- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബി ആര്‍ എസ് എം എല്‍എയുടെ ഫാം ഹൗസില്‍ ലഹരിമരുന്ന് വേട്ട: പോലിസിന് നേരെ വെടിവെയ്പ്പ്

ഹൈദരാബാദ്: തെലങ്കാനയിലെ മൊയ്നാബാദില്‍ ബി.ആര്‍.എസ് എം എല്‍ എ രോഹിത് റെഡ്ഡിയുടെ ഫാം ഹൗസില്‍ പോലിസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ലഹരിമരുന്ന് ശേഖരം പിടികൂടി. ശനിയാഴ്ച രാത്രി നടന്ന റെയ്ഡിനിടെ പോലീസിന് നേരെ വെടിവെയ്പ്പുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. രാഷ്ട്രീയ നേതാക്കളടക്കം പത്തോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
മൊയ്നാബാദിലെ ഫാം ഹൗസില്‍ ലഹരി പാര്‍ട്ടികള്‍ നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണ് തെലങ്കാന പോലിസിന്റെ പ്രത്യേക വിഭാഗമായ 'ഈഗിള്‍ ടീമും' മൊയ്നാബാദ് പോലിസും സംയുക്തമായി പരിശോധന നടത്തിയത്. ശനിയാഴ്ച രാത്രി ഒമ്പതരയോടെ ആരംഭിച്ച റെയ്ഡില്‍, ഏകദേശം രണ്ട് ഗ്രാം കൊക്കെയ്ന്‍ പോലീസ് കണ്ടെടുത്തു. വന്‍തോതില്‍ ലഹരിമരുന്ന് ഉപയോഗിച്ചതിന്റെ തെളിവുകളും സ്ഥലത്തുനിന്ന് ലഭിച്ചിട്ടുണ്ട്.
പരിശോധനയ്ക്കായി എത്തിയ ഉദ്യോഗസ്ഥരെ ഫാം ഹൗസിലെ സുരക്ഷാ ജീവനക്കാര്‍ തടയാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിന് കാരണമായി. ഇതിനിടെ പാര്‍ട്ടിയില്‍ പങ്കെടുത്ത ഡല്‍ഹിയില്‍ നിന്നുള്ള റിയല്‍ എസ്റ്റേറ്റ് വ്യാപാരി നമിത് ശര്‍മ്മ പോലിസിന് നേരെ വെടിയുതിര്‍ത്തത് വലിയ പരിഭ്രാന്തി പരത്തി. എം എല്‍ എയുടെ സഹോദരന്‍ ശ്രദ്ധേഷ് റെഡിയുടെ ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ചാണ് നമിത് ശര്‍മ്മ വെടിവെച്ചത്. ഭാഗ്യവശാല്‍ സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















