ബംഗാളില്‍ ബിജെപി പ്രവര്‍ത്തകനെ വെടിവച്ച് കൊന്നു
BY BSR23 Dec 2020 3:23 PM GMT
X
BSR23 Dec 2020 3:23 PM GMT
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബിജെപി പ്രവര്‍ത്തകനെ പട്ടാപ്പകല്‍ വെടിവച്ച് കൊന്നു. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ മാധ്യംഗ്രാമിലെ അശോക് സര്‍ദാര്‍ ആണ് കൊലപ്പെട്ടത്. ഇന്നലെ രാവിലെ 11ഓടെയാണ് സംഭവം. കാലിനും നെഞ്ചിനുമേറ്റ വെടിയാണ് മരണകാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊലപാതകത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്നു കുടുംബാംഗങ്ങള്‍ ആരോപിച്ചു. സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നെന്നും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ബിജെപി നേതാവ് കൈലാഷ് വിജയവര്‍ഗീയ ആവശ്യപ്പെട്ടു.
ബിജെപിയെ കുടുംബം പിന്തുണയ്ക്കുന്നതാണ് കൊലയ്ക്കു കാരണമെന്ന് അശോക് സര്‍ദാറിന്റെ കുടുംബം ആരോപിച്ചു. രാഷ്ട്രീയ വൈരാഗ്യമാണ് പിതാവിന്റെ മരണത്തിന് കാരണമെന്ന് മകന്‍ ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസര്‍ക്കാരും ഇടപെട്ട് സംസ്ഥാനത്ത് സമാധാനപരമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
BJP activist shot dead in Bengal
Next Story
RELATED STORIES
മുംബൈ ഭീകരാക്രമണക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നികം ബിജെപി ...
27 April 2024 6:20 PM GMTഇ പി എന്ന പാപി
27 April 2024 1:30 PM GMTഇസ്രായേല്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ തിളച്ചുമറിഞ്ഞ് യുഎസ് കാംപസുകള്‍;...
27 April 2024 10:48 AM GMTഅമേരിക്കയില്‍ കാറപകടത്തില്‍ മൂന്ന് ഇന്ത്യന്‍ സ്ത്രീകള്‍ മരണപ്പെട്ടു
27 April 2024 10:13 AM GMTകെ കെ എസ് ദാസിന്റെ വേര്‍പാടില്‍ എസ് ഡിപിഐ അനുശോചിച്ചു
27 April 2024 10:04 AM GMTഅജ്മീറില്‍ പള്ളിയില്‍ക്കയറി ഇമാമിനെ തല്ലിക്കൊന്നു
27 April 2024 9:54 AM GMT