India

ഒമ്പതാം ക്ലാസുകാരനെ ക്രൂരമായി മര്‍ദിച്ച് കുട്ടുകാര്‍; അന്വേഷണം തുടങ്ങി

ഒമ്പതാം ക്ലാസുകാരനെ ക്രൂരമായി മര്‍ദിച്ച് കുട്ടുകാര്‍; അന്വേഷണം തുടങ്ങി
X

കോട്ടയം: മാടപ്പള്ളിയില്‍ ഒമ്പതാം ക്ലാസുകാരന് ക്രൂര മര്‍ദനം. സമപ്രായക്കാരായ വിദ്യാര്‍ഥികളാണ് കുട്ടിയെ മര്‍ദിച്ചത്. ഇരയായ കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ തൃക്കൊടിത്താനം പോലിസ് അന്വേഷണം തുടങ്ങി.ചങ്ങനാശേരി മാടപ്പള്ളി മോസ്‌കോ കവലയിലാണ് സംഭവം. ജനുവരി 26 നാണ് ഒമ്പതാം ക്ലാസുകാരനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുന്നത്. കുട്ടികള്‍ തമ്മിലുള്ള തര്‍ക്കമാണ് മര്‍ദനത്തിന് കാരണം. മര്‍ദന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചു. മര്‍ദനമേറ്റ കുട്ടിയുടെ മാതാവ് തൃക്കൊടിത്താനം പോലിസില്‍ പരാതി നല്‍കി.

സംഭവത്തില്‍ പോലിസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കി. ബോര്‍ഡിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോലിസ് അറിയിച്ചു. കുട്ടികള്‍ക്ക് കൗണ്‍സിലിങ് ഉറപ്പാക്കുമെന്നും തൃക്കൊടിത്താനം പോലിസ് വ്യക്തമാക്കി.




Next Story

RELATED STORIES

Share it