Top

You Searched For "media"

കുട്ടനാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിലുള്ള കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി മല്‍സരിക്കും: യുഡിഎഫ് കണ്‍വീനര്‍

7 Sep 2020 8:24 AM GMT
കുട്ടനാട് സീറ്റുമായി ബന്ധപ്പെട്ട് യുഡിഎഫിലെ ഏതു കക്ഷി മല്‍സരിക്കണമെന്നത് സംബന്ധിച്ച് തര്‍ക്കമുണ്ടാകില്ല.ഇവിടെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയ സമയത്ത് തന്നെ സീറ്റ് സംബന്ധിച്ച് യുഡിഎഫില്‍ പൊതു ധാരണയില്‍ എത്തിയിരുന്നു.യുഡിഎഫിലെ കക്ഷികളില്‍ നിന്നും സീറ്റ് പിടിച്ചെടുക്കുന്ന പാരമ്പര്യം കോണ്‍ഗ്രസിനില്ല.കുട്ടനാട് സീറ്റ് കേരള കോണ്‍ഗ്രസിന് അനുവദിച്ചിരിക്കുന്ന സീറ്റാണ്്. അതനുസരിച്ചുള്ള ചര്‍ച്ചകളാണ് യുഡിഎഫ് ആരംഭിക്കുന്നത്

ഡല്‍ഹി മുസ്‌ലിം വംശഹത്യാ അതിക്രമം: മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച താഹിര്‍ ഹുസൈന്റെ കുറ്റസമ്മത മൊഴി തള്ളി ഡല്‍ഹി പോലിസ്

3 Sep 2020 4:57 PM GMT
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ മുസ്‌ലിംകള്‍ക്കെതിരേ അരങ്ങേറിയ വംശഹത്യാ അതിക്രമത്തിനു പിന്നിലെ 'മുഖ്യ ആസൂത്രകന്‍' താനാണെന്നും 'ഹിന്ദുക്കളെ പാഠം പഠിപ്പിക്കുന്നതിനാ'ണ് താന്‍ അങ്ങനെ ചെയ്തതെന്നും എഎപി കൗണ്‍സിലര്‍ താഹിര്‍ ഹുസൈന്‍ കുറ്റസമ്മതം നടത്തിയെന്നായിരുന്നു ഒരു വിഭാഗം മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്.

വനിതാ കമ്മിഷന്‍ അദാലത്തുകള്‍ കോവിഡ് സാഹചര്യം വിലയിരുത്തി പുനരാരംഭിക്കും: ചെയര്‍പേഴ്സണ്‍

26 Aug 2020 8:50 AM GMT
വ്യക്തികളുടെ സ്വകാര്യതയെ മാനിക്കേണ്ടതിനാല്‍ വനിതാ കമ്മിഷനിലേക്കുള്ള പരാതികള്‍ രേഖാമൂലം കവറിലാക്കി തപാലിലോ, സ്‌കാന്‍ ചെയ്തോ, സോഫ്റ്റ്കോപ്പിയായി ഇ-മെയില്‍ ആയോ അയയ്ക്കേണ്ടതാണെന്നും ചെയര്‍പേഴ്സണ്‍ അറിയിച്ചു.പരാതികള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി അയക്കുരുത്

തുറന്നടിച്ച് പി സി ചാക്കോ; പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും രാഹുല്‍ഗാന്ധിയോട് എതിര്‍പ്പെന്ന് വിമര്‍ശനം

