ജാതിപ്പേര് പറഞ്ഞ് ബിജെപി നേതാവിന്റെ ആശംസ; വിവാദമായതോടെ പോസ്റ്റ് മുക്കി
പാലക്കാട് നഗരസഭ കൗണ്‍സിലറും ബിജെപി സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാറിന്റെ ഭാര്യയുമായ മിനിമോളുടെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്.
പാലക്കാട്: കേവല ഭൂരിപക്ഷം നേടി ബിജെപി ഭരണമേറ്റടുക്കുന്ന പാലക്കാട് നഗരസഭാ അധ്യക്ഷയെയും ഉപാദ്ധ്യക്ഷയെയും ജാതിപ്പേര് എടുത്ത് പറഞ്ഞ് ബിജെപി കൗണ്‍സിലറുടെ ആശംസ. വിവാദമായതോടെ തിരുത്തുകയും പിന്നീട് പോസ്റ്റ് തന്നെ മുക്കുകയും ചെയ്തു.
പാലക്കാട് നഗരസഭ കൗണ്‍സിലറും ബിജെപി സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാറിന്റെ ഭാര്യയുമായ മിനിമോളുടെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്.
'പാലക്കാട് മുന്‍സിപ്പല്‍ വൈസ് ചെയര്‍മാനായി ഇ കൃഷ്ണദാസ് (നായര്‍ സമുദായം) ചെയര്‍പേഴ്‌സണ്‍ ആയി പ്രിയ അജയന്‍ (മൂത്താന്‍ സമുദായം) എന്നിവര്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു'വെന്നായിരുന്നു ഇവരുടെ പോസ്റ്റ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ അടക്കം നിരവധി പേരാണ് ഇവരുടെ 'ജാതി' പോസ്റ്റിനെതിരേ കടുത്ത വിമര്‍ശനമുയര്‍ത്തി മുന്നോട്ട് വന്നത്.
പോസ്റ്റ് വിവാദമായതോടെ ആദ്യം പോസ്റ്റില്‍ വെട്ടിത്തിരുത്തലുകള്‍ വരുത്തിയെങ്കിലും പിന്നീട് ഡിലീറ്റ് ചെയ്യുകയായിരുന്നു. ബിജെപിയിലെ രൂക്ഷമായ ഗ്രൂപ്പ് പോരിന്റെ ഭാഗമായാണ് മിനിയുടെ പോസ്‌റ്റെന്ന വിമര്‍ശനം ശക്തമാണ്.
RELATED STORIES
ഇറാഖില്‍ സ്വവര്‍ഗ ബന്ധം ഇനി 15 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന...
28 April 2024 10:34 AM GMTപ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരായ വിമര്‍ശനം; ബിജെപി മുന്‍...
28 April 2024 10:25 AM GMTഡല്‍ഹി പിസിസി അധ്യക്ഷന്‍ അരവിന്ദര്‍ സിങ് ലവ്ലി രാജിവച്ചു
28 April 2024 7:39 AM GMTമുസ് ലിം സ്ഥാനാര്‍ഥിയില്ല'; പ്രചാരണസമിതിയില്‍ നിന്ന് രാജിവച്ച്...
27 April 2024 5:52 PM GMTഅജ്മീറില്‍ പള്ളിയില്‍ക്കയറി ഇമാമിനെ തല്ലിക്കൊന്നു
27 April 2024 9:54 AM GMTലൈംഗികാതിക്രമ പരാതിയില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്...
27 April 2024 9:00 AM GMT