Sub Lead

യുവ നടിയെ പീഡിപ്പിച്ചെന്ന കേസ്; വിജയ് ബാബുവിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍

ജസ്റ്റിസ് പി ഗോപിനാഥിന് പകരം ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസായിരിക്കും ഹരജി പരിഗണിക്കുക. ജഡ്ജിമാരുടെ പരിഗണന വിഷയത്തില്‍ ഇന്നു മുതല്‍ മാറ്റം വരുന്നതിനെ തുടര്‍ന്നാണ് ഇത്.

യുവ നടിയെ പീഡിപ്പിച്ചെന്ന കേസ്; വിജയ് ബാബുവിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍
X

കൊച്ചി: യുവ നടിയെ പീഡിപ്പിച്ചെന്ന കേസില്‍ നടന്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് പി ഗോപിനാഥിന് പകരം ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസായിരിക്കും ഹരജി പരിഗണിക്കുക. ജഡ്ജിമാരുടെ പരിഗണന വിഷയത്തില്‍ ഇന്നു മുതല്‍ മാറ്റം വരുന്നതിനെ തുടര്‍ന്നാണ് ഇത്.

നാളെ കൊച്ചിയിലെത്തുമെന്നാണ് വിജയ് ബാബു അഭിഭാഷകനെ അറിയിച്ചിട്ടുള്ളത്. പ്രതി നാട്ടിലെത്തിയശേഷം ജാമ്യ ഹര്‍ജി പരിഗണിക്കാമെന്നായിരുന്നു കോടതി വ്യക്തമാക്കിയത്. തിങ്കളാഴ്ച നാട്ടിലെത്താനായി എടുത്ത വിമാന ടിക്കറ്റിന്റെ പകര്‍പ്പ് പ്രതി കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്റെ ശക്തമായ എതിര്‍പ്പ് കാരണം അറസ്റ്റ് വിലക്കാന്‍ കോടതി തയ്യാറായില്ല. ഇതോടെ എത്തിയാല്‍ അറസ്റ്റിലാവുമെന്ന സ്ഥിതിയായതോടെ മടങ്ങിവരാനുള്ള തീരുമാനം വിജയ് ബാബു നീട്ടിയിരിക്കുകയാണ്.

മാര്‍ച്ച് 16നും 22നും വിജയ് ബാബു തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് നടിയുടെ പരാതി. അന്വേഷണം നടക്കുന്നതിനിടെ വിജയ് ബാബു ദുബയിലേക്ക് പോയി. കേസ് എടുത്ത വിവരം അറിയാതെയാണ് വിദേശത്തേക്ക് പോയതെന്നാണ് വിജയ് ബാബു പറയുന്നത് എങ്കിലും നിയമനടപടി ഭയന്നാണ് പോയതെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്.

Next Story

RELATED STORIES

Share it