25 Aug 2020 10:09 AM GMT
അനാരോഗ്യകരമായ കാരണങ്ങളാല്‍ 17 വര്‍ഷത്തിനു ശേഷം വിരമിച്ച വ്യക്തിയെ തന്നെ വീണ്ടും നിര്‍ബന്ധിച്ച് പ്രസിഡന്റ് സ്ഥാനത്ത് നിലകൊള്ളിക്കുന്നത് ശരിയല്ല.സോണിയാ ഗാന്ധിയോട് അത്രയും വലിയ ദ്രോഹം കോണ്‍ഗ്രസ് ചെയ്യാന്‍ പാടില്ല.കത്തെഴുതിയതും അത് മാധ്യമങ്ങള്‍ക്ക് നല്‍കിയതിനുമെല്ലാം പിന്നില്‍ ചില ആളുകള്‍ ഉണ്ട്.അവരുടെ ഉദ്ദേശ ശുദ്ധിയെ അംഗീകരിക്കാന്‍ കഴിയില്ല.രാഹുല്‍ഗാന്ധിയുടെ പ്രവര്‍ത്തന ശൈലിയോട് അഭിപ്രായ വ്യത്യാസമുളളവരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്ന പലരും.രാഹുല്‍ ഗാന്ധിക്ക് പല മുതിര്‍ന്ന നേതാക്കളെയും ഇപ്പോഴും വിശ്വാസമില്ല

ചാപ്പ കുത്തല്‍ നടക്കുന്നത് മാധ്യമങ്ങള്‍ക്കു മേലെയല്ല, ജനാധിപത്യത്തിനു നേരെയാണ്...

19 Aug 2020 10:18 AM GMT
കേരള പത്രപ്രവര്‍ത്തക യൂനിയന്‍(കെയുഡബ്ല്യുജെ) സംസ്ഥാന പ്രസിഡന്റ് കെ പി റെജി എഴുതിയ ഫേസ് ബുക്ക് പോസ്റ്റ്

ഇന്ത്യന്‍ ജനാധിപത്യ സംരക്ഷണത്തില്‍ പ്രതീക്ഷ മാധ്യമങ്ങള്‍: കേരള സുന്നി യുവജനവേദി

11 Aug 2020 10:45 AM GMT
നീതി നിര്‍വ്വഹണ വിഭാഗങ്ങള്‍ക്കു വരുന്ന പിഴവുകള്‍ തിരുത്തി ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു ബാധ്യതയുണ്ട്.

സ്വര്‍ണക്കടത്ത് കേസ്: മാധ്യമങ്ങള്‍ക്കെതിരേ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

7 Aug 2020 2:40 PM GMT
സ്വര്‍ണക്കടത്തു കേസുമായി തന്നെ ബന്ധിപ്പിക്കാന്‍ എത്ര അധ്വാനിച്ചാലും നടക്കില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. താന്‍ മുഖ്യമന്ത്രി കസേര ഒഴിയണമെന്നാണ് ചിലര്‍ ആഗ്രഹിക്കുന്നത്. അതിന് മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബാബരി: മാധവന്റെ കഥാപാത്രവും മനോരമ പത്രാധിപരും; മാധ്യമ മലക്കം മറിയലുകളുടെ സത്യാനന്തര കാഴ്ചകള്‍..!

7 Aug 2020 12:41 PM GMT
ടിപ്പു സുല്‍ത്താനെതിരെ ബജ്‌റംഗ് ദളും ആര്‍എസ്എസും രംഗത്തു വരികയും സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമാക്കണമെന്ന് സംഘപരിവാര്‍ ആവശ്യമുന്നയിക്കുകയും ചെയ്തപ്പോഴും ഇതേ കാപട്യ സമീപനമാണ് മലയാള മനോരമ സ്വീകരിച്ചത്.

സ്വര്‍ണക്കടത്ത്: സ്വപ്‌നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫിസില്‍ സ്വാധീനമുള്ളതായി എന്‍ ഐ എ പറഞ്ഞിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍;ജാമ്യഹരജിയില്‍ വിധി 10 ന്

6 Aug 2020 10:07 AM GMT
മുഖ്യമന്ത്രിയെ സ്വപ്‌നയ്ക്ക് അറിയാമെന്നും ശിവങ്കര്‍ സ്വപ്‌നയുടെ മെന്‍ഡര്‍ ആണെന്നും മൊഴിയിലുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. അതല്ലാതെ മുഖ്യമന്ത്രിയുടെ ഓഫിസുമായിട്ടോ ഓഫിസിന്റെ പ്രവര്‍ത്തനങ്ങളുമായിട്ടോ ബന്ധമുള്ളതായി ഒന്നും ഇന്ന് പറഞ്ഞിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു

