വാക്‌സിന്‍ എടുത്തവര്‍ക്ക് ആഭ്യന്തര വിമാന യാത്രക്ക് ആര്‍ടിപിസിആര്‍ ഒഴിവാക്കിയേക്കും
രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ എടുത്തവരെ ആഭ്യന്തര വിമാനയാത്രയ്ക്ക് ആര്‍ടി പിസിആര്‍ പരിശോധനാഫലം വേണമെന്ന നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്നാണ് റിപോര്‍ട്ട്.

ന്യൂഡല്‍ഹി: രാജ്യത്തുടനീളം കൊവിഡ് കേസുകുളില്‍ ഗണ്യമായ ഇടിവുണ്ടായിരിക്കെ, കൊവിഡ് 19 വാക്‌സിന്‍ രണ്ട് ഡോസുകളും സ്വീകരിച്ച യാത്രക്കാര്‍ക്ക് തടസ്സമില്ലാത്ത ആഭ്യന്തര വിമാന യാത്ര പ്രാപ്തമാക്കുന്നതിനും നിര്‍ബന്ധിത ആര്‍ടിപിസിആര്‍ റിപ്പോര്‍ട്ട് ഒഴിവാക്കുന്നതിനുമുള്ള സംവിധാനം ആസൂത്രണം ചെയ്ത് മോദി സര്‍ക്കാര്‍. ഇതു പ്രകാരം രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ എടുത്തവരെ ആഭ്യന്തര വിമാനയാത്രയ്ക്ക് ആര്‍ടി പിസിആര്‍ പരിശോധനാഫലം വേണമെന്ന നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്നാണ് റിപോര്‍ട്ട്. ഇക്കാര്യത്തില്‍ ആരോഗ്യ മന്ത്രാലയം അടക്കമുള്ളവരുമായി ചര്‍ച്ചചെയ്ത് അന്തിമ തീരുമാനം എടുക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി മന്ത്രി ഹര്‍ദീപ് സിങ് പുരി എഎന്‍ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ഇതുസംബന്ധിച്ചുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും വ്യോമയാന മന്ത്രാലയം ഒറ്റക്ക് തീരുമാനമെടുക്കില്ലെന്നും ഹര്‍ദീപ് സിങ് പറഞ്ഞു. യാത്രക്കാരുടെ താത്പര്യത്തിന് മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരോഗ്യം സംസ്ഥാന വിഷയമായതിനാല്‍ ഓരോ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരോട് ആര്‍ടിപിസിആര്‍ പരിശോധനാ ഫലം ആവശ്യപ്പെടാനുള്ള അവകാശം വിവിധ സംസ്ഥാനങ്ങള്‍ക്കുണ്ട്.
അതേസമയം രാജ്യാന്തര യാത്രകള്‍ നടത്തുന്നവര്‍ക്ക് വാക്‌സിന്‍ പാസ്‌പോര്‍ട്ട് എന്ന ആശയത്തെ എതിര്‍ക്കുകയാണ് ഇന്ത്യ. ഈ നടപടി വിവേചനപരമായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ ജി 7 രാജ്യങ്ങളുടെ യോഗത്തില്‍ വ്യക്തമാക്കി. വികസ്വര രാജ്യങ്ങളില്‍ വാക്‌സിന്‍ എടുത്തവരുടെ എണ്ണം കുറവായിരിക്കും എന്നതിനാല്‍ വാക്‌സിന്‍ പാസ്‌പോര്‍ട്ട് എന്ന ആശയം വിവേചനപരമാണെന്ന് ഇന്ത്യ അറിയിച്ചു.
.
RELATED STORIES
മലപ്പുറം നഗരസഭയിലെ അക്രമം: ഡ്രൈവര്‍ പി ടി മുകേഷിനെ സസ്പെന്റ് ചെയ്തു
3 Feb 2023 4:32 PM GMTഅമേരിക്കയില്‍ ഹിന്ദുത്വ സ്ലീപ്പര്‍ സെല്ലുകള്‍ വന്‍തോതില്‍ വളര്‍ന്നതായി ...
3 Feb 2023 3:30 PM GMTപി കെ ഫിറോസിന്റെ റിമാന്‍ഡ് കാലാവധി നീട്ടി
3 Feb 2023 3:06 PM GMTഅമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്‍; ആണവ കേന്ദ്രങ്ങളുടെ ...
3 Feb 2023 2:30 PM GMTബജറ്റ്: രാജഭരണത്തെ അനുസ്മരിപ്പിക്കുന്നത്- എസ്ഡിപിഐ
3 Feb 2023 2:10 PM GMTബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്;...
3 Feb 2023 12:06 PM GMT