Sub Lead

പോലിസ് സ്‌റ്റേഷനില്‍ കയറി എഎസ്‌ഐയുടെ തല അടിച്ചു പൊട്ടിച്ചു; സൈനികനും സഹോദരനും അറസ്റ്റില്‍

ചവറ കൊട്ടുകാട് സ്വദേശി സൈനികനായ വിഷ്ണു, വിഘ്‌നേഷ് എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു.

പോലിസ് സ്‌റ്റേഷനില്‍ കയറി എഎസ്‌ഐയുടെ തല അടിച്ചു പൊട്ടിച്ചു; സൈനികനും സഹോദരനും അറസ്റ്റില്‍
X

കൊല്ലം: കിളികൊല്ലൂര്‍ പോലിസ് സ്‌റ്റേഷനിലെ എഎസ്‌ഐയുടെ തല അടിച്ചു പൊട്ടിച്ചു. എംഡിഎംഎയുമായി അറസ്റ്റിലായ പ്രതികളെ കാണാന്‍ എത്തിയ സൈനികനും സഹോദരനും ചേര്‍ന്നാണ് എഎസ്‌ഐ ആക്രമിച്ചത്.

പോലിസ് സ്‌റ്റേഷനകത്തുകയറി ഇവര്‍ എഎസ്‌ഐ മര്‍ദ്ദിക്കുകയായിരുന്നു. സൈനികന്‍ മെഡിക്കല്‍ അവധിക്ക് നാട്ടിലെത്തിയതാണ്. ചവറ കൊട്ടുകാട് സ്വദേശി സൈനികനായ വിഷ്ണു, വിഘ്‌നേഷ് എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ പോലിസ് ഉദ്യോഗസ്ഥനെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Next Story

RELATED STORIES

Share it