Latest News

കോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ കത്തിനശിച്ചു

കോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ കത്തിനശിച്ചു
X

കോഴിക്കോട്: കൂടരഞ്ഞി കക്കാടംപൊയിലില്‍ വോട്ടു ചെയ്യാന്‍ പോയ കുടുംബം സഞ്ചരിച്ച കാര്‍ കത്തിനശിച്ചു. കക്കാടംപൊയിലിലെ താഴെ കക്കാട് പാമ്പുംകാവില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. പീടികപ്പാറ സ്വദേശി തേനരുവി ജോണും ഭാര്യയും സഹോദരിയും സഞ്ചരിച്ച കാറാണ് പൂര്‍ണമായും കത്തിനശിച്ചത്.

കക്കാടംപൊയിലിലെ 94ാം ബൂത്തിലേക്ക് വോട്ട് ചെയ്യാന്‍ പോകുന്നതിനിടെ കാറിന്റെ മുന്‍ ഭാഗത്തുനിന്നും പുക ഉയരുന്നത് കണ്ടു. ഉടനെ കാര്‍ നിര്‍ത്തി ഉള്ളിലുണ്ടായിരുന്നവര്‍ ഇറങ്ങി. അല്‍പസമയത്തിനകം കാര്‍ പൂര്‍ണമായും കത്തിനശിക്കുകയായിരുന്നു. മുക്കത്തുനിന്നും അഗ്‌നിരക്ഷാസേന സ്ഥലത്തെത്തിയാണ് തീയണച്ചത്‌

Next Story

RELATED STORIES

Share it