Sub Lead

പരീക്ഷക്കിടെ ഹിജാബ് അഴിക്കാന്‍ ആവശ്യം; ബിഹാറില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം

ഞായറാഴ്ച ബിഹാറിലെ മുസഫര്‍പൂര്‍ മഹന്ദ് ദര്‍ശന്‍ ദാസ് മഹിള കോളജിലാണ് സംഭവം.

പരീക്ഷക്കിടെ ഹിജാബ് അഴിക്കാന്‍ ആവശ്യം; ബിഹാറില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം
X

മുസഫര്‍പൂര്‍: പരീക്ഷ എഴുതണമെങ്കില്‍ ഹിജാബ് അഴിച്ചുമാറ്റാന്‍ സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടതിനെതുടര്‍ന്ന് ബിഹാറില്‍ വിദ്യാര്‍ഥികളുടെ വന്‍ പ്രതിഷേധം.ഞായറാഴ്ച ബിഹാറിലെ മുസഫര്‍പൂര്‍ മഹന്ദ് ദര്‍ശന്‍ ദാസ് മഹിള കോളജിലാണ് സംഭവം.

സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ 10, 12 ക്ലാസുകളിലേക്കുള്ള ബോര്‍ഡ് പരീക്ഷകള്‍ എഴുതുന്നതിന് മുന്‍പായി സെന്റ് അപ് ടെസ്റ്റ് പാസാകേണ്ടതുണ്ട്. ഈ പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനികളോടാണ് ഹിജാബ് അഴിച്ചുമാറ്റാന്‍ അധികൃതര്‍ ആവശ്യപ്പെട്ടത്. ഹിജാബ് അഴിക്കാന്‍ വിസമ്മതിച്ചപ്പോള്‍ ഒരു അധ്യാപകന്‍ തന്നോട് പരുഷമായി പെരുമാറുകയും അപകീര്‍ത്തികരമായപരാമര്‍ശം നടത്തുകയും ചെയ്തതായി വിദ്യാര്‍ത്ഥിനികളിലൊരാള്‍ ആരോപിച്ചു.

'തങ്ങള്‍ ക്ലാസ് റൂമില്‍ ഇരുന്നു പരീക്ഷ എഴുതുകയായിരുന്നു, തങ്ങള്‍ ഒരു ബ്ലൂടൂത്ത് ധരിച്ചിട്ടുണ്ടാകും എന്ന് പറഞ്ഞ് അധ്യാപകന്‍ ഹിജാബ് അഴിക്കാന്‍ ആവശ്യപ്പെട്ടു. ഹിജാബ് അഴിക്കാന്‍ വിസ്സമ്മതിച്ചപ്പോള്‍ തങ്ങളോട് ക്ലാസില്‍ നിന്ന് ഇറങ്ങി പോകാന്‍ പറഞ്ഞതായും' വിദ്യാര്‍ത്ഥിനി ആരോപിച്ചു.

എന്നാല്‍, നിരവധി വിദ്യാര്‍ഥികള്‍ പരീക്ഷാ കേന്ദ്രത്തിലേക്ക് മൊബൈല്‍ ഫോണുകള്‍ കൊണ്ടുപോകുന്നുണ്ടെന്നാണ് കോളജ് പ്രിന്‍സിപ്പല്‍ കനു പ്രിയയുടെ വാദം. അത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും

അവര്‍ പറഞ്ഞു. പരീക്ഷാ ഹാളിന് പുറത്ത് ഹാന്‍ഡ്‌സെറ്റുകള്‍ ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടവരില്‍ ചോദ്യം ചെയ്യപ്പെടുന്ന പെണ്‍കുട്ടിയും ഉള്‍പ്പെടുമെന്നും അവര്‍ അവകാശപ്പെട്ടു.

ബ്ലൂടൂത്ത് ഉപകരണങ്ങള്‍ പരിശോധിക്കാന്‍ ഇന്‍വിജിലേറ്റര്‍ക്ക് ചെവി വെളിപ്പെടുത്താന്‍ മാത്രമാണ് വിദ്യാര്‍ത്ഥിയോട് ആവശ്യപ്പെട്ടതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.എന്നാല്‍ അധ്യാപികന്‍ തന്നെ 'ദേശദ്രോഹി' എന്ന് വിളിക്കുകയും പാകിസ്താനിലേക്ക് പോകാന്‍ ആവശ്യപ്പെടുകയും ചെയ്തതായി വിദ്യാര്‍ത്ഥികളിലൊരാള്‍ ആരോപിച്ചു. എന്നാല്‍, ഈ സമയം പരീക്ഷാ കേന്ദ്രത്തില്‍ ഉണ്ടായിരുന്നില്ലെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു, എന്നാല്‍ പ്രിന്‍സിപ്പലിന്റെ വാദം ശരിയല്ലെന്ന് അവിടെയുണ്ടായിരുന്ന മറ്റ് വിദ്യാര്‍ഥികള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it