- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൗരത്വ ഭേദഗതി നിയമം: മോദിക്ക് അഭിനന്ദനമറിയിച്ച് കത്തെഴുതാന്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ട് ഗുജറാത്ത് സ്‌കൂള്‍
'അഭിനന്ദനങ്ങള്‍, ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സിഎഎ (പൗരത്വ ഭേദഗതി നിയമം) നടപ്പാക്കിയതില്‍ അഭിനന്ദിക്കുന്നു. ഞാനും എന്റെ കുടുംബവും പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കുന്നു.' എന്ന സന്ദേശം പോസ്റ്റ് കാര്‍ഡുകളില്‍ എഴുതി പ്രധാനമന്ത്രിയുടെ ഓഫിസ് അഡ്രസ് എഴുതി നല്‍കാനായിരുന്നു നിര്‍ദ്ദേശം.

അഹമ്മദാബാദ്: പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിന് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതാന്‍ നിര്‍ദ്ദേശം നല്‍കിയ ഗുജറാത്തിലെ അഹമ്മദാബാദിലെ െ്രെപവറ്റ് സ്‌കൂള്‍ അധികൃതരുടെ നടപടി വിവാദമാകുന്നു. രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കുട്ടികളെക്കൊണ്ട് എഴുതിച്ച് വാങ്ങിയ പോസ്റ്റുകാര്‍ഡുകള്‍ തിരികെ നല്‍കി ക്ഷമാപണം നടത്തി തടിയൂരിയിരിക്കുകയാണ് സ്‌കൂള്‍ അധികൃതര്‍. 'അഭിനന്ദനങ്ങള്‍, ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സിഎഎ (പൗരത്വ ഭേദഗതി നിയമം) നടപ്പാക്കിയതില്‍ അഭിനന്ദിക്കുന്നു. ഞാനും എന്റെ കുടുംബവും പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കുന്നു.' എന്ന സന്ദേശം പോസ്റ്റ് കാര്‍ഡുകളില്‍ എഴുതി പ്രധാനമന്ത്രിയുടെ ഓഫിസ് അഡ്രസ് എഴുതി നല്‍കാനായിരുന്നു നിര്‍ദ്ദേശം.
അഹമ്മദാബാദിലെ കങ്കരിയയില്‍, ഗുജറാത്ത് സെക്കന്‍ഡറി, ഉന്നത വിദ്യാഭ്യാസ ബോര്‍ഡുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഓള്‍ ഗേള്‍സ് സ്‌കൂളായ ലിറ്റില്‍ സ്റ്റാര്‍ സ്‌കൂളിലാണ് സംഭവം. അധ്യാപകര്‍ ബ്ലാക് ബോര്‍ഡില്‍ എഴുതി വിദ്യാര്‍ഥികളോട് പകര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളോടാണ് കത്തെഴുതാന്‍ ആവശ്യപ്പെട്ടത്. കത്തെഴുതാന്‍ കൂട്ടാക്കിയില്ലെങ്കില്‍ ഇന്റേണല്‍ പരീക്ഷകളില്‍ ഗ്രേഡ് നഷ്ടപ്പെടുമെന്ന് ഭീഷണിപ്പെടുത്തിയതായും പത്താംതരത്തിലെ വിദ്യാര്‍ഥിയുടെ രക്ഷിതാവ് മാധ്യമങ്ങളോട് പരഞ്ഞു.
ചില രക്ഷിതാക്കള്‍ സംഭവത്തില്‍ പ്രതിഷേധവുമായെത്തിയതോടെയാണ് സംഭവം വിവാദമായത്. തങ്ങള്‍ക്ക് ഈ പ്രവര്‍ത്തിയോട് യോജിക്കാനാവില്ലെന്നും എന്താണ് സിഎഎ എന്ന് അറിയുക പോലുമില്ലാത്ത വിദ്യാര്‍ത്ഥികളെ കൊണ്ട് നിര്‍ബന്ധിച്ച് ഇത്തരമൊരു കത്ത് എഴുതിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പ്രതിഷേധവുമായി എത്തിയ രക്ഷിതാക്കള്‍ അറിയിച്ചതോടെ ഒരു 'തെറ്റിദ്ധാരണ' സംഭവിച്ചതാണെന്ന് പറഞ്ഞ് സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും എഴുതി വാങ്ങിയ പോസ്റ്റ് കാര്‍ഡുകള്‍ തിരികെ വാങ്ങി സംഭവത്തില്‍ ക്ഷമാപണം നടത്തുകയായിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















