Sub Lead

യുവതിയെ ബലാല്‍സംഗം ചെയ്ത് വഴിയില്‍ ഉപേക്ഷിച്ച ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

ഇന്ന് രാവിലെയാണ് അക്രമത്തിന് ഇരയായ യുവതി ഹൊസൂര്‍ പോലിസില്‍ പരാതി നല്‍കിയത്.

യുവതിയെ ബലാല്‍സംഗം ചെയ്ത് വഴിയില്‍ ഉപേക്ഷിച്ച ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍
X

ബെംഗളൂരു: ബെംഗളൂരുവില്‍ ടാക്‌സിയില്‍ സഞ്ചരിച്ച യുവതിയെ ബലാത്സംഗത്തിനിരയാക്കി വഴിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ടാക്‌സി െ്രെഡവര്‍ അറസ്റ്റില്‍. ആന്ധ്രാസ്വദേശി ദേവരാജുലുവാണ് പിടിയിലായത്. കര്‍ണാടക -ആന്ധ്രാ അതിര്‍ത്തിയായ കൊടൂരില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്. രണ്ട് വര്‍ഷമായി ബംഗ്ലൂരുവിലെ ടാക്‌സി ഡ്രൈവറായി ജോലി ചെയ്തുവരികയാണ് ഇയാള്‍.

ഇന്ന് രാവിലെയാണ് അക്രമത്തിന് ഇരയായ യുവതി ഹൊസൂര്‍ പോലിസില്‍ പരാതി നല്‍കിയത്. ബെംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപമാണ് സംഭവം. രാത്രി വഴിയിരികില്‍ മണിക്കൂറുകളോളം കഴിയേണ്ടി വന്നുവെന്നും യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടി. ഇവിടെ ഒരു ഐടി കമ്പനിയിലെ ജീവനക്കാരിയാണ് യുവതി.

ഇന്നലെ പാര്‍ട്ടി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. വഴിയരികില്‍ നിന്ന് പലരോടും സഹായം തേടിയെങ്കിലും ആരും സഹായിച്ചില്ല. പിന്നീട് സ്ത്രീ സുരക്ഷ നമ്പറുകളില്‍ ബന്ധപ്പെട്ടുവെന്നും എന്നാല്‍ സേവനം ലഭിച്ചില്ലെന്നും യുവതി ആരോപിച്ചിരുന്നു.

Next Story

RELATED STORIES

Share it