- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മോഷണം ആരോപിച്ച് യുപിയില്‍ ദലിത് യുവാക്കളെ വിവസ്ത്രരാക്കി മര്‍ദ്ദിച്ചു
കസ്റ്റഡിയിലെടുത്ത മൂന്നു യുവാക്കള്‍ക്കെതിരേ മോഷണത്തിന് കേസെടുത്തതായി ജോന്‍പൂര്‍ പോലിസ് സൂപ്രണ്ട് വിപിന്‍ കുമാര്‍ മിശ്ര പറഞ്ഞു. അതേസമയം, യുവാക്കളെ ആക്രമിച്ചവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ടെന്ന് അന്വേഷണം പുരോഗമിക്കുകയാണെന്നും മിശ്ര പറഞ്ഞു.
ജോന്‍പൂര്‍: ഉത്തര്‍പ്രദേശിലെ ജോന്‍പൂര്‍ ജില്ലയില്‍ മോഷണം ആരോപിച്ച് മൂന്നു ദലിത് യുവാക്കളെ ആള്‍ക്കൂട്ടം വിവസ്ത്രരാക്കി ക്രൂരമായി മര്‍ദ്ദിച്ചു. ശനിയാഴ്ച രാത്രി മൊബൈല്‍ ഷോപ്പില്‍ മോഷണത്തിന് ശ്രമിക്കവെ പിടിയിലായ യുവാക്കള്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്.ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
കസ്റ്റഡിയിലെടുത്ത മൂന്നു യുവാക്കള്‍ക്കെതിരേ മോഷണത്തിന് കേസെടുത്തതായി ജോന്‍പൂര്‍ പോലിസ് സൂപ്രണ്ട് വിപിന്‍ കുമാര്‍ മിശ്ര പറഞ്ഞു. അതേസമയം, യുവാക്കളെ ആക്രമിച്ചവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ടെന്ന് അന്വേഷണം പുരോഗമിക്കുകയാണെന്നും മിശ്ര പറഞ്ഞു.
രാത്രിയില്‍ നമ്പര്‍ പ്ലേറ്റില്ലാത്ത മോട്ടോര്‍ ബൈക്കിലെത്തിയ മൂവരും ഷോപ്പിന്റെ പൂട്ട് തകര്‍ക്കുന്നതിനിടെ ശബ്ദം കേട്ട് സമീപവാസികള്‍ എത്തിയതോടെ രക്ഷപ്പെട്ടിരുന്നു. എന്നാല്‍, ഏതാനും പേര്‍ ഇവരെ പിന്തുടരുകയും പ്രതികളിലൊരാളെ കയ്യോടെ പിടികൂടുകയുമായിരുന്നു. തുടര്‍ന്നു ആള്‍ക്കൂട്ടം യുവാവിനെ മര്‍ദ്ദിക്കുകയും രാവിലെ വരെ ബന്ദിയാക്കി വയ്ക്കുകയും ചെയ്തു. ഇതിനു പിന്നാലെ ഇയാളുടെ കൂട്ടാളികളായ മറ്റു രണ്ടു പേരെക്കുറിച്ച് ചോദിച്ചറിഞ്ഞ് അവരെ വീട്ടില്‍നിന്നു പിടികൂടുകയായിരുന്നു. തുടര്‍ന്നാണ് വിവസ്ത്രരാക്കി ക്രൂരമായി മര്‍ദ്ദിച്ചത്. ശേഷം പോലിസിനു കൈമാറുകയായിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















