Sub Lead

ജാര്‍ഖണ്ഡ്: മോദിയും അമിത്ഷായും പ്രചാരണത്തിനെത്തിയ മിക്ക സീറ്റുകളും ബിജെപിക്ക് നഷ്ടമായി

മോദിയുടെയും ഷായുടെയും റാലികള്‍ 60 ഓളം സീറ്റുകളെ സ്വാധീനിക്കുന്ന രീതിയിലാണ് ആസൂത്രണം ചെയ്തതെന്ന് ഡാറ്റ സൂചിപ്പിക്കുന്നു. എന്നാല്‍, ഇരു നേതാക്കളുടേയും 'മാജിക്' ആളുകളെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടു. രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

ജാര്‍ഖണ്ഡ്: മോദിയും അമിത്ഷായും പ്രചാരണത്തിനെത്തിയ മിക്ക സീറ്റുകളും ബിജെപിക്ക് നഷ്ടമായി
X

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ ബിജെപിക്കേറ്റ കനത്ത തിരിച്ചടി മോദിയുടെ പ്രശസ്തി അതിവേഗം ക്ഷയിക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ് നല്‍കുന്നതെന്ന് വിലയിരുത്തല്‍. പ്രധാനമന്ത്രി മോദിയും സര്‍ക്കാരിന്റെ മുഖമായ അമിത് ഷായും റാലികളെ അഭിസംബോധന ചെയ്ത ജാര്‍ഖണ്ഡിലെ മിക്കവാറും സീറ്റുകളും ബിജെപിക്ക് നഷ്ടമായി എന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.

മോദിയും ഷായും ഒമ്പത് റാലികള്‍ വീതമാണ് അഭിസംബോധന ചെയ്തതെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. മൊത്തത്തില്‍ ഇരു നേതാക്കളും 18 റാലികളെ അഭിസംബോധന ചെയ്തു. അതില്‍ 16 സീറ്റുകളും ബിജെപിക്ക് നഷ്ടമായി. തിരഞ്ഞെടുപ്പ് ഫലം അനുസരിച്ച് മോദി റാലികളെ അഭിസംബോധന ചെയ്ത ഒമ്പത് സീറ്റുകളില്‍ മിക്കതും ബിജെപിക്ക് നഷ്ടമായി.


കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഒമ്പത് റാലികളെ അഭിസംബോധന ചെയ്തു. ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ അനുസരിച്ച് ബിജെപിക്ക് വേണ്ടി അമിത് ഷാ പ്രചാരണം നടത്തിയ ഭൂരിഭാഗം സീറ്റുകളും ബിജെപിയ്ക്ക് നഷ്ടമായതായി നാഷണല്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മോദിയുടെയും ഷായുടെയും റാലികള്‍ 60 ഓളം സീറ്റുകളെ സ്വാധീനിക്കുന്ന രീതിയിലാണ് ആസൂത്രണം ചെയ്തതെന്ന് ഡാറ്റ സൂചിപ്പിക്കുന്നു. എന്നാല്‍, ഇരു നേതാക്കളുടേയും 'മാജിക്' ആളുകളെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടു. രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

മഹാരാഷ്ട്രയില്‍ അധികാരം നഷ്ടമായതിന്റെ ക്ഷീണം മാറും മുമ്പാണ് ജാര്‍ഖണ്ഡിലും ബിജെപിക്ക് തിരിച്ചടിയേറ്റത്. ബിജെപിക്ക് ഹിന്ദി ബെല്‍റ്റില്‍ കരുത്ത് കുറയുന്നു എന്ന തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നുണ്ട്. രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഢ്, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് ബിജെപിക്ക് അധികാരം നഷ്ടമായത്. 2017 ഡിസംബര്‍ ഇന്ത്യന്‍ ജനസംഖ്യയുടെ 70 ശതമാനവും ബിജെപി ഭരണത്തിന് കീഴിലായിരുന്നു. എന്നാല്‍ കൃത്യം രണ്ട് വര്‍ഷം കഴിയുമ്പോള്‍ ഇതു 40 ശതമാനത്തിനും താഴേക്ക് പോകുകയാണ്.

2014ല്‍ 37 സീറ്റ് നേടി അധികാരത്തിലെത്തിയ ബിജെപി 25 സീറ്റിലേക്ക് വീഴുന്ന കാഴ്ചയാണ് ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പില്‍ കണ്ടത്. ഏറ്റവും വലിയ ഒറ്റകക്ഷിയായി ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച മാറിയതും മുഖ്യമന്ത്രി രഘുബര്‍ ദാസും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ലക്ഷമണ്‍ ഗിലുവയും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതും ബിജെപിക്ക് ഇരട്ട പ്രഹരമായി. മന്ത്രിമാരുടെ കൂട്ടത്തോല്‍വിയും നഗരമേഖലയിലുണ്ടായ തിരിച്ചടിയും വിരല്‍ ചൂണ്ടുന്നത് ശക്തമായ ഭരണവിരുദ്ധ വികാരത്തിലേക്ക് കൂടിയാണ്.

Next Story

RELATED STORIES

Share it