യുഎസ് ഭീഷണി: ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിച്ചു; ഇന്ധന വില വര്‍ധിക്കും
ഇറാനില്‍നിന്നുള്ള ഇറക്കുമതി മേയ് ആദ്യവാരത്തോടെ നിര്‍ത്തുമെന്നാണ് ഉന്നത വൃത്തങ്ങള്‍ അറിയിച്ചത്. പകരം സൗദി, കുവൈറ്റ്, യുഎഇ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യും.

ന്യൂഡല്‍ഹി: ട്രംപ് ഭരണകൂടത്തിന്റെ ഉപരോധ ഭീഷണിയെത്തുടര്‍ന്ന് ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിച്ചു. ഇറാനില്‍നിന്നുള്ള ഇറക്കുമതി മേയ് ആദ്യവാരത്തോടെ നിര്‍ത്തുമെന്നാണ് ഉന്നത വൃത്തങ്ങള്‍ അറിയിച്ചത്. പകരം സൗദി, കുവൈറ്റ്, യുഎഇ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യും.
ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് നീട്ടി നല്‍കിയ ഇളവ് ഒഴിവാക്കാന്‍ യുഎസ് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ചൈന, ജപ്പാന്‍, ദക്ഷിണകൊറിയ, തായ്‌വാന്‍, തുര്‍ക്കി, ഇറ്റലി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളാണ് ഇറാനില്‍നിന്ന് എണ്ണ വാങ്ങുന്നത്. ചൈന കഴിഞ്ഞാല്‍ ഇന്ത്യയാണ് ഇറാനില്‍നിന്ന് കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യം. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 24 ദശലക്ഷം ടണ്‍ ക്രൂഡ് ഓയിലാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇറാനില്‍നിന്ന് ഇറക്കുമതി നിര്‍ത്തിയാലും റിഫൈനറികള്‍ക്ക് മതിയായ ക്രൂഡ് ഓയില്‍ നല്‍കുമെന്നും ഇന്ധനക്ഷാമമുണ്ടാകില്ലെന്നും കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഇറാനില്‍നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയതോടെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു. വില 0.6 ശതമാനം വര്‍ധിച്ച് ബാരലിന് 74.46 ഡോളറായി. കഴിഞ്ഞ ആറു മാസത്തിനിടെയുള്ള ഉയര്‍ന്ന വിലയാണിത്.
ഇറക്കുമതി നിര്‍ത്തലാക്കിയാല്‍ രാജ്യത്തെ ഇന്ധന വില ഇനിയും വര്‍ധിക്കുമെന്നാണ് സൂചന. കത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. സൗദി അറേബ്യ കഴിഞ്ഞാല്‍ ഇന്ധനത്തിനായി ഇന്ത്യ കൂടുതല്‍ ആശ്രയിച്ചിരുന്നതും ഇറാനെയായിരുന്നു.
RELATED STORIES
കടയ്ക്കല്‍ സംഭവം അങ്ങിനെ ലഘൂകരിക്കാന്‍ കഴിയുന്ന ഒന്നല്ല;...
27 Sep 2023 11:16 AM GMT'സനാതനികള്‍ പലരെയും കൊന്ന് കുഴിച്ച് മൂടിയിട്ടുണ്ട്; ഉദയനിധി പറഞ്ഞതില്‍ ...
6 Sep 2023 7:36 AM GMTമൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ എന്താണ് ചെയ്യേണ്ടത്?; വിശദീകരണവുമായി...
21 Aug 2023 12:40 PM GMTആറ് ജില്ലകളില്‍ പേരിനു പോലും ഒരു മുസ് ലിമില്ല; ബ്ലോക്ക് പ്രസിഡന്റ്...
8 Jun 2023 9:53 AM GMTകണ്ണൂരിലെ ട്രെയിന്‍ തീവയ്പ്: 'നിജസ്ഥിതി പറയാന്‍ എല്ലാവരും മടിക്കുന്നു; ...
3 Jun 2023 8:35 AM GMTകേരളത്തില്‍ ഒരു ഗോധ്രയുണ്ടാക്കാനുള്ള നീക്കം കരുതിയിരിക്കുകയെന്ന് കെ ടി ...
1 Jun 2023 8:43 AM GMT