Sub Lead

ഹോളി ആഘോഷത്തിനിടെ നിറം ശരീരത്തിലേക്ക് ഒഴിച്ചത് ചോദ്യം ചെയ്തു; മുസ് ലിം വയോധികനെ വെടിവെച്ചു കൊന്നു

ഹോളി ആഘോഷത്തിനിടെ നിറം ശരീരത്തിലേക്ക് ഒഴിച്ചത് ചോദ്യം ചെയ്തു; മുസ് ലിം വയോധികനെ വെടിവെച്ചു കൊന്നു
X

ലഖ്‌നൊ: ഉത്തര്‍പ്രദേശില്‍ ഹോളി ആഘോഷത്തിനിടെ ശരീരത്തിലേക്ക് നിറം ഒഴിച്ചത് ചോദ്യം ചെയ്ത മുസ് ലിം വയോധികനെ വെടിവെച്ചു കൊന്നു.

ഹോളി ആഘോഷത്തിനിടെ ശരീരത്തിലേക്ക് നിറം ഒഴിച്ചത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പിന്നീട് വെടിവയ്പ്പില്‍ കലാശിച്ചത്. കരണ്ട പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ചാഡിപൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന ആസ് മുഹമ്മദ്(65)നെയാണ് വെടിവച്ച് കൊന്നത്. സംഭവത്തില്‍ പിങ്കല്‍ പാണ്ഡെ(22) എന്നയാളെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു. പാണ്ഡെയും അയാളുടെ കൂട്ടാളികളെയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

ഈ മാസം ആദ്യം കുടുംബങ്ങള്‍ക്കിടയില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നുവെന്ന് പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.മാര്‍ച്ച് മൂന്നിന്, ആസ് മുഹമ്മദിന്റെ മക്കള്‍ക്കെതിരെ പാണ്ഡെ നടത്തിയ പരാമര്‍ശത്തെത്തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. നാട്ടുകാരുടെ ഇടപെടലിനെത്തുടര്‍ന്ന് തര്‍ക്കം പിന്നീട് പരിഹരിച്ചു.

എന്നാല്‍, ഹോളി ആഘോഷത്തിനിടെ നിറം കലര്‍ത്തിയ വെള്ളം ശരീരത്തിലേക്ക് ഒഴിച്ചതുമായി ബന്ധപ്പെട്ട് മറ്റൊരു തര്‍ക്കം ഉടലെടുത്തു. ഇതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടാകുകയും ഇരുകൂട്ടരെയും പോലിസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. അടുത്ത ദിവസം അവരെ വിട്ടയച്ചു.

ഞായറാഴ്ച ആസ് മുഹമ്മദും അദ്ദേഹത്തിന്റെ ഒരു മകനും അടുത്തുള്ള ഇഷ്ടിക ചൂളയില്‍ ജോലി ചെയ്യുന്ന മറ്റ് കുടുംബാംഗങ്ങള്‍ക്ക് ഭക്ഷണം എത്തിക്കാന്‍ പോയപ്പോള്‍ സ്ഥിതിഗതികള്‍ വഷളായി. പാണ്ഡെയുടെ വീടിന് മുന്നില്‍ എത്തിയപ്പോള്‍ വീണ്ടും പ്രശ്‌നമുണ്ടാക്കുകായിരുന്നു. മറ്റുള്ളവര്‍ സ്ഥലത്ത് തടിച്ചുകൂടിയതോടെ തര്‍ക്കം രൂക്ഷമായതായി പോലീസ് പറഞ്ഞു. വഴക്കിനിടെ, പാണ്ഡെ തന്റെ വീടിനുള്ളിലേക്ക് പോയി ഒരു റൈഫിളുമായി തിരിച്ചെത്തി വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ മുഹമ്മദിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെടിവയ്പ്പിന് ശേഷം പ്രതി ഒളിവില്‍ പോയെങ്കിലും പോലിസ് പിടികൂടി. കൊല്ലപ്പെട്ട മുഹമ്മദിന് ഭാര്യയും ഏഴ് മക്കളുമുണ്ട്.



Next Story

RELATED STORIES

Share it