Latest News

വനിതാ ഫുട്‌ബോള്‍ ടീമിലെ അഞ്ച് കളിക്കാര്‍ക്ക് രാജ്യത്ത് തുടരാന്‍ ഓസ്ട്രേലിയ മാനുഷിക വിസ അനുവദിച്ചു

വനിതാ ഫുട്‌ബോള്‍ ടീമിലെ അഞ്ച് കളിക്കാര്‍ക്ക് രാജ്യത്ത് തുടരാന്‍ ഓസ്ട്രേലിയ മാനുഷിക വിസ അനുവദിച്ചു
X

തെഹ്‌റാന്‍: ഏഷ്യന്‍ കപ്പില്‍ നിന്ന് ഇറാന്‍ പുറത്തായതിനെത്തുടര്‍ന്ന്, വനിതാ ഫുട്‌ബോള്‍ ടീമിലെ അഞ്ച് കളിക്കാര്‍ക്ക് രാജ്യത്ത് തുടരാന്‍ ഓസ്ട്രേലിയ മാനുഷിക വിസ അനുവദിച്ചു. കളിക്കാരെ പോലിസ് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയതായി ഓസ്ട്രേലിയന്‍ ഇമിഗ്രേഷന്‍ മന്ത്രി ടോണി ബര്‍ക്ക് പറഞ്ഞു.

ഫത്തേമെ പസന്ദിദെ, സഹ്റ ഗന്‍ബാരി, സഹ്റ സര്‍ബാലി, അതേഫെ റമസാന്‍സാദെ, മോന ഹമൂദി എന്നിവര്‍ക്കാണ് വിസ ലഭിച്ചത്. മറ്റ് കളിക്കാര്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ അവര്‍ക്ക് ഓസ്ട്രേലിയയില്‍ തുടരാമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

അഞ്ച് കായികതാരങ്ങള്‍ക്കും ഓസ്ട്രേലിയയില്‍ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും അനുവദിക്കുന്ന മാനുഷിക വിസകള്‍ അനുവദിച്ചതായി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും സ്ഥിരീകരിച്ചു.

Next Story

RELATED STORIES

Share it