കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; എഞ്ചിനിയറിങ് വിദ്യാര്‍ത്ഥി അറസ്റ്റില്‍, 20 എല്‍എസ്ഡി സ്റ്റാമ്പുകള്‍ കണ്ടെടുത്തു
കുസാറ്റിലെ നാലാം വര്‍ഷ വിദ്യാര്‍ത്ഥി ജഗത് റാം ജോയി ആണ് എക്സൈസിന്റെ പിടിയിലായത്. തിരുവനന്തപുരം സ്വദേശിയാണ് ഇയാള്‍.
BY SRF2 March 2022 3:11 PM GMT
X
SRF2 March 2022 3:11 PM GMT
കൊച്ചി: കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. സിവില്‍ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥി അറസ്റ്റിലായി. കുസാറ്റിലെ നാലാം വര്‍ഷ വിദ്യാര്‍ത്ഥി ജഗത് റാം ജോയി ആണ് എക്സൈസിന്റെ പിടിയിലായത്. തിരുവനന്തപുരം സ്വദേശിയാണ് ഇയാള്‍.
ജഗത് റാമിന്റെ പക്കല്‍ നിന്നും 20 എല്‍എസ്ഡി സ്റ്റാമ്പുകള്‍ കണ്ടെടുത്തു. എക്സൈസ് സംഘം നടത്തിയ റെയ്ഡിലാണ് ലഹരിമരുന്ന് പിടികൂടിയത്. 70 എല്‍എസ്ഡി സ്റ്റാമ്പുകള്‍ ഇയാള്‍ വാങ്ങിയിരുന്നു എന്നാണ് എക്സൈസിന് ലഭിച്ച വിവരം. കൂടിയ വിലയ്ക്ക് ഇതു വില്‍പ്പന നടത്തിയതായി എക്സൈസ് സൂചിപ്പിച്ചു.
കോഴിക്കോട് സ്വദേശി വിഷ്ണു എന്നയാളില്‍ നിന്നാണ് ലഹരിമരുന്ന് വാങ്ങിയതെന്നാണ് ഇയാള്‍ എക്സൈസിനോട് പറഞ്ഞത്. കൂടുതല്‍ അന്വേഷണം നടന്നുവരുന്നതായി എക്സൈസ് അറിയിച്ചു.
Next Story
RELATED STORIES
ഇ പി എന്ന പാപി
27 April 2024 1:30 PM GMTഇസ്രായേല്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ തിളച്ചുമറിഞ്ഞ് യുഎസ് കാംപസുകള്‍;...
27 April 2024 10:48 AM GMTഅമേരിക്കയില്‍ കാറപകടത്തില്‍ മൂന്ന് ഇന്ത്യന്‍ സ്ത്രീകള്‍ മരണപ്പെട്ടു
27 April 2024 10:13 AM GMTകെ കെ എസ് ദാസിന്റെ വേര്‍പാടില്‍ എസ് ഡിപിഐ അനുശോചിച്ചു
27 April 2024 10:04 AM GMTഅജ്മീറില്‍ പള്ളിയില്‍ക്കയറി ഇമാമിനെ തല്ലിക്കൊന്നു
27 April 2024 9:54 AM GMTവിവാഹാഘോഷത്തിനിടെ പടക്കം പൊട്ടിച്ചു; തീ പടർന്ന് കുട്ടികളടക്കം ആറുപേർ...
27 April 2024 9:10 AM GMT