കോലഞ്ചേരിയില്‍ 75 വയസുകാരിയോടുള്ള ക്രൂരത:കേരള സമൂഹത്തിനു അപമാനം : വിമണ്‍ ഇന്ത്യ മൂവ്‌മെന്റ്

4 Aug 2020 3:16 PM GMT
നാടു മുഴുവനും മഹാമാരി തടയുന്നതിന്റെയും പ്രതിരോധനത്തിന്റെയും സാഹചര്യം നേരിടുമ്പോള്‍ ഉണ്ടാകന്ന ഇത്തരം അക്രമങ്ങള്‍ നാടിനും സമൂഹ ത്തിനും തന്നെ അപമാനവും അപകടവുമാണെന്ന് വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി സുമയ്യ സിയാദ്

സ്വര്‍ണക്കടത്തുമായി ശിവശങ്കറിന് ബന്ധമില്ല; എന്‍ ഐ എ അറസ്റ്റ് ചെയ്യുമെന്ന് കരുതുന്നില്ലെന്ന് അഭിഭാഷകന്‍

27 July 2020 3:20 PM GMT
കേസില്‍ ഒരോ കാര്യത്തിലും കൃത്യമായ വ്യക്തത വരുത്തേണ്ടത് അന്വേഷണ സംഘത്തിന്റെ ആവശ്യമാണെന്നും ഈ സാചര്യത്തിലാണ് മണിക്കുറുകളോളം ചോദ്യം ചെയ്യുന്നതെന്നും ശിവശങ്കറിന്റെ അഭിഭാഷകന്‍ അഡ്വ.എസ് രാജീവന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. തന്റെ അഭിപ്രായത്തില്‍ ശിവശങ്കറിന് ആശങ്കപ്പെടേണ്ട യാതൊരു കാര്യവുമില്ല.കേസില്‍ ശിവശങ്കര്‍ സാക്ഷിയാകുമോയെന്ന ചോദ്യത്തിന് ഒരു പക്ഷേ ആയേക്കാമെന്നും അന്വേഷണ ഉദ്യോഗസ്ഥരാണ് അത് തീരുമാനിക്കുന്നതെന്നുമായിരുന്നു അഭിഭാഷകന്റെ മറുപടി

കൊവിഡ്: മാധ്യമങ്ങളെ അഭിനന്ദിച്ച് ഉപരാഷ്ട്രപതി

19 July 2020 9:17 AM GMT
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് രാജ്യത്തെ മാധ്യമങ്ങള്‍ സ്വീകരിച്ച നിലപാടുകളെ പ്രകീര്‍ത്തിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. കൊവിഡ് സംബന്ധി...

സ്വര്‍ണക്കടത്ത് കേസ്: സ്വപ്‌നയുടെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കും: അഡ്വ.രാംകുമാര്‍

10 July 2020 5:18 AM GMT
ജാമ്യാപേക്ഷയില്‍ പരസ്പര വിരുദ്ധമായ പല കാര്യങ്ങളും ഉണ്ട്. ഇത് കോടതിയുടെ ശ്രദ്ധയില്‍പെടുത്തും. ഇത് മാധ്യമങ്ങളുടെ ശ്രദ്ധയില്‍ ഇപ്പോള്‍ പെടുത്താന്‍ കഴിയില്ല.രാജ്യരക്ഷയെയും സാമ്പത്തിക വ്യവസ്ഥയെയും തന്നെ ബാധിക്കുന്ന ഒന്നായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ഇതിനെ കാണുന്നത്

സംശയം തോന്നിയത് വിവാഹം ആലോചിച്ച അന്‍വര്‍ എന്നയാള്‍ വീഡിയോ കോളില്‍ മുഖം മറച്ചുവെച്ച് സംസാരിച്ചതോടെ: നടി ഷംന കാസിം

