Sub Lead

മേലുദ്യോഗസ്ഥനെതിരെ പരാതിയുമായി കാണാതായ എറണാകുളം സെന്‍ട്രല്‍ സി ഐ നവാസിന്റെ ഭാര്യ; നവാസ് നാടുവിട്ടത് മേലുദ്യോഗസ്ഥരുടെ പീഡനം സഹിക്കവയ്യാതെന്ന്

എറണാകുളം എസിപി സുരേഷ്‌കുമാര്‍ അടക്കമുള്ള മേലുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായി ഭാര്യ പറഞ്ഞു.മേലുദ്യോഗസ്ഥനില്‍ നിന്നും പീഡനം ഉണ്ടാകുന്നതായി നവാസ് തന്നോടു പലപ്പോഴും പറഞ്ഞിരുന്നു.അനാവശ്യമായി കള്ളക്കേസുകള്‍ എടുക്കാന്‍ മേലുദ്യോഗസ്ഥര്‍ ഒരു പാട് നിര്‍ബന്ധിച്ചിരുന്നുവെന്നും നവാസ് പറഞ്ഞിരുന്നു.അതില്‍ നവാസ് മാനസിക വിഷമത്തിലായിരുന്നു.

മേലുദ്യോഗസ്ഥനെതിരെ പരാതിയുമായി കാണാതായ എറണാകുളം സെന്‍ട്രല്‍ സി ഐ നവാസിന്റെ ഭാര്യ; നവാസ് നാടുവിട്ടത് മേലുദ്യോഗസ്ഥരുടെ പീഡനം സഹിക്കവയ്യാതെന്ന്
X

കൊച്ചി:മേലുദ്യോഗസ്ഥരുടെ പീഡനം സഹിക്കവയ്യാതെയാണ് തന്റെ ഭര്‍ത്താവ് നാടുവിട്ടിരിക്കുന്നതെന്ന് കാണാതായ എറണാകുളം സെന്‍ട്രല്‍ പോലിസ് സി ഐ നവാസിന്റെ ഭാര്യ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.എറണാകുളം എസിപി സുരേഷ്‌കുമാര്‍ അടക്കമുള്ള മേലുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായും ഇവര്‍ പറഞ്ഞു.മേലുദ്യോഗസ്ഥനില്‍ നിന്നും പീഡനം ഉണ്ടാകുന്നതായി നവാസ് തന്നോടു പലപ്പോഴും പറഞ്ഞിരുന്നു.അനാവശ്യമായി കള്ളക്കേസുകള്‍ എടുക്കാന്‍ മേലുദ്യോഗസ്ഥര്‍ ഒരു പാട് നിര്‍ബന്ധിച്ചിരുന്നുവെന്നും നവാസ് പറഞ്ഞിരുന്നു.അതില്‍ നവാസ് മാനസിക വിഷമത്തിലായിരുന്നു.ഏതൊക്കെ മേലുദ്യോഗസ്ഥാരാണ് ഇത്തരത്തില്‍ നിര്‍ബന്ധിച്ചിരുന്നതെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. പക്ഷേ ഒന്നു രണ്ടു പേരുണ്ട്.അതാരാണെന്ന് പറഞ്ഞിട്ടില്ല.ഇതില്‍ ഐ ജി റാങ്കിലുള്ള ഉദ്യോഗസ്ഥരുണ്ടോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉണ്ടെന്നാണ് തനിക്ക് തോന്നുന്നതെന്നായിരുന്നു മറുപടി.

സര്‍വീസില്‍ കയറിയിട്ട് ഇതുവരെ ഒരു രൂപ പോലും കൈക്കുലി വാങ്ങാത്ത ആളായിരുന്നു നവാസ്.ആരുടെയും നിര്‍ബന്ധത്തിന് വഴങ്ങിക്കൊടുത്തിട്ടുമില്ല.പീഡനം തുടര്‍ന്ന് സാഹചര്യത്തില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത സഹാചര്യമുണ്ടായതുകൊണ്ടായിരിക്കും അദ്ദേഹം പോയതെന്നും ഭാര്യ പറഞ്ഞു. കാണാതാകുന്നതിനു മുമ്പ് എസിപി സുരേഷ്‌കുമാര്‍ നവാസിനെ മാനസികമായും വ്യക്തിപരമായും വയര്‍ലെസ് സെറ്റിലൂടെ അധിക്ഷേപിച്ചുവെന്നും നവാസിന്റെ ഭാര്യ പറഞ്ഞു. മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ താന്‍ ഇത് പറഞ്ഞിട്ടുണ്ട്.ആ സംഭവത്തിനു ശേഷം വളരെ വിഷമത്തോടെയാണ് നവാസ് വീട്ടിലെത്തിയത്. ആദ്യം വീട്ടില്‍ വന്നിട്ട് വീണ്ടും യൂനിഫോമില്‍ പുറത്തു പോയി. പിന്നീട് പുലര്‍ച്ചെ നാലുമണിയോടെയാണ് തിരികെ വീണ്ടും വീട്ടില്‍ വന്നത്.വളരെ വിഷമത്തോടെയാണ് വന്നത്.എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ ഒരു പാട് വഴക്ക് കേട്ടെന്നും എസിപിയുമായി വയര്‍ലെസ് സെറ്റിലൂടെ വിഷയമുണ്ടായെന്നും താനാകെ വിഷമത്തിലാണെന്നും ഇപ്പോള്‍ ഒന്നും തന്നോടു ചോദിക്കരുതെന്നുമായിരുന്നു മറുപടി.പിന്നീട് അല്‍പന നേരം കിടന്നിട്ട് വീണ്ടും എഴുന്നേറ്റ് പോയി ടി വി ഓണ്‍ ചെയ്തു കാണുന്നുണ്ടായിരുന്നു. ഈ സമയം താന്‍ പോയി കിടന്നു. പിന്നീട് അല്‍പം കഴിഞ്ഞു താന്‍ നോക്കുമ്പോള്‍ ആളെ കാണാനില്ലായിരുന്നു.

