തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണ്ണയ ചര്‍ച്ച തുടങ്ങിയില്ല; പ്രവര്‍ത്തകര്‍ അനാവശ്യ പ്രചരണം നടത്തരുതെന്ന് പ്രതിപക്ഷ നേതാവ്
സ്ഥാനാര്‍ഥി സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്.ഒരാളുടെയും പേര് വെച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരോ യുഡിഎഫ് പ്രവര്‍ത്തകരോ അനാവശ്യമായി പ്രചരണം നടത്തരുത്. അങ്ങനെ ചെയ്താല്‍ നടപടി നേരിടേണ്ടി വരും

കൊച്ചി: തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പിന് കോണ്‍ഗ്രസും യുഡിഎഫും സജ്ജമാണെന്നും സ്ഥാനാര്‍ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.തൃക്കാക്കര മണ്ഡലം രൂപീകൃതമായതുമുതല്‍ യുഡിഎഫ് വലിയ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചു വരുന്നത്.സ്ഥാനാര്‍ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല.
പാര്‍ട്ടി നേതൃത്വം ചര്‍ച്ച ചെയ്ത് സ്ഥാനാര്‍ഥിയെ തീരുമാനിക്കും.സ്ഥാനാര്‍ഥി സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്.ആവശ്യമില്ലാതെ ഒരാളുടെയും പേര് വെച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരോ യുഡിഎഫ് പ്രവര്‍ത്തകരോ ഇപ്പോള്‍ പ്രചരണം നടത്തരുത്. അങ്ങനെ ചെയ്താല്‍ നടപടി നേരിടേണ്ടി വരും.അന്തരിച്ച പി ടി തോമസിന്റെ ഭാര്യ ഉമാ തോമസിനെ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് അതിനെക്കുറിച്ചൊന്നും ചര്‍ച്ച ചെയ്തിട്ടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.
RELATED STORIES
മകന്റെ കുത്തേറ്റ് കുടല്മാല പുറത്തുചാടി; ഗുരുതരാവസ്ഥയിലായിരുന്ന...
14 Aug 2022 8:56 AM GMTആലുവയില് ബൈക്കുകള് കൂട്ടിയിടിച്ച് യുവാവ് മരിച്ചു: ഒരാള്ക്ക് ഗുരുതര...
14 Aug 2022 8:28 AM GMTഅമ്പലപ്പുഴയില് യുവാവിന്റെ അപകടമരണം: കുഴിക്കൊപ്പം വെളിച്ചക്കുറവും...
14 Aug 2022 7:12 AM GMTരാഷ്ട്രപതിയുടെ പോലിസ് മെഡല് പ്രഖ്യാപിച്ചു; കേരളത്തില്നിന്ന് 12 പേര്
14 Aug 2022 7:11 AM GMTമുന് മന്ത്രി കെ ടി ജലീലിന്റെ ഫേസ് ബുക്ക് പോസ്റ്റ് ദൗര്ഭാഗ്യകരമെന്ന്...
14 Aug 2022 6:53 AM GMTകിളിരൂര്, കവിയൂര് പീഡനക്കേസുകളിലെ ഇരകളുടെ പേര് വെളിപ്പെടുത്തി മുന്...
14 Aug 2022 6:37 AM GMT