Latest News

കോഴിക്കോട് സൗത്തില്‍ അഹമ്മദ് ദേവര്‍കോവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

മറ്റ് ഐഎന്‍എല്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം പിന്നീട്

കോഴിക്കോട് സൗത്തില്‍ അഹമ്മദ് ദേവര്‍കോവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി
X

തിരുവനന്തപുരം: 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി അഹമ്മദ് ദേവര്‍കോവില്‍ മല്‍സരിക്കുമെന്ന് ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐഎന്‍എല്‍) അറിയിച്ചു. ഐഎന്‍എല്‍ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് സുലൈമാനാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. എല്‍ഡിഎഫ് മുന്നണിയില്‍ പാര്‍ട്ടിക്ക് അനുവദിച്ചിട്ടുള്ള മറ്റ് ഐഎന്‍എല്‍ സ്ഥാനാര്‍ഥികളെ സംബന്ധിച്ച വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കുമെന്നും പാര്‍ട്ടി പ്രസ്താവനയില്‍ വ്യക്തമാക്കി. ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷമാണ് വക്താക്കള്‍ ഇക്കാര്യം അറിയിച്ചത്.

കേരളത്തിന്റെ സമഗ്രമായ വികസനം ഉറപ്പാക്കുന്നതിന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ച്ച അനിവാര്യമാണെന്ന് മുഹമ്മദ് സുലൈമാന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ സജീവമായി പങ്കുചേരാനും എല്‍ഡിഎഫിന് പിന്തുണ നല്‍കാനും അദ്ദേഹം പ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചു. അതേസമയം, സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളിലെ സിപിഎം, സിപിഐ, സ്ഥാനാര്‍ഥി പട്ടികകള്‍ ഇന്ന് വൈകിട്ടോടെ പുറത്തുവന്നിരുന്നു.

Next Story

RELATED STORIES

Share it