Latest News

ഇ-ഓട്ടോറിക്ഷകള്‍ക്ക് സബ്‌സിഡി: മാര്‍ച്ച് നാലു മുതല്‍ അപേക്ഷിക്കാം

ഇ-ഓട്ടോറിക്ഷകള്‍ക്ക് സബ്‌സിഡി: മാര്‍ച്ച് നാലു മുതല്‍ അപേക്ഷിക്കാം
X

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഇ-മൊബിലിറ്റി പ്രോല്‍സാഹന പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് പാസഞ്ചര്‍ ഓട്ടോറിക്ഷകള്‍ക്ക് പ്രതിവര്‍ഷം 30,000 സബ്‌സിഡി നല്‍കുന്നു. മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കുന്ന ആദ്യത്തെ 1,000 അര്‍ഹരായ അപേക്ഷകര്‍ക്കാണ് സബ്‌സിഡി ലഭിക്കുക. ഈ സാമ്പത്തിക വര്‍ഷത്തില്‍ അനുവദിക്കുന്ന സബ്‌സിഡിയില്‍ 500 എണ്ണം മാര്‍ച്ച് 15ന് മുന്‍പ് അപേക്ഷിക്കുന്ന വനിതകള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു.

അപേക്ഷ സമർപ്പിക്കാൻ:

https://transportservices.nic.in/KeralaEV/#/dashboard/service-info

2019 ഏപ്രിൽ 1 മുതൽ രജിസ്റ്റർ ചെയ്ത ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകളുടെ ഉടമകൾക്കും

ഇതുവരെ ഈ പദ്ധതിപ്രകാരം സബ്സിഡി ലഭിക്കാത്തവർക്കും അപേക്ഷിക്കാം.

അർഹതാ മാനദണ്ഡങ്ങളും അപേക്ഷ നടപടിക്രമങ്ങളും mvd.kerala.gov.in ൽ ലഭ്യമാണ്.

ഈ വർഷം സബ്സിഡി ലഭിക്കാത്തവർക്ക് അടുത്ത സാമ്പത്തിക വർഷം പദ്ധതി തുടർന്നാൽ വീണ്ടും അപേക്ഷിക്കാവുന്നതാണ്.

Next Story

RELATED STORIES

Share it