Sub Lead

പൗരത്വ പ്രക്ഷോഭം: ജില്ലാ കേന്ദ്രത്തില്‍ അംബേദ്കര്‍ സ്‌ക്വയറുമായി എസ്ഡിപിഐ

'സിഎഎ പിന്‍വലിക്കുക, എന്‍ആര്‍സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക' എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഈ മാസം 25 മുതല്‍ 29 വരെ പാലക്കാട് സ്‌റ്റേഡിയം സ്റ്റാന്റ് പരിസരത്ത് അംബേദ്കര്‍ സ്‌ക്വയര്‍ സ്ഥാപിക്കുന്നത്.

പൗരത്വ പ്രക്ഷോഭം: ജില്ലാ കേന്ദ്രത്തില്‍ അംബേദ്കര്‍ സ്‌ക്വയറുമായി എസ്ഡിപിഐ
X

പാലക്കാട്: പൗരത്വ പ്രക്ഷോഭങ്ങളുടെ ഭാഗമായി ജില്ലാ കേന്ദ്രത്തില്‍ അംബേദ്കര്‍ സ്‌ക്വയര്‍ സ്ഥാപിക്കുമെന്ന് എസ്.ഡി.പി.ഐ ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 'സിഎഎ പിന്‍വലിക്കുക, എന്‍ആര്‍സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക' എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഈ മാസം 25 മുതല്‍ 29 വരെ പാലക്കാട് സ്‌റ്റേഡിയം സ്റ്റാന്റ് പരിസരത്ത് അംബേദ്കര്‍ സ്‌ക്വയര്‍ സ്ഥാപിക്കുന്നത്. തുടര്‍ച്ചയായ അഞ്ചു ദിവസങ്ങളിലായി നടക്കുന്ന പരിപാടി വൈകീട്ട് അഞ്ചിന് ആരംഭിച്ച് രാത്രി 9.30ന് അവസാനിക്കും. വ്യത്യസ്ഥ രാഷ്ട്രീയ സാമൂഹിക സംഘടനാ നേതാക്കള്‍ അഭിവാദ്യമര്‍പ്പിക്കാനെത്തും. വ്യത്യസ്ഥ പ്രതിഷേധ കലാരൂപങ്ങളും സ്‌ക്വയറില്‍ ക്രമീകരിച്ചിട്ടുണ്ട്.

ജനാധിപത്യ രാജ്യത്ത് പൗരന്മാരാണ് യഥാര്‍ത്ഥ അധികാരികള്‍. ഫാഷിസ്റ്റ് ഭരണകൂടം ജനവിരുദ്ധവും വംശീയവും ഭരണഘടനാവിരുദ്ധവുമായ നിയമങ്ങള്‍ പൗരനുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇതിനെതിരേ രാജ്യത്തെ ജനങ്ങള്‍ ഒന്നടങ്കം തെരുവിലിറങ്ങി പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടും നിലപാടില്‍ നിന്നു പിന്നോട്ടുപോവാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അതിനാല്‍ പൗരത്വ പ്രക്ഷോഭങ്ങള്‍ മറ്റൊരു ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളത്തില്‍ എസ് പി അമീര്‍ അലി (ജില്ലാ പ്രസിഡന്റ്), സഹീര്‍ ബാബു (ജില്ലാ സെക്രട്ടറി), ആഷിക്ക് പാലക്കാട് (മണ്ഡലം പ്രസിഡന്റ്, പാലക്കാട്) പങ്കെടുത്തു.

Next Story

RELATED STORIES

Share it