Sub Lead

കേരള ബാങ്കിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിച്ച് കേരള ബാങ്കിന്റെ അംഗീകാരത്തിനായി പ്രവര്‍ത്തിച്ച എല്ലാവരേയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

കേരള ബാങ്കിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
X

തിരുവനന്തപുരം: കേരള ബാങ്ക് രൂപീകരണത്തിന് റിസര്‍വ് ബാങ്ക് അന്തിമ അനുമതി നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന് സ്വന്തം ബാങ്ക് രൂപീകരിക്കുമെന്ന വാഗ്ദാനമാണ് നടപ്പാകുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

റിസര്‍വ് ബാങ്ക് ചില നിബന്ധനകളോടെയാണ് അന്തിമഅനുമതി നല്‍കിയിരിക്കുന്നത്. അത് പാലിക്കാനുള്ള നടപടികള്‍ സഹകരണ വകുപ്പ് കൈക്കൊള്ളും. എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിച്ച് കേരള ബാങ്കിന്റെ അംഗീകാരത്തിനായി പ്രവര്‍ത്തിച്ച എല്ലാവരേയും മുഖ്യമന്ത്രി അഭിനന്ദിച്ചു. സംസ്ഥാനത്തിന്റെ വികസനത്തിന് വേഗം കൂട്ടാന്‍ കേരളബാങ്ക് രൂപീകരണം വഴി സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ പോസ്റ്റിൻറെ പൂർണരൂപം

കേരള ബാങ്ക് രൂപീകരണത്തിന് റിസര്‍വ്വ് ബാങ്ക് അന്തിമ അനുമതി നല്‍കിയതില്‍ സന്തോഷമുണ്ട്. സംസ്ഥാനത്തിന് സ്വന്തം ബാങ്ക് രൂപീകരിക്കുമെന്ന വാഗ്ദാനമാണ് നടപ്പാകുന്നത്. ജില്ലാ സഹകരണബാങ്കുകളെ കേരള സംസ്ഥാനസഹകരണബാങ്കില്‍ ലയിപ്പിച്ചാണ് പുതിയ ബാങ്ക്. കോടതിയുടെ കൂടി തീര്‍പ്പിന് വിധേയമായി ബാങ്ക് രൂപീകരണം സാധ്യമാകും.

റിസര്‍വ്വ് ബാങ്ക് ചില നിബന്ധനകളോടെയാണ് അന്തിമഅനുമതി നല്‍കിയിരിക്കുന്നത്. അത് പാലിക്കാനുള്ള നടപടികള്‍ സഹകരണവകുപ്പ് കൈക്കൊള്ളും. എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിച്ച് കേരളബാങ്കിന്റെ അംഗീകാരത്തിനായി പ്രവര്‍ത്തിച്ച എല്ലാവരേയും അഭിനന്ദിക്കുന്നു. സംസ്ഥാനത്തിന്റെ വികസനത്തിന് വേഗം കൂട്ടാന്‍ കേരളബാങ്ക് രൂപീകരണം വഴി സാധ്യമാകുമെന്നാണ് പ്രതീക്ഷ.

Next Story

RELATED STORIES

Share it