്‍ ഗ്രാമത്തില്‍ കുഴിബോംബ് സ്ഥാപിച്ച ഇസ്രായേല്‍ സൈനികര്‍ക്കെതിരേ അന്വേഷണം

കഴിഞ്ഞ ആഴ്ചയാണ് ഫലസ്തീനികളെ ലക്ഷ്യമിട്ട് സയണിസ്റ്റ് സൈനികര്‍ കുഴിബോംബുകള്‍ സ്ഥാപിച്ചത്. ഹാരെറ്റ്‌സ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ഇക്കാര്യം റിപോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് സൈനിക പോലിസ് അന്വേഷണം പ്രഖ്യാപിച്ചത്.

ഫലസ്തീന്‍ ഗ്രാമത്തില്‍ കുഴിബോംബ് സ്ഥാപിച്ച ഇസ്രായേല്‍ സൈനികര്‍ക്കെതിരേ അന്വേഷണം
X

റാമല്ല: വെസ്റ്റ് ബാങ്കിലെ ഫലസ്തീന്‍ ഗ്രാമമായ ഖദ്ദാമിലെ റോഡരികില്‍ അധിനിവേശ സൈനികര്‍ കുഴിബോംബുകള്‍ സ്ഥാപിച്ച സംഭവത്തില്‍ ഇസ്രായേല്‍ സൈനിക പോലിസ് അന്വേഷണം ആരംഭിച്ചതായി ഇസ്രായേല്‍ ദിനപത്രമായ ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ആഴ്ചയാണ് ഫലസ്തീനികളെ ലക്ഷ്യമിട്ട് സയണിസ്റ്റ് സൈനികര്‍ കുഴിബോംബുകള്‍ സ്ഥാപിച്ചത്. ഹാരെറ്റ്‌സ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ഇക്കാര്യം റിപോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് സൈനിക പോലിസ് അന്വേഷണം പ്രഖ്യാപിച്ചത്.

വന്‍ ആള്‍നാശം ലക്ഷ്യമിട്ട് അധിനിവേശ സേന ഫലസ്തീന്‍ ഗ്രാമത്തില്‍ ജനവാസ മേഖലയിലെ റോഡില്‍ മൂന്നോളം കുഴിബോംബുകളാണ് സ്ഥാപിച്ചത്. ഇരുട്ടിന്റെ മറവില്‍ ഖദ്ദാമില്‍ പ്രവേശിച്ച നഹാല്‍ ബ്രിഗേഡിലെ സൈനികര്‍ റോഡരികില്‍ സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിക്കുകയായിരുന്നു. കുഴിബോംബ് കല്ലുകളും തുണികളും ആയുധപെട്ടികളും കൊണ്ട് മറയ്ക്കുകയും ചെയ്തു. ഇത് കുടുംബത്തോടൊപ്പം റോഡിലൂടെ നടന്നുവരികയായിരുന്ന ഏഴുവയസ്സുകാരന്റെ ശ്രദ്ധയില്‍പ്പെടുകയും എന്താണെന്ന് പരിശോധിക്കുന്നതിനിടെ കുഴിബോംബ് പൊട്ടിത്തെറിച്ച് കുട്ടിയുടെ ബന്ധുവിന്

ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച അന്വേഷണം ആരംഭിച്ചതായി സൈന്യം സ്ഥിരീകരിച്ചതായി ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു, കണ്ടെത്തലുകള്‍ സൈനിക അഭിഭാഷക ജനറലിന് അവലോകനത്തിനായി അയയ്ക്കുമെന്നും കൂട്ടിച്ചേര്‍ത്തു. നബുലസിലേക്ക് പോവുന്ന ഗ്രാമത്തിലെ പ്രധാന ആക്‌സസ് റോഡ് അടയ്ക്കുന്നതിനെതിരേ ഖദ്ദം നിവാസികള്‍ 2011 മുതല്‍ ഇവിടെ പ്രതിഷേധം നടത്തിവരികയാണ്. സമീപത്തെ കെദുമിം സെറ്റില്‍മെന്റിന്റെ വിപുലീകരണം മൂലമാണ് ഇത് അധിനിവേശ സൈന്യം ഇത് അടച്ചത്.

Next Story

RELATED STORIES

Share it