Sub Lead

എറണാകുളം പിടിക്കാന്‍ പോരാട്ടം കടുപ്പിച്ച് മുന്നണികള്‍

യുഡിഎഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ ടി ജെ വിനോദും എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ മനുറോയിയും തമ്മിലാണ് പ്രധാനമല്‍സരമെങ്കിലും ബിജെ പി സ്ഥാനാര്‍ഥി സി ജി രാജഗോപാലും ശക്തമായ പ്രചരണവുമായി മണ്ഡലത്തില്‍ സജീവമാണ്.നിലവില്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റാണ് എറണാകുളം നിയോജകമണ്ഡലം. എംഎല്‍എയായിരുന്നു ഹൈബി ഈഡന്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് എറണാകുളം നിയോജകമണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ക്രിസ്ത്യന്‍ സമുദായത്തിന് നിര്‍ണായക സ്വാധീനമുളള മണ്ഡലമായതിനാല്‍ എല്‍ഡിഎഫും യുഡിഎഫും ഇതേ സമുദായത്തില്‍ നിന്നുള്ളവരെയാണ് സ്ഥാനാര്‍ഥിയാക്കിയത്

എറണാകുളം പിടിക്കാന്‍ പോരാട്ടം കടുപ്പിച്ച് മുന്നണികള്‍
X

കൊച്ചി: പരസ്യപ്രചരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ എറണകുളം നിയോജക മണ്ഡലം പിടിക്കാന്‍ പോരാട്ടം ശക്തമാക്കിയിരിക്കുകയാണ് മുന്നണികളും സ്ഥാനാര്‍ഥികളും.യുഡിഎഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ ടി ജെ വിനോദും എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ മനുറോയിയും തമ്മിലാണ് പ്രധാനമല്‍സരമെങ്കിലും ബിജെ പി സ്ഥാനാര്‍ഥി സി ജി രാജഗോപാലും ശക്തമായ പ്രചരണവുമായി മണ്ഡലത്തില്‍ സജീവമാണ്.നിലവില്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റാണ് എറണാകുളം നിയോജകമണ്ഡലം. എംഎല്‍എയായിരുന്നു ഹൈബി ഈഡന്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് എറണാകുളം നിയോജകമണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.ക്രിസ്ത്യന്‍ സമുദായത്തിന് നിര്‍ണായക സ്വാധീനമുളള മണ്ഡലമായതിനാല്‍ എല്‍ഡിഎഫും യുഡിഎഫും ഇതേ സമുദായത്തില്‍ നിന്നുള്ളവരെയാണ് സ്ഥാനാര്‍ഥിയാക്കിയത്.മണ്ഡലം നിലനിര്‍ത്തുന്നതിനായി നിലവില്‍ കൊച്ചിന്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയറും എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റുമായ ടി ജെ വിനോദിനെ യുഡിഎഫ് കളത്തില്‍ ഇറക്കിയപ്പോള്‍.ക്രിസ്ത്യന്‍ സമുദായ അംഗവും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ കെ എം റോയിയുടെ മകനും അഭിഭാഷകനുമായ മനു റോയിയെയാണ് മണ്ഡലം പിടിക്കാന്‍ എല്‍ഡിഎഫ് നിയോഗിച്ചത്.










യുഡിഎഫിന്റെ ഉരുക്കുകോട്ടകളിലൊന്നായിട്ടാണ് എറണാകുളം അറിയിപ്പെടുന്നതെങ്കിലും ഇവിടെ എല്‍ഡിഎഫും വിജയക്കൊടി പാറിച്ച ചരിത്രമുണ്ട്. ഈ ചരിത്രം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് എല്‍ഡിഎഫ്. ഹിന്ദു,മുസ്‌ലിം വിഭാഗത്തിനും സ്വാധീനമുള്ള മണ്ഡലമാണ് എറണാകുളം.ഹിന്ദു സമുദായത്തിന്റെ സ്വാധീനം മുതലാക്കാമെന്ന വിശ്വാസത്തിലാണ് മുത്തു എന്നറിയപ്പെടുന്ന സി ജി രാജഗോപാലിനെ ബിജെപി വീണ്ടും കളത്തിലിറക്കിയത്.നഗരത്തിന്റെ മുക്കുമൂലയും ഇളക്കിമറിച്ചുള്ള ശക്തമായ പ്രചരണമാണ് യുഡിഎഫും എല്‍ഡിഎഫും കഴിഞ്ഞ ദിവസങ്ങളിലായി മണ്ഡലത്തില്‍ നടത്തിയത്. വീടുകള്‍ കയറിയും അല്ലാതെയുള്ള പ്രചരണത്തിനായിരുന്നു സ്ഥാനാര്‍ഥികളും മുന്നണികളും പ്രവര്‍ത്തകരും മുന്‍തൂക്കം നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കളെ കളത്തിലിറക്കി ശക്തമായ പ്രചരണമാണ് കഴിഞ്ഞ ദിവസങ്ങളിലായി എല്‍ഡിഎഫ് നടത്തിവന്നത്.യുഡിഎഫ് ആകട്ടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍,വി എം സുധീരന്‍ അടക്കമുള്ള നേതാക്കളെ മണ്ഡലത്തിലെത്തിച്ച് പ്രചരണം കൊഴുപ്പിച്ചു.കുമ്മനം രാജശേഖരന്‍,സുരേഷ് ഗോപി എംപി അടക്കമുള്ള നേതാക്കളെ ബിജെപിയും രംഗത്തിറക്കി.










പിണറായി വിജയന്‍ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളും, യുഡിഎഫ് കാലത്ത് നടത്തിയ പാലാരിവട്ടം പാലം നിര്‍മാണത്തിലെ അഴിമതിയുമൊക്കെയായിരുന്നു എല്‍ഡിഎഫിന്റെ പ്രധാന പ്രചരണ ആയുധങ്ങള്‍.ശബരിമലയിലെ യുവതി പ്രവേശനവും,മന്ത്രി കെ ടി ജലീലിനെതിരെയുള്ള ആരോപണങ്ങളുമൊക്കെയായിരുന്നു യുഡിഎഫ് പ്രചരണത്തിനായി ഉപയോഗിച്ചത്.വോട്ടെടുപ്പിന് രണ്ടും ദിവസം മാത്രം ശേഷിക്കവെ തികഞ്ഞ വിജയപ്രതീക്ഷയിലാണ് യുഡിഎഫും എല്‍ഡിഎഫും.അടിയൊഴുക്കുകളൊന്നുമുണ്ടായില്ലെങ്കില്‍ നല്ല ഭുരിപക്ഷത്തില്‍ തന്നെ ടി ജെ വിനോദ് വിജയിക്കുമെന്ന ആത്മവിശ്വാസിത്തിലാണ് യുഡിഎഫ് ക്യാംപ്്. അതേ സമയം എല്‍ഡിഎഫും വിജയ പ്രതീക്ഷയിലാണ്.യുഡിഎഫിന്റെ വോട്ടു ബാങ്കില്‍ ഇത്തവണ വിള്ളല്‍ ഉണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് എല്‍ഡിഎഫ ക്യാംപ്.ഇത്് തങ്ങള്‍ക്ക് അനുകൂലമായി വരുമെന്നും മനു റോയി വിജയിക്കുമെന്നുമാണ് എല്‍ഡിഎഫ് കണക്കു കൂട്ടുന്നത്.മണ്ഡലത്തില്‍ മികച്ച മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നാണ് ബിജെപിയും കരുതുന്നത്.






Next Story

RELATED STORIES

Share it