1 July 2020 10:35 AM GMT
താന്‍ തന്റെ ഉമ്മയുടെ കൂടെയെ ഷംനയെ ആദ്യമായി നേരില്‍ കാണുകയുള്ളു അതിനാലാണ് ഫോണ്‍ സ്‌ക്രീന്‍ മറച്ചുവെചതെന്നാണ് തന്നോട് പറഞ്ഞത്. പിന്നീട് വിളിച്ച് ഒരു ലക്ഷം രൂപ ചോദിച്ചതോടെ തന്റെ സംശയം ബലപ്പെട്ടു.പരാതി നല്‍കിയപ്പോള്‍ തന്നെ ഭീഷണിപെടുത്തിയതിന്റെ വോയ്‌സ് റെക്കാര്‍ഡ്‌സ് അടക്കം എല്ലാ വിവരങ്ങളും പോലിസിന് നല്‍കിയിരുന്നു.തനിക്ക് തെറ്റുപറ്റിയിട്ടില്ലെന്ന് ഉത്തമ വിശ്വാസമുണ്ട്, പ്രേമ വിവാഹത്തിന് ശ്രമിച്ചാല്‍ നടക്കില്ലെന്ന് ബോധ്യമായതുകൊണ്ടാണ് തട്ടിപ്പുകാര്‍ തന്റെ കുടുംബത്തിനെ തന്നെ സമീപിച്ചതെന്നും ഷംന കാസിം പറഞ്ഞു.

നടി ഷംന കാസിമിനെ ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസ്: പ്രതികള്‍ക്കെതിരെ മനുഷ്യക്കടത്ത് കുറ്റവും ചുമത്തും

26 Jun 2020 7:39 AM GMT
മൂന്നു എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.മൂന്നും വെവ്വേറെ കേസുകളായിട്ടാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പും കേസില്‍ ചുമത്തും. ഇതും എഫ്് ഐ ആറില്‍ ഉണ്ട്.ഇത് സംബന്ധിച്ച അന്വേഷണവും നടക്കും. സ്വര്‍ണകടത്ത് സ്ഥിരീകരിച്ചിട്ടില്ല.എന്നാല്‍ പെണ്‍കുട്ടികളെ ചൂഷണം ചെയ്തിട്ടുണ്ട് എന്ന് വ്യക്തമായിട്ടുണ്ടെന്നും ഐജി വിജയ് സാഖറെ വ്യക്തമാക്കി

നടി ഷംനകാസിമിനെ ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവം: പ്രതികള്‍ക്ക് സിനിമാ മേഖലയിലുള്ളവരുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ഐജി വിജയ് സാഖറെ

25 Jun 2020 7:03 AM GMT
കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.ഷംന കാസിമിനെ ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ സിനിമാ മേഖലയില്‍ ഉള്ള ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കും.നിലവില്‍ അറസ്റ്റിലായ പ്രതികള്‍ക്കെതിരെ കുടുതല്‍ തട്ടിപ്പുകേസുകള്‍ ഉണ്ട്.നിലവില്‍ രണ്ടു പെണ്‍കുട്ടികള്‍ കൂടി പരാതിയുമായി എത്തിയിട്ടുണ്ട്. ഇനിയും കൂടുതല്‍ പേര്‍ വരുമെന്നാണ് കരുതുന്നത്.കൂടതല്‍ പേരെ ചൂഷണം നടത്തിയിട്ടുള്ളതായി പ്രതികള്‍ സമ്മതിച്ചിട്ടുണ്ടെന്നും ഐജി വിജയ് സാഖറെ വ്യക്തമാക്കി

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം: യു ഡി എഫ് ധാരണ പാലിക്കപ്പെടുമെന്ന് ബെന്നി ബെഹനാന്‍

22 Jun 2020 11:31 AM GMT
യു ഡി എഫ് ചര്‍ച്ച ചെയ്‌തെടുത്ത തീരുമാനത്തിനെതിരെ ആക്ഷേപം ഉയരേണ്ട കാര്യമില്ല. കേരള കോണ്‍ഗ്രസ്(എം)ലെ ഇരു വിഭാഗവുമായും സംസാരിച്ച ശേഷം യു ഡി എഫ് കൂട്ടായി എടുത്ത തീരുമാനമാണ്. അതില്‍ ആക്ഷേപമോ തര്‍ക്കമോ ഉന്നയിക്കേണ്ട കാര്യമില്ല

പ്രചരണം അടിസ്ഥാന രഹിതം; സക്കീര്‍ ഹുസൈനെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയിട്ടില്ലെന്ന് സിപിഎം

