Latest News

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളി കടലില്‍ വീണ് മരിച്ചു

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളി കടലില്‍ വീണ് മരിച്ചു
X

തിരുവനന്തപുരം: മീന്‍പിടിത്തത്തിനുശേഷം ഫിഷ് ലാന്‍ഡിങ് സെന്ററിലേക്ക് വരുമ്പോള്‍ അവശനിലയിലായ മത്സ്യത്തൊഴിലാളി വള്ളത്തില്‍നിന്ന് കടലില്‍ വീണ് മരിച്ചു. വിഴിഞ്ഞം കോട്ടപ്പുറം ചരുവിള കോളനിയില്‍ റിച്ചാര്‍ഡ് ജോണ്‍ (47) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒന്‍പതോടെ വിഴിഞ്ഞം ഹാര്‍ബറിലായിരുന്നു അപകടം.

സുഹ്യത്തുക്കളായ സോളമന്‍, സ്റ്റാന്‍ലി എന്നിവര്‍ക്കൊപ്പം തിങ്കളാഴച പുലര്‍ച്ചെ നാലോടൊയാണ് മീന്‍പിടിത്തത്തിനു പോയിരുന്നത്. തിരികെ ഫിഷ് ലാന്‍ഡിലേക്ക് വള്ളമടുപ്പിക്കാനെത്തവേ വഴിക്കുവെച്ച് അവശനിലയിലായി വള്ളത്തില്‍നിന്ന് കടലിലേക്ക് വീണായിരുന്നു അപകടം.

വള്ളത്തിലുണ്ടായിരുന്ന സോളമന്‍ കടലിലേക്ക് ചാടി റിച്ചാര്‍ഡിനെ ഉയര്‍ത്തിയെടുത്തു. തുടര്‍ന്ന് വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. വിഴിഞ്ഞം കോസ്റ്റല്‍ പോലീസ് കേസെടുത്തു. ഭാര്യ: രാജേശ്വരി. മക്കള്‍: റിമി റിച്ചു, റിയോ റിച്ചു, റിനോ റിച്ചു.

Next Story

RELATED STORIES

Share it