Sub Lead

ബുറേവി ചുഴലിക്കാറ്റ്: അമിത് ഷാ കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാരുമായി സംസാരിച്ചു

തമിഴ്‌നാട്ടിലെയും കേരളത്തിലേയും ജനങ്ങളെ സഹായിക്കാന്‍ സാധ്യമായ എല്ലാ പിന്തുണയും കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്തു.ഇരു സംസ്ഥാനങ്ങളിലും ദുരന്തനിവാരണ സേനയുടെ സംഘങ്ങളെ ഇതിനകം തന്നെ വിന്യസിച്ച് കഴിഞ്ഞിട്ടുണ്ട്.

ബുറേവി ചുഴലിക്കാറ്റ്: അമിത് ഷാ കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാരുമായി സംസാരിച്ചു
X

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുന്നതിനിടെ കേരളം, തമിഴ്‌നാട് മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി.

തമിഴ്‌നാട്ടിലെയും കേരളത്തിലേയും ജനങ്ങളെ സഹായിക്കാന്‍ സാധ്യമായ എല്ലാ പിന്തുണയും കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്തു.ഇരു സംസ്ഥാനങ്ങളിലും ദുരന്തനിവാരണ സേനയുടെ സംഘങ്ങളെ ഇതിനകം തന്നെ വിന്യസിച്ച് കഴിഞ്ഞിട്ടുണ്ട്.

ബുറേവി ചുഴലിക്കാറ്റിന്റെ വരവോടെ തമിഴ്‌നാട്ടിലും കേരളത്തിലുമായി ദുരന്തനിവാരണ സേനയുടെ 26 സംഘങ്ങളാണ് നിലയുറപ്പിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളില്‍ ഡിസംബര്‍ മൂന്നിന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് രാത്രി മുതല്‍ നാളെ പുലര്‍ച്ചെ ചുഴലിക്കാറ്റ് തെക്കന്‍ തമിഴ്‌നാട് തീരത്ത് പമ്പനും കന്നിയകുമാരിയും കടന്ന് 7080 കിലോമീറ്റര്‍ വേഗതയില്‍ 90 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് ഐഎംഡി അറിയിച്ചത്.

ബുറേവി ചുഴലിക്കാറ്റിനെ നേരിടാന്‍ കേരളം സ്വീകരിച്ച സുരക്ഷാ നടപടികള്‍ കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച് വിശദീകരിച്ചിരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരത്ത് നിന്ന് തമിഴ്‌നാട് തീരം ലക്ഷ്യമാക്കി നീങ്ങുകയാണ്. ഇന്ന് ഉച്ചയോടെ ചുഴലിക്കാറ്റ് പാമ്പന്‍ വഴി തമിഴ്‌നാട് തീരത്തേക്ക് നീങ്ങുമെന്നാണ് ഐഎംഡി നല്‍കിയ മുന്നറിയിപ്പ്.

ബുധനാഴ്ച വൈകീട്ടോടെ 2500 ഓളം ദുരിതാശ്വാസ ക്യാംപുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും 700 ഓളം പേരെ ഇതിനകം മാറ്റി പാര്‍പ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ ശനിയാഴ്ച വരെ കടലില്‍ പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. അടിയന്തര ആവശ്യങ്ങള്‍ക്കാണ് വീട്ടില്‍ നിന്ന് ഇറങ്ങരുതെന്ന് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്‍ഡിആര്‍എഫിന്റെ എട്ട് ടീമുകള്‍ സംസ്ഥാനത്തെത്തി. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലെ സുലൂര്‍ താവളത്തില്‍ വ്യോമസേന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. നാവികസേനയും തയ്യാറാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it