16 Jun 2020 10:46 AM GMT
സക്കീര്‍ ഹുസൈനെ പാര്‍ടിയില്‍ നിന്നും പുറത്താക്കിയെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.പാര്‍ടി അംഗമായ ഒരാളെക്കുറിച്ച് ഒരു പരാതി ലഭിച്ചാല്‍ അത് പാര്‍ടി തലത്തില്‍ അന്വേഷിക്കും.അന്വേഷണത്തില്‍ വസ്തുത കണ്ടെത്തിയാല്‍ പാര്‍ടിയുടെ ഉയര്‍ന്ന കമ്മിറ്റിയുടെ സഹായത്താല്‍ ഏറ്റവും യുക്തമായ സമയത്ത് ആവശ്യമായ നടപടി സ്വീകരിക്കും. സക്കീര്‍ ഹുസൈനെ ഏരിയെ സെക്രട്ടറി സ്ഥാനത്ത് നിക്കിയെന്ന് പറയുന്നത് മാധ്യമങ്ങളാണ് തങ്ങള്‍ അത്തരത്തില്‍ തീരുമാനമെടുത്താല്‍ അത് പറയണ്ടേ സമത്ത് പറയുമെന്നും സി എന്‍ മോഹനന്‍ വ്യക്തമാക്കി

കൊവിഡിന്റെ മറവില്‍ സ്വകാര്യ വിവരങ്ങള്‍ വിറ്റു കാശാക്കുന്നത് നീച പ്രവൃത്തി: യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എംപി

11 April 2020 6:19 AM GMT
കൊറോണ വിവരശേഖരണത്തിന്റെ മറവില്‍ ഹോം ഐസൊലേഷനില്‍ കഴിയുന്ന ലക്ഷകണക്കിന് ജനങ്ങളുടെസ്വകാര്യ വിവരങ്ങള്‍ അമേരിക്കന്‍ മാര്‍ക്കറ്റിങ് ആന്‍ഡ് റിസര്‍ച്ച് കമ്പനിയായ സ്പ്രിങ്ക്‌ലര്‍ എന്ന സ്വകാര്യ കമ്പനിക്കാണ് സര്‍ക്കാര്‍ നല്‍കിക്കൊണ്ടിരിക്കുന്നത് ദുരൂഹമാണ്. ഇത് ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ കൈയില്‍ എത്തിയാല്‍ കേരളത്തില്‍ ഹോം ഐസൊലേഷലില്‍ കഴിയുന്ന ലക്ഷകണക്കിന് പാവങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ പോലും നിഷേധിക്കപ്പെടുന്ന അതീവ ഗുരുതരമായ സാഹചര്യം ഉണ്ടാകും.

മര്‍ക്കസ് നിസാമുദ്ധീന്‍: മാധ്യമങ്ങള്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി

7 April 2020 7:14 AM GMT
പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച പെട്ടെന്നുള്ള ലോക്ക ഡൗണ്‍ കാരണമായി 1500ഓളം തബ് ലീഗ് ജമാഅത്ത് പ്രവര്‍ത്തകര്‍ നിസാമുദ്ധീന്‍ മര്‍ക്കസില്‍ കുടുങ്ങിയ സംഭവത്തെ ഒരു വിഭാഗം മാധ്യമങ്ങള്‍ വര്‍ഗീയ വല്‍ക്കരിക്കുന്നതായും ഹരജിയില്‍ ചൂണ്ടിക്കാട്ടി

എംപി ഫണ്ട് വെട്ടിക്കുറച്ചത് നീതീകരിക്കാനാകാത്തതെന്ന് ബെന്നി ബെഹനാന്‍ എംപി

6 April 2020 1:31 PM GMT
എംപി ഫണ്ട് കൂടുതലായും ചെലവഴിക്കുന്നത് വികസന പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യരംഗത്തും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുമാണ്. അത് വേണ്ടെന്ന് വെയ്ക്കുന്നത് അംഗീകരിക്കാനാവില്ല. ഇത്തവണ എംപിമാര്‍ ഫണ്ട് കൂടുതലായി ചെലവഴിച്ചത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ്. എംപി ഫണ്ടിലേക്ക് ലഭിക്കുന്ന മുഴുവന്‍ പണവും ആവശ്യമെങ്കില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാന്‍ എംപിമാര്‍ തയാറാണെന്നും ബെന്നി ബഹനാന്‍ എംപി അറിയിച്ചു

