Latest News

നിര്‍മാണത്തിലിരുന്ന മതിലിടിഞ്ഞുവീണ് ഏഴു മരണം

നിര്‍മാണത്തിലിരുന്ന മതിലിടിഞ്ഞുവീണ് ഏഴു മരണം
X

ഗുരുഗ്രാം: നിര്‍മാണത്തിലിരുന്ന മതിലിടിഞ്ഞുവീണ് ഏഴു തൊഴിലാളികള്‍ മരിച്ചു. ഹരിയാനയിലെ ഗുരുഗ്രാമിലെ സിദ്രാവാലി ഏരിയയിലെ സിഗ്‌നേച്ചര്‍ ഗ്ലോബല്‍ സൊസൈറ്റിയില്‍ ഇന്നലെയായിരുന്നു അപകടം. രാത്രി ഏട്ടോടെ നിര്‍മാണത്തിലിരുന്ന മതില്‍ ഇടിഞ്ഞുവീഴുകയായിരുന്നു. പതിനഞ്ചോളം പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി. ഉടന്‍ തന്നെ ഇവരെ പുറത്തെടുത്ത് അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ഏഴു പേര്‍ മരിച്ചിരുന്നു.

സതീഷ്, ഭാഗീരഥ്, മിലാന്‍, ശിവശങ്കര്‍, മംഗള്‍, പരമേശ്വര്‍ എന്നിവരാണ് മരിച്ചതെന്ന് പോലിസ് പറഞ്ഞു. ചോട്ടെലാല്‍, ദീന്‍ദയാല്‍, ശിവകാന്ത്, ഇന്ദ്രജീത് എന്നിവരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it