Latest News

ലോണ്‍ ആപ്പ് ഭീഷണി; ആര്യനാട് 21കാരന്‍ ആസിഡ് കഴിച്ച് ജീവനൊടുക്കി

മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചു

ലോണ്‍ ആപ്പ് ഭീഷണി; ആര്യനാട് 21കാരന്‍ ആസിഡ് കഴിച്ച് ജീവനൊടുക്കി
X

തിരുവനന്തപുരം: ലോണ്‍ ആപ്പ് വഴി പണം എടുത്ത് തിരിച്ചടവ് മുടങ്ങിയതിനു പിന്നാലെയുള്ള ഭീഷണിയെ തുടര്‍ന്ന് 21കാരന്‍ ജീവനൊടുക്കി. തിരുവനന്തപുരം ആര്യനാട് സ്വദേശി ആനന്ദ് എന്ന സച്ചുവാണ് ആത്മഹത്യ ചെയ്തത്. പണം നല്‍കാത്തതിനെത്തുടര്‍ന്ന് ആനന്ദിന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ലോണ്‍ ആപ്പുമായി ബന്ധപ്പെട്ടവര്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചിരുന്നു. ഇതില്‍ മനംനൊന്ത് മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആസിഡ് കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു ആനന്ദ്. ഈമാസം ആറിനാണ് ആനന്ദ് ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചു. സംഭവത്തില്‍ കുടുംബം പോലിസിലും സൈബര്‍ സെല്ലിലും പരാതി നല്‍കി.

Next Story

RELATED STORIES

Share it