കണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്‍ത്തകൻ മരിച്ചു; ഒരാളുടെ നില ഗുരുതരം
![കണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്‍ത്തകൻ മരിച്ചു; ഒരാളുടെ നില ഗുരുതരം കണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്‍ത്തകൻ മരിച്ചു; ഒരാളുടെ നില ഗുരുതരം](https://www.thejasnews.com/h-upload/2024/04/05/218868-big-cpm.webp)
കണ്ണൂര്‍: പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ പരിക്കേറ്റ ഒരാള്‍ മരിച്ചു. സിപിഎം പ്രവര്‍ത്തകന്‍ പാനൂര്‍ കൈവേലിക്കല്‍ സ്വദേശി ഷെറിന്‍ ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ മറ്റൊരു സിപിഎം പ്രവര്‍ത്തകന്‍ വിനീഷിന്റെ നില ഗുരുതരമായി തുടരുകയാണ്. ഷെറില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്. പാനൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ ടെറസില്‍ ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്‌ഫോടനം നടന്നതെന്നാണ് വിവരം. ഷെറിന് സ്‌ഫോടനത്തില്‍ കൈക്കും മുഖത്തും ദേഹത്തും ഗുരുതരമായി പരിക്കേറ്റിരുന്നു. കൈപ്പത്തികള്‍ അറ്റുപോയ നിലയിലായിരുന്നു. രാത്രി തന്നെ ഷെറിനെയും വിനീഷിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഷെറിന്‍ മരിച്ചു.
RELATED STORIES
ബജറ്റിന് പിന്നാലെ സ്വര്‍ണവില ഇടിഞ്ഞു; രണ്ടുതവണയായി കുറഞ്ഞത് 2200 രൂപ
23 July 2024 1:35 PM GMTപുതിയ നിക്ഷേപ പദ്ധതിയുമായി എസ് ബിഐ; മുതിര്‍ന്ന പൗരന്മാര്ക്ക് കൂടുതല്‍ ...
15 Jan 2024 10:08 AM GMTഅബദ്ധത്തില്‍ അക്കൗണ്ടുകളിലേക്ക് മാറിയിട്ടത് 820 കോടി രൂപ...!; 80...
17 Nov 2023 9:53 AM GMTഅക്കൗണ്ടില്‍ നിന്ന് ഏജന്റുമാര്‍ പണം മോഷ്ടിക്കുന്നു; ബാങ്ക് ഓഫ്...
12 Oct 2023 12:22 PM GMT538 കോടി രൂപയുടെ തട്ടിപ്പ്; ജെറ്റ് എയര്‍വേയ്സ് സ്ഥാപകനെ ഇഡി അറസ്റ്റ്...
2 Sep 2023 9:24 AM GMTതാനൂരിലെ കസ്റ്റഡി മരണം; ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ ഉടന്‍ സസ്പെന്റ്...
2 Aug 2023 11:46 AM GMT