Sub Lead

മുസ്‌ലിംകള്‍ ആവശ്യമെങ്കില്‍ ബിജെപിക്കൊപ്പം കൈകോര്‍ക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ

കര്‍ണാടക പിസിസി അധ്യക്ഷന്‍ ദിനേശ് ഗുണ്ട്‌റാവുവും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പരാജയമാണ്. സിദ്ധരാമയ്യയ്ക്കു ധാര്‍ഷ്ട്യമാണ്. കെ സി വേണുഗോപാല്‍ ആള്‍ക്കുരങ്ങാണെന്നും ആക്ഷേപിച്ചു.

മുസ്‌ലിംകള്‍ ആവശ്യമെങ്കില്‍ ബിജെപിക്കൊപ്പം കൈകോര്‍ക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ
X

ബെംഗളൂരു: എന്‍ഡിഎ വന്‍ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുകയാണെങ്കില്‍ മാറി ചിന്തിക്കണമെന്നും ആവശ്യമെങ്കില്‍ കര്‍ണാടകയിലെ മുസ്‌ലിംകള്‍ ബിജെപിക്കൊപ്പം കൈ കോര്‍ക്കണമെന്നും കോണ്‍ഗ്രസ് എംഎല്‍എ റോഷന്‍ ബെയ്ഗ്. പ്രസ്താവന വിവാദമായതോടെ കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി നോട്ടീസ് നല്‍കി. വ്യക്തിപരമായ അഭിപ്രായങ്ങളുമായി പാര്‍ട്ടിക്കു ബന്ധമില്ലെന്നും വിശദീകരണം തേടിയതായും കോണ്‍ഗ്രസ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതൃത്വം വന്‍ പരാജയമായിരുന്നു. ബിജെപി വന്‍ വിജയം നേടുമെന്നും എക്‌സിറ്റ് പോളുകളുടെ പശ്ചാത്തലത്തില്‍ അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായാല്‍ അത് നേതൃത്വത്തിന്റെ കുഴപ്പമാണെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. കര്‍ണാടക പിസിസി അധ്യക്ഷന്‍ ദിനേശ് ഗുണ്ട്‌റാവുവും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പരാജയമാണ്. സിദ്ധരാമയ്യയ്ക്കു ധാര്‍ഷ്ട്യമാണ്. കെ സി വേണുഗോപാല്‍ ആള്‍ക്കുരങ്ങാണെന്നും ആക്ഷേപിച്ചു.

അതേസമയം, റോഷന്‍ ബെയ്ഗിന്റെ വിമര്‍ശനങ്ങളെ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ യു ടി ഖാദര്‍ തള്ളിപ്പറഞ്ഞു. അദ്ദേഹം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവാണെന്നും എന്നാല്‍ എക്‌സിറ്റ്‌പോള്‍ വന്നയുടനെ ഇത്തരം വിമര്‍ശനവുമായി വരുന്നത് പക്വതയുള്ള രീതിയല്ലെന്നും യു ടി ഖാദര്‍ വിമര്‍ശിച്ചു. മുതിര്‍ന്ന നേതാക്കള്‍ ഇത്തരത്തില്‍ പക്വതയില്ലാതെ സംസാരിക്കുന്നത് ശരിയല്ല. കര്‍ണാടക സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ഇപ്പോഴും പദ്ധതിയിടുന്നുണ്ട്. പരസ്യമായി തന്നെ അവര്‍ ഓഫറുകള്‍ വയ്ക്കുന്നു. എന്നാലും അവര്‍ വിജയിക്കില്ല. സര്‍ക്കാര്‍ 5 വര്‍ഷവും മുന്നോട്ടുപോവും. നേതാക്കളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നതു വിജയിക്കില്ല. ഐക്യത്തോടെ മുന്നോട്ടുപോവും. എക്‌സിറ്റ്‌പോള്‍ വന്നെന്നു കരുതി പ്രത്യേക ജാഗ്രതയുടെ കാര്യമില്ല. പാര്‍ട്ടിയിലും നേതാക്കളിലും ഞങ്ങള്‍ക്കു വിശ്വാസമുണ്ടെന്നും യു ടി ഖാദര്‍ പറഞ്ഞു.




Next Story

RELATED STORIES

Share it