കൊറോണ: സ്ഥിരീകരണമില്ലാത്ത വാര്‍ത്തകള്‍ തടയണമെന്ന് കേന്ദ്രം സുപ്രിംകോടതിയില്‍

4 April 2020 7:00 AM GMT
അച്ചടി-ദൃശ്യ-ശ്രാവ്യ -നവ മാധ്യമങ്ങള്‍ എന്നിവയിലൂടെ മനപൂര്‍വമോ ആസൂത്രിതമായോ കൃത്യതയില്ലാത്തതോ ആയ വിവരങ്ങള്‍ പൊതുജനങ്ങളില്‍ എത്തുന്നത് പരിഭ്രാന്തി സൃഷ്ടിക്കും.

തബ്‌ലീഗ് സമ്മേളനം: മാധ്യമങ്ങള്‍ നിക്ഷിപ്ത താല്‍പ്പര്യത്തോടെ വാര്‍ത്തകള്‍ ചമയ്ക്കുന്നുവെന്ന് ഐഎന്‍എല്‍

3 April 2020 2:36 PM GMT
രാജ്യത്തെ നിലവിലുള്ള ഒരു നിയമവും തബ്‌ലീഗ്സമ്മേളനവുമായി ബന്ധപ്പെട്ട് ലംഘിക്കപ്പെടുകയോ അവഗണിക്കുകയോ ചെയ്തിട്ടില്ല. രാഷ്ട്രീയ പാര്‍ട്ടി സമ്മേളനങ്ങള്‍, പാര്‍ലമെന്റ് സമ്മേളനം, മധ്യപ്രദേശിലെ ബിജെപി സര്‍ക്കാറിന്റെ സത്യാപ്രതിജ്ഞാ ചടങ്ങുകള്‍ ഉള്‍പ്പെടെ നടന്ന ആഴ്ചകളില്‍ തന്നെയാണ് നിസാമുദ്ദീനിലെ തബ്‌ലീഗ സമ്മേളനവും നടന്നതെന്ന് ഐഎന്‍എല്‍ ദേശീയ അധ്യക്ഷന്‍ പ്രഫ മുഹമ്മദ് സുലൈമാന്‍

കൊവിഡ്-19 ഭീതിയൊഴിയാതെ അതിഥി തൊഴിലാളികളെ മടക്കി അയക്കാന്‍ കഴിയില്ല: മന്ത്രി വി എസ് സുനിര്‍ കുമാര്‍

29 March 2020 11:12 AM GMT
ഇവിടുത്തെ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം,ചികില്‍സ അടക്കം എല്ലാ സൗകര്യങ്ങളും ചെയ്തു നല്‍കിയിട്ടുണ്ട്.എല്ലാവരും ആവശ്യപെടുന്നത് അവര്‍ക്ക് നാട്ടിലേക്ക് മടങ്ങണമെന്നാണ്. കൊവിഡ് ഭീതി ഒഴിഞ്ഞതിനു ശേഷം സൗകര്യമൊരുക്കാമെന്ന് അവരോട് പറഞ്ഞിട്ടുണ്ട്.ഇതര സംസ്ഥാനതൊഴിലാളികള്‍ക്കു മാത്രമായി പ്രത്യേകം കിച്ചന്‍ ആരംഭിച്ചിട്ടുണ്ട്.കൂടുതല്‍ ചപ്പാത്തി ഉണ്ടാക്കുന്നതിനായി അവര്‍ക്കായി പ്രത്യേകം മെഷീന്‍ വരുത്തിയിട്ടുണ്ട്.അവര്‍ താമസിക്കുന്ന സ്ഥലത്ത്് അവര്‍ക്ക് തന്നെ ഭക്ഷണം പാകം ചെയ്ത് കഴിക്കാന്‍ സാധനങ്ങള്‍ എത്തിച്ചു നല്‍കുന്നുണ്ട്
Share it