കൂട്ടബലാത്സംഗത്തിന്റെ വീഡിയോ പങ്കുവച്ച് ബിജെപി എംഎല്‍എ; കേസെടുത്ത് പോലിസ്
ജൂബിലി ഹില്‍സിലെ കൂട്ടബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ച എംഎല്‍എ എം രഘുനന്ദന്‍ റാവുവിനെതിരേയാണ് ഹൈദരബാദ് പോലിസ് കേസ് എടുത്തത്. അഭിഭാഷകന്‍ നല്‍കിയ പരാതിയില്‍ ഐപിസി 228 എ പ്രകാരമാണ് കേസ് എടുത്തതെന്ന് പോലിസ് പറഞ്ഞു.

ഹൈദരബാദ്: കൂട്ടബലാത്സംഗത്തിന്റെ വീഡിയോ പങ്കുവച്ച ബിജെപി എംഎല്‍എയ്‌ക്കെതിരേ കേസെടുത്ത് പോലിസ്. ജൂബിലി ഹില്‍സിലെ കൂട്ടബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ച എംഎല്‍എ എം രഘുനന്ദന്‍ റാവുവിനെതിരേയാണ് ഹൈദരബാദ് പോലിസ് കേസ് എടുത്തത്. അഭിഭാഷകന്‍ നല്‍കിയ പരാതിയില്‍ ഐപിസി 228 എ പ്രകാരമാണ് കേസ് എടുത്തതെന്ന് പോലിസ് പറഞ്ഞു.
തിങ്കളാഴ്ച രാത്രിയാണ് കേസ് എടുത്തതെന്നും നിയമോപദേശം തേടിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പോലിസ് ഓഫിസര്‍ പറഞ്ഞു. ഐപിസി സെക്ഷന്‍ 228എ പ്രകാരം ലൈംഗികാതിക്രമത്തിന് ഇരയായ വ്യക്തിയുടെ പേര് വെളിപ്പെടുത്താന്‍ പാടില്ലെന്നാണ് ചട്ടം. അതുചെയ്യുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുകയും ചെയ്യും. ദൃശ്യങ്ങള്‍ പുറത്തുവിട്ട എംഎല്‍എയുടെ നടപടി ഏറെ വിവാദമായിരുന്നു.
ഒരു എംഎല്‍എയുടെ മകന്‍ കാറില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുമായി അടുത്തിടപഴകുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയുമാണ് ബിജെപി എംഎല്‍എ പുറത്തുവിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ദിവസത്തിന് ശേഷമാണ് കേസ് എടുത്ത്. എന്നാല്‍, ഇരയുടെ പേരോ വ്യക്തിത്വമോ താന്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ എംഎല്‍എയുടെ മകന്റെ പങ്ക് സംബന്ധിച്ച തെളിവുകള്‍ പരസ്യപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എംഎല്‍എയുടെ മകന് ക്ലീന്‍ ചിറ്റ് നല്‍കി അന്വേഷണം അട്ടിമറിക്കുന്ന സാഹചര്യത്തിലാണ് വീഡിയോ പുറത്തുവിട്ടത്. ഇത് സംബന്ധിച്ച കേസ് നേരിടാന്‍ തയ്യാറാണെന്നും തന്റെ പക്കലുള്ള എല്ലാ തെളിവുകളും കോടതിയില്‍ സമര്‍പ്പിക്കുമെന്നും ബിജെപി നേതാവ് പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ എംഎല്‍എ പുറത്തുവിട്ട വീഡിയോ ക്ലിപ്പ് സാമുഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ വീഡിയോ അപ് ലോഡ് ചെയ്ത രണ്ട് യുട്യൂബര്‍മാര്‍ക്കെതിരേയും പോലിസ് കേസ് എടുത്തിരുന്നു. മെയ് 28ന് ഒരു പാര്‍ട്ടിയില്‍ പങ്കെടുത്ത 17കാരിയെ വീട്ടില്‍ ഇറക്കാമെന്ന് വാഗ്ദാനം ചെയ്ത് അഞ്ച് പേര്‍ ചേര്‍ന്ന് കാറില്‍വച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.കൂട്ടബലാത്സംഗത്തിന്റെ വീഡിയോ പങ്കുവച്ച് ബിജെപി എംഎല്‍എ;
കേസെടുത്ത് പോലിസ്
RELATED STORIES
പശുവിനെ മേയ്ക്കുന്നതിനിടെ കാട്ടാന ആക്രമണം; കര്ഷകന് മരിച്ചു
23 Sep 2023 5:13 PM GMTതിരുവനന്തപുരത്ത് സ്ഥാനാര്ത്ഥിത്വം പ്രഖ്യാപിച്ച് ശശി തരൂര്
23 Sep 2023 2:37 PM GMTസിഖ് ഫോര് ജസ്റ്റിസ് തലവനെതിരെ നടപടിയുമായി എന്ഐഎ
23 Sep 2023 12:20 PM GMTനൂഹ് ദുരിത ബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിന് ധന സഹായവുമായി...
23 Sep 2023 12:08 PM GMTമന്ത്രി വീണാ ജോര്ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMT