Sub Lead

പൗരത്വ ഭേദഗതി നിയമം എന്‍ആര്‍സി പരിശോധനയില്‍ ഹിന്ദുക്കളെ രക്ഷിക്കുമെന്ന് ബിജെപി ലഘുലേഖ

ബംഗാള്‍ ബിജെപി ഞായറാഴ്ച്ച പുറത്തിറക്കിയ 23 പേജുള്ള ലഘുലേഖയില്‍ കേന്ദ്ര സര്‍ക്കാര്‍ അടുത്തുതന്നെ രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പാക്കുമെന്നും പ്രഖ്യാപിക്കുന്നുണ്ട്.

പൗരത്വ ഭേദഗതി നിയമം എന്‍ആര്‍സി പരിശോധനയില്‍ ഹിന്ദുക്കളെ രക്ഷിക്കുമെന്ന് ബിജെപി ലഘുലേഖ
X

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം എന്‍ആര്‍സി സ്‌ക്രീനിങ്ങില്‍ നിന്ന് ഹിന്ദുക്കളെ സംരക്ഷിക്കുമെന്ന് ബംഗാള്‍ ബിജെപി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ബുക്ക്‌ലെറ്റ്. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ ബിജെപി രാജ്യവ്യാപകമായി നടത്തുന്ന കാംപയിന്റെ ഭാഗമായാണ് ബംഗാളില്‍ ബുക്ക്‌ലെറ്റ് ഇറക്കിയത്. ബംഗാള്‍ ബിജെപി ഞായറാഴ്ച്ച പുറത്തിറക്കിയ 23 പേജുള്ള ലഘുലേഖയില്‍ കേന്ദ്ര സര്‍ക്കാര്‍ അടുത്തുതന്നെ രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പാക്കുമെന്നും പ്രഖ്യാപിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പൗരത്വ ഭേദഗതി നിയമം എന്‍ആര്‍സി പരിശോധനയില്‍ ഹിന്ദുക്കള്‍, സിഖുകാര്‍, ക്രിസ്ത്യാനികള്‍, ബുദ്ധമതക്കാര്‍, ജൈനന്മാര്‍, പാര്‍സികള്‍ എന്നീ വിഭാഗങ്ങളെ സുരക്ഷിതരാക്കുമെന്നും ലഘുലേഖയില്‍ പറയുന്നു.

അതേസമയം, ബിജെപി ഹിന്ദിയില്‍ പുറത്തിറക്കിയ 30 പേജുള്ള ലഘുലേഖയില്‍ എന്‍ആര്‍സിയെ കുറിച്ച് ഒന്നും പറയുന്നില്ല എന്നതും ശ്രദ്ധേയമാണ്. കമല്‍ സന്ദേഷ് പ്രസിദ്ധീകരിച്ച് ഇന്ത്യയിലുടനീളം വിതരണം ചെയ്യാന്‍ ഉദ്ദേശിച്ചുള്ളതാണ് ഹിന്ദിയിലുള്ള ലഘുലേഖ. ഹിന്ദി ലഘുലേഖ വിവര്‍ത്തനം ചെയ്ത് തയ്യാറാക്കിയ ബംഗാളി ലഘുലേഖയില്‍ എന്‍ആര്‍സിയെ കുറിച്ചുള്ള പരാമര്‍ശം മാത്രമാണ് അധികമായിട്ടുള്ളത്.

'പൗരത്വ ഭേദഗതി ബില്‍ (സിഎബി) പാസാക്കിയതിനുശേഷം, ഹിന്ദു, സിഖ്, ജൈന, ബുദ്ധ, ക്രിസ്ത്യന്‍, പാര്‍സി എന്നിവരാരും ഡി-വോട്ടര്‍ (സംശയാസ്പദമായ വോട്ടര്‍മാര്‍) പട്ടികയില്‍ അവരുടെ പേര് കണ്ടെത്തുകയില്ല. ഹിന്ദുക്കളും സിഖുകാരും അവരുടെ ജന്മദേശം സുരക്ഷിതമാക്കി' കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ ഞായറാഴ്ച പുറത്തിറക്കിയ ബംഗാളി ലഘുലേഖയുടെ അവസാന ഇങ്ങനെയാണ്.

ഇത് ബംഗാളിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനമാണെന്ന് ബിജെപിയുടെ പശ്ചിമ ബംഗാള്‍ യൂണിറ്റ് മേധാവി ദിലീപ് ഘോഷ് പറഞ്ഞു. 'നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കുമെന്ന് ബംഗാള്‍ ജനതയോട് വാഗ്ദാനം ചെയ്തിരുന്നു. ഞങ്ങളുടെ വാഗ്ദാനത്തില്‍ നിന്ന് പിന്നോട്ട് പോകാനാവില്ല. എന്ത് രാഷ്ട്രീയ വിവാദമുണ്ടായാലും, പ്രതിപക്ഷം എതിര്‍ത്താലും ദേശീയ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച്ചയുണ്ടാവില്ല'. ഘോഷ് പറഞ്ഞു.

Next Story

RELATED STORIES

Share it