ചക്രവാതചുഴി: കേരളത്തില്‍ ശക്തമായ മഴ തുടരും; നാലു ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം
ലക്ഷദ്വീപിനും തെക്കു കിഴക്കന്‍ അറബിക്കടലിനും സമീപമായി ചക്രവാതചുഴി നിലനില്‍ക്കുന്നു. ഇതില്‍ നിന്ന് ഒരു ന്യൂന മര്‍ദ്ദ പാത്തി മഹാരാഷ്ട്ര വരെയും മറ്റൊരു ന്യൂനമര്‍ദ്ദ പാത്തി തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ വരെയും നിലനില്‍ക്കുന്നു.
![ചക്രവാതചുഴി: കേരളത്തില്‍ ശക്തമായ മഴ തുടരും; നാലു ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം ചക്രവാതചുഴി: കേരളത്തില്‍ ശക്തമായ മഴ തുടരും; നാലു ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം](https://www.thejasnews.com/h-upload/2022/09/02/202580-kerala-rains-1.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥവകുപ്പിന്റെമുന്നറിയിപ്പ്. ലക്ഷദ്വീപിനും തെക്കു കിഴക്കന്‍ അറബിക്കടലിനും സമീപമായി ചക്രവാതചുഴി നിലനില്‍ക്കുന്നു. ഇതില്‍ നിന്ന് ഒരു ന്യൂന മര്‍ദ്ദ പാത്തി മഹാരാഷ്ട്ര വരെയും മറ്റൊരു ന്യൂനമര്‍ദ്ദ പാത്തി തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ വരെയും നിലനില്‍ക്കുന്നു. ഇതിന്റെ ഫലമായാണ് കേരളത്തില്‍ അടുത്ത അഞ്ചു ദിവസം വ്യാപക മഴക്ക് സാധ്യതയുള്ളത്.
ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കൊപ്പം ഇടി മിന്നലിനും സാധ്യതയുണ്ട്. ഇത് പ്രകാരം ഇന്ന് സംസ്ഥാനത്ത് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഉണ്ട്. കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. കിഴക്കന്‍ കാറ്റ് അനുകൂലമാകുന്നത് അനുസരിച്ച് ഉച്ചയ്ക്ക് ശേഷം മലയോരമേഖലകളിലാണ് കൂടുതല്‍ മഴ സാധ്യത. അടുത്ത ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
RELATED STORIES
മെംബര്‍ഷിപ്പ് എടുക്കാത്തതിന് സ്കൂള്‍ അടിച്ചുതകര്‍ത്ത്...
26 July 2024 5:19 PM GMTആര്‍എസ്എസിനെ വെള്ളപൂശി മധ്യപ്രദേശ് ഹൈക്കോടതി
26 July 2024 5:17 PM GMTയുഎഇയുടെ ഇസ്രായേല്‍ ചങ്ങാത്തവും യുഎസിലെത്തുന്ന നെതന്യാഹുവും
25 July 2024 3:44 PM GMTമുഹര്‍റം ഘോഷയാത്രയിലെ സംഘര്‍ഷം; യുപിയില്‍ 11 മുസ്ലിം വീടുകള്‍...
25 July 2024 3:27 PM GMTകലാപം വിതയ്ക്കുന്ന കാവഡ് യാത്ര
25 July 2024 12:33 PM GMTതുണയ്ക്ക് താങ്ങ് ബജറ്റോ...?
24 July 2024 3:41 PM GMT