നവാസിനെ കാണാതയതിനു ശേഷം താന്‍ അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥരെ കണ്ട് കാര്യം പറഞ്ഞപ്പോള്‍ നടപടിയുണ്ടാക്കാമെന്ന് പറയുന്നതല്ലാതെ നടപടികള്‍ ഉണ്ടാകുന്നില്ല.ഇന്നലെ പുലര്‍ച്ചെ മുതല്‍ കാണാതായതാണ്. സൗത്ത് പോലിസില്‍ പരാതി നല്‍കിയതു കൂടാതെ ഇന്നലെ വൈകുന്നേരം താന്‍ കുട്ടികളെയും കൂട്ടി കമ്മീഷണറെ പോയി കണ്ടു പരാതി നല്‍കി. ഇന്ന് രാവിലെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.നാവാസ് കൊല്ലത്ത് നിന്നും കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യം കിട്ടിയിട്ടുണ്ടെന്നു പറഞ്ഞു പോലിസ് വീട്ടിലെത്തിയിരുന്നു. ഈ ദൃശ്യം തന്നെ അവര്‍ കാണിച്ചു. ഇതല്ലാതെ മറ്റൊരു വിവരവും തനിക്കില്ല.മുഴുവന്‍ സമയവും ജോലിയെന്നു പറഞ്ഞു നടക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം.തങ്ങള്‍ക്ക് വളരെ കുറച്ചു സമയം മാത്രമെ അദ്ദേഹത്തെ ലഭിക്കാറുണ്ടായിരുന്നുള്ളു. അങ്ങനെ പേടിച്ചു പോകുന്ന ആളല്ല നവാസ്. പക്ഷേ അത്രയ്ക്കധികം സമ്മര്‍ദ്ദവും വിഷമവുണ്ടായതിനെ തുടര്‍ന്നായിരിക്കും അദ്ദേഹം പോയതെന്നും ഭാര്യ പറഞ്ഞു.

പോലിസ് തന്റെ ഭര്‍ത്താവിനെ എങ്ങനെയെങ്കിലും കണ്ടെത്തി തരണം. തനിക്ക് വ്യക്തമായ മറുപടി പോലിസില്‍ നിന്നും ലഭിക്കുന്നില്ല. അന്വേഷണത്തിന്റെ ചുമതലയുള്ള പോലിസ് ഉദ്യോഗസ്ഥയോട് ചോദിച്ചപ്പോള്‍ അവര്‍ പറയുന്നത്. അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചിട്ടുണ്ട്. 10 ദിവസം കഴിയുമ്പോള്‍ വരുമെന്ന് പറഞ്ഞിട്ടുണ്ട്. ആരോടാണ് പറഞ്ഞതെന്ന് ചോദിച്ചപ്പോള്‍ അതിനവര്‍ക്ക് കൃത്യമായി മറുപടിയുമില്ലെന്നും ഭാര്യ പറഞ്ഞു.മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ എസിപി സുരേഷ്‌കുമാറിനെതിരെ നടപടി സ്വീകരിക്കണമെന്നും വയര്‍ലെസ് സെറ്റ് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.ആ നിലപാടില്‍ താന്‍ ഉറച്ചു നില്‍ക്കുകയാണ്. അന്ന് രാത്രിയില്‍ ഉണ്ടായ സംഭവം ഡ്യൂട്ടിയിലുണ്ടായിരുന്നു എതുദ്യോഗസ്ഥനോട് ചോദിച്ചാലും അറിയാന്‍ കഴിയും.അവരുടെ മൊഴിയും എടുക്കണമെന്നും ഭാര്യ പറഞ്ഞു.

Next Story

RELATED STORIES

Share it