Sub Lead

കൊവിഡ് 19: കുവൈത്തില്‍ ഒരു മലയാളി കൂടി മരിച്ചു

മലപ്പുറം തിരൂര്‍ ബി പി അങ്ങാടി സ്വദേശി സുന്ദരം മൂര്‍ക്കത്തില്‍ (63) ആണ് മരണമടഞ്ഞത്.

കൊവിഡ് 19: കുവൈത്തില്‍ ഒരു മലയാളി കൂടി മരിച്ചു
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് ബാധയേറ്റ് ചികില്‍സയിലായിരുന്ന ഒരു മലയാളി കൂടി മരണമടഞ്ഞു. മലപ്പുറം തിരൂര്‍ ബി പി അങ്ങാടി സ്വദേശി സുന്ദരം മൂര്‍ക്കത്തില്‍ (63) ആണ് മരണമടഞ്ഞത്.

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് അമീരി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ഇദ്ദേഹം. കുവൈത്തില്‍ റെസ്‌റ്റോറന്റ് ജീവനക്കാരനാണ്. ഭാര്യ: ദീപ. മക്കള്‍: കാര്‍ത്തിക , കാര്‍ത്തിക്. കൊറോണ വൈറസ് ബാധയേറ്റ് കുവൈത്തില്‍ ഇന്നും ഇന്നലെയുമായി അഞ്ച് മലയാളികളാണ് മരിച്ചത്.

Next Story

RELATED STORIES

Share it